Home News Breaking News ചെന്നിത്തല ക്ഷമിക്കും കേന്ദ്രം വിടില്ല, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന്...

ചെന്നിത്തല ക്ഷമിക്കും കേന്ദ്രം വിടില്ല, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട്  ഇഡി

Advertisement

തിരുവനന്തപുരം. ചെന്നിത്തല ക്ഷമിക്കും കേന്ദ്രം വിടില്ല. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട്  ഇഡി. സെഷന്‍സ് കോടതിയിലെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കക്ഷി ചേരും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാക്കള്‍ കുറ്റക്കാരാണെന്നും ഇവരേയും പ്രതി ചേര്‍ക്കണമെന്നാണ് ഇഡിയുടെ ആവശ്യം.

ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെല്ലാം നേതാക്കളുടെ അറിവോടെയാണെന്നും പ്രകോപനം ഉണ്ടാക്കിയെന്നും ഇഡി ആരോപിക്കുന്നു.നേതാക്കളാണ് സ്ഥിതി സംഘര്‍ഷഭരിതമാക്കിയത് നേതാക്കളാണെന്നതിന് തെളിവുണ്ട്. കേസില്‍ കക്ഷി ചേരാനുള്ള തെളിവ് ശേഖരിച്ചു തുടങ്ങി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇഡി ഈ നിലയില്‍ മുന്നോട്ടുപോകുന്നത് സിപിഎമ്മിന് വന്‍ തിരിച്ചടിയാകും. അണികളെ ബലികൊടുത്ത് നേതാക്കളെ രക്ഷിച്ചു എന്ന പേര് ദോഷമാണ് ഇപ്പോള്‍തന്നെ വരുന്നത്. അണികള്‍ ഗുരുതരമായ കേസിലാണ് പെട്ടത് എന്ന ആക്ഷേപം ഉയര്‍ന്ന സ്ഥിതിക്ക് നേതാക്കള്‍ക്ക് മാറിനില്‍ക്കാനുമാവില്ല. സിപിഎമ്മും ഭരിക്കുന്ന പാര്‍ട്ടിയും തമ്മിലുള്ള അന്തര്‍ധാരയില്‍ നേതാക്കളെ ഒഴിവാക്കി എന്ന വാദം കോടതി അവഗണിക്കില്ലെന്നാണ് സൂചന. ഡിജിറ്റല്‍ തെളിവുകളില്‍ സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമടക്കം സ്ഥലത്തുണ്ട്. പിണറായി വിജയന്‍ അടക്കം നേതാക്കള്‍ പ്രതിക്ഷേധത്തെ തണുപ്പിക്കാന്‍ തങ്ങളുടെ വാക്കുകളില്‍ ശ്രമിച്ചിട്ടുമില്ല.

സമീപകാലത്ത് സിപിഎം പിടിച്ച ഏറ്റവും വലിയ പുലിവാലായി ഇഡി ആക്രമണക്കേസ് മാറുകയാണ്.

Advertisement