തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന് നീതി ലഭ്യമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് പറഞ്ഞു .
കെസിസി തിരുവനന്തപുരം ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും സർക്കാരിൻ്റെ അവഗണന മാത്രം ലഭിക്കുന്ന സമൂഹമായി ക്രൈസ്തവ വിഭാഗത്തെ തള്ളിയിടാനുള്ള ശ്രമങ്ങളെ യോജിച്ച പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് റവ എ ആർ നോബിൾ അധ്യക്ഷനായി. ജില്ലാ
സെക്രട്ടറി റവ ഡോ എൽ റ്റി പവിത്ര സിങ്, റവ .റ്റി ദേവപ്രസാദ്, റവ ഡബ്ളിയു. ലിവിങ്സ്റ്റൺ, റവ രതീഷ് വെട്ടുവിളയിൽ പുഷ്പലത നെൽസൺ,
ജെ വിജയരാജ്, മേജർ റ്റി.ഇ. സ്റ്റീഫൻസൺ , ജെ വർഗ്ഗീസ് , റവ ആർ വി സോണി, ഇവാ എം ജെ റിജോഷ് , റവ. അരുൾദാസ് , ഷിബു കെ.
എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡൻ്റായി റവ.റ്റി ദേവപ്രസാദിനേയും, വൈസ് പ്രസിഡൻ്റായി ഇവാ. എം കെ റിജോഷിനെയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 15 ന് മുമ്പ് അസംബളി മണ്ഡലങ്ങളുടെ യോഗങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.































