26.6 C
Kollam
Saturday 18th July, 2026 | 11:24:47 AM
Home Lifestyle Entertainment ആഭ്യന്തരമന്ത്രിക്ക് വേഗവരയിലൂടെ വരവേൽപ്പ്!

ആഭ്യന്തരമന്ത്രിക്ക് വേഗവരയിലൂടെ വരവേൽപ്പ്!

ഹരിപ്പാട് . സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ സ്ഥലം എം എൽ എ കൂടിയായ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഹരിപ്പാട് സബർമതി സ്കൂളിൽ എത്തിയപ്പോൾ ‘അതിവേഗവര’യിലൂടെ ‘വരവേൽപ്പ് ഒരുക്കി വേഗവരയിലെ ലോകറെക്കൊർഡ് ജേതാവ് ഡോ. ജിതേഷ്ജി.
സെലിബ്രിറ്റി മോഡലായി നിന്ന ആഭ്യന്തരമന്ത്രിയുടെ ലഘുജീവചരിത്രം അവതരിപ്പിച്ചുകൊണ്ടാണ് ഡോ. ജിതേഷ്ജി വേഗവരയും സചിത്രഭാഷണവും തുടങ്ങിയത്. ഒപ്പം രമേശ്‌ ചെന്നിത്തലയെ അഭിനന്ദിക്കുന്ന ലീഡർ കെ. കരുണാകരന്റെ ചിത്രവും ജിതേഷ്‌ജി നിമിഷനേരം കൊണ്ട് വേദിയിൽ വരച്ചു.


വേഗവര ഇഷ്ടപ്പെട്ട ആഭ്യന്തരമന്ത്രി ജിതേഷ്ജിയെ പ്രശംസിക്കാനും തോളിൽത്തട്ടി അഭിനന്ദിക്കാനും മറന്നില്ല.
വരവേഗവിസ്മയം നേരിട്ടു കണ്ട കുട്ടികളും രക്ഷകർത്താക്കളും ഹർഷാരവത്തോടെയാണ് സ്കൂൾ ചീഫ് പേട്രൺ കൂടിയായ ആഭ്യന്തരമന്ത്രിയുടെ വേഗവരയെ വരവേറ്റത്.
ഗാന്ധിജി, ഇന്ദിര ഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയവരുടെ ചിത്രങ്ങൾ കൂടാതെ മോഹൻലാൽ, വിജയ്, റോക്കിഭായ് തുടങ്ങിയവരുടെ ചിത്രങ്ങളും ഡോറ, ചോട്ടാ ഭീം തുടങ്ങിയ ഒരു ഡസൻ കാർട്ടൂൺ കഥാപാത്രങ്ങളും ജിതേഷ്ജി വേദിയിൽ വരച്ച് അവതരിപ്പിച്ചു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ജിതേഷ്ജിയുടെ വേഗവരയ്ക്ക് മൂന്നരകോടിയോളമാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ കാഴ്ചക്കാർ. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ സൃഷ്ടാവ് എന്ന നിലയിലും ശ്രദ്ധേയനാണ് പന്തളം തെക്കേക്കര സ്വദേശിയായ ഡോ. ജിതേഷ്ജി