26.6 C
Kollam
Saturday 18th July, 2026 | 11:43:05 AM
Home News Breaking News മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്, ഗുണ്ടനേതാവ് ഔറംഗസേബ് ഭീഷണിപ്പെടുത്തുന്നു എന്ന് പരാതി

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്, ഗുണ്ടനേതാവ് ഔറംഗസേബ് ഭീഷണിപ്പെടുത്തുന്നു എന്ന് പരാതി

അറസ്റ്റിലായവര്‍

കൊച്ചി. മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ ഗുണ്ടനേതാവ് ഔറംഗസേബ് ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി പരാതിക്കാരി.കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.അതിനിടെ സിന്ധുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് ഔറംഗസേബ് പറഞ്ഞു.
സിന്ധുവിന്റെ ആശുപത്രി ആവശ്യങ്ങൾക്കാണ് പണം നൽകിയത് എന്നും ഔറംഗസേബ്.

കേസിലെ പ്രതികളായ അലീന,സിന്ധു എന്നിവർക്ക് വേണ്ടി ഗുണ്ട നേതാവ് ഔറംഗസേബ് ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവതിയുടെ പരാതി.പരാതിക്കാരിയുടെ സുഹൃത്തിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശം അയച്ചു.സെക്സ് റാക്കറ്റിനെതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടയിരുന്നു സന്ദേശം.കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് യുവതി പരാതി നൽകിയത്.പരാതിയിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.അതിനിടെ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഔറംഗസേബും രംഗത്തെത്തി. പ്രതി സിന്ധുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും സിന്ധുവിന്റെ ചികിത്സ ചിലവിനായി പണം ഉപയോഗിച്ചത് എന്നും ഔറംഗസേബ് പറഞ്ഞു.

പ്രതിയായ അലീന ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നും ഔറംഗസേബ് വ്യക്തമാക്കി.അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പോലിസ്.