Home News Breaking News മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ ബിലാൽ പീഡിപ്പിച്ചതായി പരാതിക്കാരിയുടെ മൊഴി

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ ബിലാൽ പീഡിപ്പിച്ചതായി പരാതിക്കാരിയുടെ മൊഴി

അറസ്റ്റിലായവര്‍

കൊച്ചി.മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ ബിലാൽ പീഡിപ്പിച്ചതായി പരാതിക്കാരിയുടെ മൊഴി. ദുബായിൽ വച്ചാണ് പരാതിക്കാരിയെ ബിലാൽ പീഡിപ്പിച്ചത്.ബിലാലിനെയും സിന്ധുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ തുടർ നീക്കം

ബിലാൽ സിന്ധു എന്നീ രണ്ടുപേരുമാണ് ദുബായ് കേന്ദ്രികരിച്ച് നടക്കുന്ന സെക്സ് റാക്കറ്റിന്റെ കേരളത്തിലെ പ്രധാന കണ്ണികൾ. കോവിഡിന് ശേഷമാണ്
രണ്ടുപേരും ദുബയിൽ വെച്ച് പരിചയപെടുന്നത്. പിന്നാലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിച്ച് പീഡനത്തിന് ഇരയാക്കി. യുവതികളെ വിളിക്കുന്നതിനായി നിരവധി സിം കാർഡുകളാണ് ബിലാൽ ഉപയോഗിച്ചിരുന്നത്.
ഇയാളുടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ബിലാലിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിക്കാരെയും പോലീസിന് നൽകിയ മൊഴി.നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലാണ് പോലീസിന്റെ നീക്കം .ഇതിനായി മറ്റന്നാൾ കസ്റ്റഡി അപേക്ഷ നൽകും.