Home News Breaking News മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ്,കൂടുതൽ കണ്ടെത്തലുകളുമായി പോലീസ്,സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും

മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ്,കൂടുതൽ കണ്ടെത്തലുകളുമായി പോലീസ്,സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും

പിടിയിലായ അലീനാ എബ്രഹാമും മഞ്ജിമയും
Advertisement

കൊച്ചി. മോഡലിങ്ങിന്റെ മറവിൽ സെക്സ്റാക്കറ്റ്. കിംഗ്പിൻ സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. കോട്ടപ്പടി സ്വദേശി സിന്ധു പിടിയിലായത് മുംബൈയിൽ. മോഡലിങ്ങിനായി യുവതികളെ റിക്രൂട്ട് ചെയ്തത് സിന്ധുവിന്റെ നേതൃത്വത്തിൽ. പിടിയിലായ മഞ്ജിമയും, അലീനയും സിന്ധുവിന്റെ ഏജന്റുമാർ.

കൊച്ചിയിലെ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം. അറസ്റ്റിലായ യുവതികൾക്ക് കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്തബന്ധം. പല യുവതികളെയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി

വിദേശത്തുള്ള പ്രതികളെ കൊച്ചിയിലെത്തിക്കാനും നീക്കം. ഷംല, റഹമത്ത് എന്നിവർ വിദേശത്തെന്ന് പൊലീസ്. വിദേശത്തെ സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് ഷംലയും , റഹ്മത്തും ചേർന്ന്. കൂടുതൽ ഇരകളെ കണ്ടെത്താനും പൊലീസിന്റെ ശ്രമം

ഇരകളെ ദുബായിൽ എത്തിച്ചിരുന്നത് വിസിറ്റിംഗ് വിസയിൽ. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഇരകളുടെ ഫോട്ടോ ഇടപാടുകാർക്ക് അയച്ച് നൽകി ഡീൽ ഉറപ്പിക്കും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് ലഭിക്കുക 25,000 രൂപ. ഒരു ദിവസം നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാട്

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തും. ഈ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് പെൺകുട്ടികളെ ഭീഷണിപ്പെടുതാൻ. ഇരകൾ പരാതി നൽകാത്തത് ദൃശ്യങ്ങൾ പുറത്താകുമെന്ന ഭയത്താൽ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here