Home News Breaking News മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് : ഒരാൾ കൂടി പിടിയിൽ

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് : ഒരാൾ കൂടി പിടിയിൽ

അറസ്റ്റിലായവര്‍

കൊച്ചി. മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് : ഒരാൾ കൂടി പിടിയിൽ.പൊന്നാനിയിൽ നിന്ന് മഞ്ജിമയാണ് പിടിയിലായത്.ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡൽ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.മുംബൈയിൽ നിന്ന് പിടിയിലായ മറ്റൊരു പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും.അറസ്റ്റിലായ അലീന നടത്തിയത് വമ്പൻ നീക്കങ്ങൾ

മോഡലുകളെ ദുബായിൽ എത്തിച്ചത് ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാൻ എന്ന വ്യാജനെ.ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് അലീന പരസ്യം ചെയ്തു. അറസ്റ്റിലായ സിന്ധു യുവതികളെ ദുബായിലെത്തിച്ചു.യുവതികൾ നേരിട്ടത് ക്രൂരപീഡനം, ലഹരി നൽകി മയക്കി എന്ന് പൊലീസ്. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തി,ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതികളെ പലർക്കായി കാഴ്ചവച്ചു എന്ന് FIR.ഇനി പിടിയിലാവാൻ ഉള്ളത് ദുബായിലുള്ള രണ്ടു പേർ കൂടിയെന്ന് പൊലീസ്

അറസ്റ്റിലായ അലീന നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണെന്നും പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിൽ അലീനയും പ്രതിയായിരുന്നു. ഇവർക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും പൊലീസ് പറയുന്നു. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.