Home News Local കരുനാഗപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ പ്രവർത്തക സമ്മേളനം 23 ന്

കരുനാഗപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ പ്രവർത്തക സമ്മേളനം 23 ന്

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽ ഉൾപ്പെട്ട154 കരയോഗങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കരയോഗ പ്രവർത്തക സമ്മേളനം 23 ന് രാവിലെ പത്തിന് കരുനാഗപ്പള്ളി പുതിയകാവ് ഐഡിയൽ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. എൻഎസ്എസ് ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.എൻ. വി. അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. വി. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിക്കും.


കരയോഗങ്ങളുടെയും, വനിതാ സമാജങ്ങളുടെയും, ബാലസമാജങ്ങളുടെയും, വനിതാ സ്വയം സഹായ സംഘങ്ങളുടെയും, ആധ്യാത്മിക പഠന കേന്ദ്രങ്ങളുടെയും, ഹ്യൂമൻ റിസോഴ്സ് സെല്ലുകളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും, സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും സർവീസ് വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കൽ തുടങ്ങിയവയെ കുറിച്ച് ആലോചിക്കുന്നതിനും വേണ്ടിയാണ്‌ സമ്മേളനം.

സമ്മേളനത്തിൽ യൂണിയനിലെ എല്ലാ കരയോഗങ്ങളിലേയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ പ്രതിനിധികൾ ഇലക്ട്രറൽ റോൾ മെമ്പർ മറ്റു ഭാരവാഹികൾ,വനിതാ സമാജം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വനിതാ സ്വയ സഹായ സംഘം പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. സമുദായ പ്രവർത്തക അംഗങ്ങളുടെ ഐക്യം ഊട്ടിയുറപ്പിച്ച് സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കൂടുന്ന ഈ പ്രവർത്തക സമ്മേളനം എല്ലാ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് എൻ. വി.അയ്യപ്പൻ പിള്ളയും സെക്രട്ടറി അരുൺ ജി നായരും അറിയിച്ചു.