26.1 C
Kollam
Friday 16th October, 2026 | 11:50:53 PM
Home News Kerala മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി, വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി, വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം.മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് തിരുവനന്തപുരത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കാട്ടാക്കട പിആർ വില്യം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ ഷാൾ കഴുത്തിൽ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.രക്ഷിതാക്കൾ ഇന്നലെ വൈകാശ് പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും എത്തിയപ്പോൾ കുട്ടിയുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ പറഞ്ഞിരുന്നു.

സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ വൈകാശ് അച്ഛനോട് അമ്മയോടും ഫോൺ ചോദിച്ചപ്പോൾ നൽകിയില്ല. ഇതിനു പിന്നാലെ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വാതിൽ തുറക്കാത്തത് കണ്ട് നോക്കിയപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിലാഷ് സ്വപ്ന ദമ്പതികളുടെ ഏക മകനാണ് മരിച്ച വൈകാശ്..