ചേർത്തല തണ്ണീർമുക്കത്ത് ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കഞ്ഞിക്കുഴി സ്വദേശി അഭിമന്യുവിൻറെ മൃതദേഹമാണ് കണ്ടൻ കുളങ്ങര ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം കൂട്ടുകാരുമൊത്ത് മദ്യപിച്ച ശേഷമാണ് അഭിമന്യുവിനെ കാണാതായത്.പോലീസും ഫയർഫോഴ്സും ഇന്നലെ കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും അഭിമന്യുവിനെ കണ്ടെത്താനായില്ല.
ഇന്ന് രാവിലെയാണ് കണ്ടൻകുളങ്ങര ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയത്.മദ്യപിച്ച ശേഷം ക്ഷേത്രക്കുളത്തിന് സമീപത്ത് തന്നെയാണ് കൂട്ടുകാരോടൊപ്പം അഭിമന്യു കിടന്നത്.എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതിൽ അന്വേഷണം നടത്തുമെന്ന് മുഹമ്മ പോലീസ് അറിയിച്ചു


































