Advertisement
തൃശൂര്‍: വാടാനപ്പള്ളിയില്‍ യുവാവിനെ സമീപത്തെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏങ്ങണ്ടിയൂര്‍ സ്വദേശി ജിതിനാണ് (26) മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് ചതവുകളോ പരിക്കുകളോ മുറിവുകളോ ഇല്ല. ആത്മഹത്യയാണെന്ന് കരുതുന്നുണ്ടെങ്കിലും വിശദവിവരം പിന്നീടേ അറിയാനാകൂ
വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























