29.9 C
Kollam
Sunday 29th November, 2026 | 07:05:51 PM
Home News Breaking News അപകടകാരി എഫ് ട്യൂൺ മാത്രമല്ല, കേരള മാര്‍ക്കറ്റില്‍ വിഷക്രീമുകള്‍ വ്യാപകം

അപകടകാരി എഫ് ട്യൂൺ മാത്രമല്ല, കേരള മാര്‍ക്കറ്റില്‍ വിഷക്രീമുകള്‍ വ്യാപകം

Advertisement

മലപ്പുറം. അപകടകാരി എഫ് ട്യൂൺ മാത്രമല്ലെന്നും കേരള മാര്‍ക്കറ്റില്‍ വിഷക്രീമുകള്‍ വ്യാപകമെന്നും റിപ്പോര്‍ട്ട്. വിഷക്രീമുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു.

ഫൈസ, യൂത്ത് ഫേസ്, ലൂക്ക, ഐന, ഖൽത്ത അൽ നസീം ക്രീമുകളിലും അമിത മെർക്കുറി. അഞ്ച് സാമ്പിളുകളിലും കണ്ടെത്തിയത് അനുവദനീയമായതിലും പതിനായിരം മടങ്ങിലധികം മെർക്കുറി. പരിശോധന റിപ്പോർട്ട് പുറത്തുവന്നത് പ്രകാരം ഫൈസയിൽ 21,900 മടങ്ങ് മെർക്കുറി. യൂത്ത് ഫേസിൽ 13,200 മടങ്ങ്; ലൂക്കയിൽ 13,000 മടങ്ങ്. ഖൽത്ത അൽ നസീമിൽ 10,800 മടങ്ങ്; ഐനയിൽ 10,500 മടങ്ങ്

മെർക്കുറി മാത്രമല്ല; ക്രീമുകളിൽ അപകടകരമായ അളവിൽ ലെഡും കാഡ്മിയവും അടങ്ങിയിരിക്കുന്നു. ഖൽത്ത അൽ നസീം ക്രീമിൽ കാഡ്മിയം ഏകദേശം 113 മടങ്ങ്,ലെഡ് ന്റെ അളവ് 27 മടങ്ങ്

കോട്ടയ്ക്കൽ ആസ്റ്റർ മിംസിൽ 2021 ജൂലൈ മുതൽ 2023 സെപ്റ്റംബർ വരെ ചികിത്സ തേടിയവരെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. പഠനവിധേയരായ 15 വൃക്കരോഗികളിൽ 13 പേരും ഫെയർനെസ് ക്രീം ഉപയോഗിച്ചവർ

ക്രീം ഉപയോഗിച്ച ആറു പുരുഷന്മാരും ഏഴു സ്ത്രീകളും വൃക്ക രോഗികളായി. ബാധിച്ചത്
വൃക്കയിലെ അരിപ്പകളെ ബാധിക്കുന്ന മെംബ്രനസ് നെഫ്രോപതി. കിഡ്‌നി ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ

ഫേസ് ക്രീം ഉപയോഗിച്ച് രോഗബാധിതരായ പെൺകുട്ടിക്ക് പഠനം മുടങ്ങിയതായ വാര്‍ത്തയും പുറത്ത്. പത്താം ക്ലാസുകാരിയായ പെൺകുട്ടിക്കാണ് ആറ് മാസമായി സ്‌കൂൾ പഠനം മുടങ്ങിയത്. ദേഹമാസകലം നീരു വന്ന് അവശനിലയിലായ പെൺകുട്ടിക്ക് സ്‌കൂളിൽ പോകാനാവുന്നില്ല. മുഖത്തെ കറുത്ത പാട് മാറാനാണ് കുട്ടി ഫേസ് ക്രീം ഉപയോഗിച്ചത്.

പത്ത് ദിവസം കൊണ്ട് മാറുമെന്നായിരുന്നു കമ്പനിയുടെ പരസ്യം. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ചികിത്സയിൽ. പെൺകുട്ടി ഫേസ് ക്രീം ഉപയോഗിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ

അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയെന്ന് പെൺകുട്ടിയുടെ അമ്മ. പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകുമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here