Home Blog Page 675

വാഹന മോഡിഫിക്കേഷൻ, 18 തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താനുള്ള പട്ടിക റെഡി

തിരുവനന്തപുരം.വാഹന മോഡിഫിക്കേഷൻ വാഗ്ദാനം. നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. 18 തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താനുള്ള പട്ടിക തയ്യാറാക്കി. സ്റ്റിക്കറുകൾ ഒട്ടിക്കാം. നല്ല ചിത്രങ്ങൾ അനുവദിക്കും

ചിത്രങ്ങൾ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കണം. ലൈറ്റുകൾ ഇഷ്ടത്തിനുസരിച്ച് ചെയ്യാം. ന്യു ജെൻ തരത്തിൽ പാട്ടുകൾ ആസ്വദിക്കാം സ്പീക്കറുകൾ കൂടുതൽ അനുവദനീയം

റിവേഴ്സ് ക്യാമറ ഘടിപ്പിക്കാം. 50 ശതമാനം കാഴ്ച്ചമറയ്ക്കുന്ന തരത്തിൽ സൺ ഫിലിം അനുവദിക്കാം. പ്രത്യേക അനുമതിയോടുകൂടെ വാഹനങ്ങളുടെ രൂപ മാറ്റം നടത്താം

കരിപ്പൂരിൽ വീട്ടിൽ നിന്ന് 16 ഗ്രാം എംഡിഎംഎ പിടികൂടി

മലപ്പുറം. കരിപ്പൂരിൽ വീട്ടിൽ നിന്ന് 16 ഗ്രാം എംഡിഎംഎ പിടികൂടി.കരിപ്പൂർ സ്വദേശി അറഫാ വില്ല അസ്ഫാക്ക് (28) പിടിയിൽ. ഓപ്പറേഷൻ തൂഫാൻ – നർക്കോ ഹണ്ടിന്റെ ഭാഗമായി പരിശോധന. വീട്ടിൽ നടത്തിയ റെയ്ഡിൽ 16 ഗ്രാം എംഡിഎംഎ കണ്ടെത്തി

ലഹരി വിൽപ്പനയ്ക്കായി സൂക്ഷിച്ചതെന്നാണ് പോലീസ് നിഗമനം. ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിക്ക് അരലക്ഷത്തോളം രൂപ വിലമതിപ്പ്. ലഹരി കടത്ത് സംഘത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്

കൊണ്ടോട്ടി പോലീസും DANSAF സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ആ പഴിയും ബിനോയ് വിശ്വത്തിന്

തിരുവനന്തപുരം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നഷ്ടമായത് ബിനോയ് വിശ്വത്തിന്റെ വീഴ്ച എന്ന് ഒരു വിഭാഗം. സിപിഐഎമ്മുമായി ആദ്യം ധാരണയാകണമായിരുന്നു. ധാരണയാകാതെ പരസ്യപ്രസ്താവന നടത്തിയത് തിരിച്ചടിയായി

ഉപനേതാവ് സ്ഥാനം ലഭിക്കുകയും ഇല്ല നാണക്കേടുമായെന്ന് ഒരുവിഭാഗം. ഇനി നാണക്കേട് എങ്ങനെ പരിഹരിക്കുമെന്നും ചോദ്യം. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം വിഷയം വിശദമായി ചർച്ചചെയ്യും

ഐസിയൂവിൽ രോഗിയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട്‌ കൈമാറി,നടപടി ഇന്ന്

തിരുവനന്തപുരം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയൂവിൽ രോഗിയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട്‌ കൈമാറി. ഐസിയുവിലെ പരിചരണത്തിൽ ഗുരുതര വീഴ്ചയുണ്ടായി എന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്.

വാക്വം ഡ്രസിങ് ചെയ്തു കഴിഞ്ഞാൽ നാലുദിവസം കഴിഞ്ഞു മാത്രമേ ആ മുറിവ് വീണ്ടും ഡ്രസ്സ് ചെയ്യാറുള്ളൂ. എന്നാൽ രാജേന്ദ്രപ്രസാദിന്റെ കാലിൽ പ്രധാന മുറിവിലല്ല കമ്പിയിടാൻ വേണ്ടി ഉണ്ടാക്കിയ മുറിവിലാണ് പുഴുവരിച്ചതെന്നും സമിതി കണ്ടെത്തി. ഈ ഭാഗം കൃത്യമായി നോക്കേണ്ടതായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാർ ബന്ധുക്കളുടെ മോശമായി പെരുമാറിയ രീതി അംഗീകരിക്കാൻ ആകില്ലെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

അതേസമയം വലിയ മുറിവ് ഉണങ്ങിത്തുടങ്ങി, അതിനുവേണ്ടി ചെയ്ത ചികിത്സ കൃത്യമായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. വീഴ്ചയും ജാഗ്രതക്കുറവും ഉണ്ടായവർക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഇന്നുതന്നെ നടപടി എടുത്തേക്കും.

ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ ഒരു കോടിയോളം തട്ടി

കണ്ണൂർ .ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ ഒരു കോടിയോളം തട്ടി. മൊറാഴ സ്വദേശികളിളുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ്.എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്

കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മെയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപയാണ് തട്ടിച്ചത്

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ട്, പിപി ദിവ്യചെയ്തത് ഈ ഒരു കുറ്റം മാത്രം, പത്തനംതിട്ടയിലെ സിപിഎം നേതാവ്

പത്തനംതിട്ട. നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തെ വിമർശിച്ച് പത്തനംതിട്ടയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി ബി ഹർഷകുമാർ. പി.പി.ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും ഹർഷകുമാറിന്റെ ഫേസ്ബുക്ക് വിഡിയോ.

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ട്. യാത്രയയപ്പ് യോഗത്തിൽ അനുവാദം ഇല്ലാതെ കയറി ചെന്നു എന്ന തെറ്റു മാത്രം ആണ് ദിവ്യ ചെയ്തത്. ദിവ്യ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ഒരാള് ആത്മഹത്യ ചെയ്യില്ല

ദിവ്യ തെറ്റുകാരി അല്ല. സിബിഐ അന്വേഷണം കൊണ്ട് ഒരു കാര്യവും ഇല്ല. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായാൽ ഭരണകർത്താക്കൾ ചോദ്യം ചെയ്യും

വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളും ഒരു ജനതയും ആണ് ഇന്ന് കേരളത്തിലുള്ളത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ് പി.ബി. ഹർഷകുമാർ

എച്ച്പിവി വാക്സിൻ എടുക്കുന്നത് ഈ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് റിപ്പോർട്ട്

ഹ്യൂമൻ പാപ്പിലോമ വൈറസ് സാധാരണയായി എച്ച്പിവി എന്നറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വ്യാപകമായ ലൈംഗികമായി പകരുന്ന അണുബാധകളിൽ ഒന്നാണ്. ഇത് പലപ്പോഴും സെർവിക്കൽ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുമെങ്കിലും, HPV ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കും.

Also read: എന്താണ് ധവളപത്രം? കേരളത്തിൽ സാമ്പത്തിക ധവളപത്രം ഇറക്കിയത് നാല് സർക്കാരുകൾ; ചരിത്രം ഇതാണ്

എച്ച്പിവി വാക്സിൻ എടുക്കുന്നത് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് റിപ്പോർട്ട്. സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വാക്സിനാണ് HPV വാക്സിൻ. ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ (HPV) ഉയർന്ന അപകടസാധ്യതയുള്ള സ്ട്രെയിനുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് ഈ വാക്സിൻ സഹായകമാണ്. വൈറസുമായി ബന്ധപ്പെട്ട 90% ത്തിലധികം സെർവിക്കൽ ക്യാൻസർ കേസുകളെയും തടയാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

ഹ്യൂമൻ പാപ്പിലോമ വൈറസ് സാധാരണയായി എച്ച്പിവി എന്നറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വ്യാപകമായ ലൈംഗികമായി പകരുന്ന അണുബാധകളിൽ ഒന്നാണ്. ഇത് പലപ്പോഴും സെർവിക്കൽ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുമെങ്കിലും, HPV ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കും.

ഉയർന്ന അപകടസാധ്യതയുള്ള ചില HPV സ്ട്രെയിനുകളാണ് ഭൂരിഭാഗം സെർവിക്കൽ ക്യാൻസർ കേസുകൾക്കും കാരണം. വൈറസിനെക്കുറിച്ചുള്ള അവബോധം വളരുന്നതിനനുസരിച്ച് മറ്റ് പല തരത്തിലുള്ള ക്യാൻസറുകളിലും അതിന്റെ പങ്ക് ഗവേഷകർ കൂടുതലായി പരിശോധിക്കുന്നു.

തലയെയും കഴുത്തിനെയും ബാധിക്കുന്ന ക്യാൻസറുകൾക്ക് HPV ഒരു പ്രധാന അപകട ഘടകമായി മാറിയിട്ടുണ്ടെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടോൺസിലുകൾ, നാവിന്റെ അടിഭാഗം എന്നിവയുൾപ്പെടെ തൊണ്ടയുടെ മധ്യഭാഗത്ത് വികസിക്കുന്ന ഓറോഫറിൻജിയൽ ക്യാൻസറുകളുടെ പ്രധാന കാരണങ്ങളിലൊന്നായി ഈ വൈറസ് ഇപ്പോൾ കണക്കാക്കപ്പെടുന്നു.

ഏകദേശം 30% ഓറോഫറിൻജിയൽ ക്യാൻസർ കേസുകൾക്കും HPV കാരണമാകാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു, ഇത് പ്രത്യുൽപാദന വ്യവസ്ഥയ്ക്ക് അപ്പുറത്തേക്ക് വൈറസിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വാധീനത്തെ എടുത്തുകാണിക്കുന്നു. വായ, തൊണ്ട, ശ്വാസനാളം, ഉമിനീർ ഗ്രന്ഥികൾ തുടങ്ങിയ ഭാഗങ്ങളിൽ വികസിക്കുന്ന ഒരു കൂട്ടം ക്യാൻസറുകളെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ എന്ന് പറയുന്നത്.

പുകവലിയും മറ്റ് തരത്തിലുള്ള പുകയില ഉപയോഗവും തലയിലും കഴുത്തിലും ഉണ്ടാകുന്ന പല ക്യാൻസറുകളുടെയും പ്രധാന കാരണങ്ങളായി തുടരുന്നു. അമിതമായ മദ്യപാനം മറ്റൊരു പ്രധാന അപകട ഘടകമാണ്.

കൊച്ചിയിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട

കൊച്ചി. ഓപ്പറേഷൻ തൂഫാനിൽ കൊച്ചിയിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട. ഫ്ലാറ്റിൽ വിൽപനയ്ക്കായി സൂക്ഷിച്ച 450 ഗ്രാമിലേറെ എംഡിഎംഎയാണ് പിടികൂടിയത്. പാലക്കാട് സ്വദേശി അർജുൻ, കളമശ്ശേരി സ്വദേശി ആഷിഫ്,
കാസർകോഡ് സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്.

പിടിയിലായ കളമശ്ശേരി സ്വദേശി ആഷിഫ് കൊച്ചിയിലെ പ്രധാന ഡീലർ. ലഹരിക്കടത്ത് വാഹനകച്ചവടത്തിന്റെ മറവിൽ.പിടികൂടിയ 435 ഗ്രാം എംഡിഎംഎ കടത്തിയത് ഡൽഹിയിൽ നിന്ന്. ഡൽഹിയിൽ നിന്ന് വാങ്ങിയ ആഡംബര കാറിലൊളിപ്പിച്ചായിരുന്നു കടത്ത്. എംഡിഎംഎ ഒളിപ്പിച്ചത് കാറിന്റെ സീറ്റിനടിയിൽ രഹസ്യ അറയിൽ

ആഷിഫ് ഡൽഹിക്ക് പോയത് മൂന്ന് മാസം മുൻപ്. ലഹരിമരുന്നുമായി മടങ്ങിയെത്തിയത് ശനിയാഴ്ച

പിടിയിലായത് എംഡിഎംഎ ആവശ്യകർക്ക് വിതരണം ചെയ്യാൻ ശ്രമിക്കവേ. ഒപ്പം പിടിയിലായ അനീഷ്, അർജുൻ എന്നിവർ ഇടപാടിലെ പങ്കാളികൾ. എംഡിഎംഎ കണ്ടെത്തിയത് ലാപ്ടോപ്പ് ബാഗിൽ നിന്ന്

നാല് ഗ്രാം കണ്ടെത്തിയത് കാറിനുള്ളിൽ നിന്ന്.ഒപ്പം പിടിയിലായ രതീഷ്, അർജുൻ എന്നിവർ കൊച്ചിയിലെ ലഹരിവിതരണ ശൃംഖലയിലെ പ്രധാനികളാണെന്ന് പൊലീസ് വ്യക്തമാക്കി. ലക്ഷങ്ങൾ നൽകിയാണ് അരകിലോയ്ക്കടുത്ത് എംഡിഎംഎയാണ് സംഘം കൊച്ചിയിൽ എത്തിച്ചത്. ലഹരി വിൽപ്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെത്തി.

എന്താണ് ധവളപത്രം? കേരളത്തിൽ സാമ്പത്തിക ധവളപത്രം ഇറക്കിയത് നാല് സർക്കാരുകൾ; ചരിത്രം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി തയാറാക്കിയ ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്‍ദേശങ്ങളുമുണ്ടാകും. കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത്. ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്. കേരളത്തിൽ ഇതുവരെ അവതരിപ്പിച്ച ധവളപത്രങ്ങളുടെ ചരിത്രം ഇതാണ്.

Also Read: ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം: പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പൊലീസ്

ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുകയാണ് ധവളപത്രത്തിന്റെ പ്രധാന ലക്ഷ്യം. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടം എന്നിവയുടെ കൃത്യമായ കണക്കുകൾ ധവളപത്രത്തിൽ രേഖപ്പെടുത്തും. നികുതി പിരിവിലെ പോരായ്മകളും തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടി പൊതുജനങ്ങളെയും നിയമസഭയെയും സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.

കേരളത്തിൽ സാധാരണയായി പുതിയൊരു സർക്കാർ അധികാരമേൽക്കുമ്പോഴാണ് മുൻ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വിലയിരുത്താൻ വേണ്ടി ധനകാര്യ ധവളപത്രങ്ങൾ പുറത്തിറക്കാറുള്ളത്. 1987ലാണ് കേരളത്തിൽ ആദ്യമായി ധവളപത്രം ഇറക്കുന്നത്. ഇ കെ നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനമന്ത്രി വിശ്വനാഥ മേനോനാണ് ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയാകെ കെ കരുണാകരൻ സർക്കാർ തകർത്തെന്ന് ആരോപിച്ചായിരുന്നു ആ ധവളപത്രം. 2001ൽ എ കെ ആന്റണി സർക്കാർ അധികാരമേറ്റപ്പോൾ അന്നത്തെ ധനമന്ത്രി കെ ശങ്കരനാരായണനും വൈറ്റ് പേപ്പർ പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താനും തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ആന്റണി സർക്കാർ ധവളപത്രം ഉപയോഗിച്ചു. ആനുകൂല്യങ്ങൾ വെട്ടികുറച്ചതിനെതിരെ 32 ദിവസം നീണ്ട സർക്കാർ ജീവനക്കാരുടെ വൻ പ്രക്ഷോഭത്തിന് കാരണമായതും ഈ ധവളപത്രമായിരുന്നു.

2011ൽ ഉമ്മൻ ചാണ്ടി സ‍ർക്കാർ അധികാരമേറ്റപ്പോഴും ധവളപത്രം ഇറക്കി. ധനമന്ത്രിയായിരുന്ന കെ എം മാണിയാണ് ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാരും ധവളപത്രം ഇറക്കി. ടി എം തോമസ് ഐസക്കാണ് ധവളപത്രം അവതരിപ്പിച്ചത്. ഇനി ഇപ്പോൾ വി ഡി സതീശൻ സർക്കാർ നിയമസഭയിൽ അവതരിപ്പാൻ പോകുന്നത് കേരളത്തിന്റെ അഞ്ചാം ധവളപത്രമാണ്. രാഷ്ട്രീയ ആരോപണങ്ങൾക്ക് അപ്പുറം എന്താണ് സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയെന്ന് മനസ്സിലാക്കാനും മുന്നിലുള്ള വെല്ലുവിളികൾക്ക് എന്ത് പരിഹാരമെന്നും ധവളപത്രത്തിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

വനിതാ ഡോക്ടർ മോഷണക്കേസിൽ അറസ്റ്റിൽ

തൃശ്ശൂര്‍. വനിതാ ഡോക്ടർ മോഷണക്കേസിൽ അറസ്റ്റിൽ.തൃശ്ശൂർ അമല ആശുപത്രിയിലെ ഹോസ്റ്റലിൽ നിന്നും ഡോക്ടർമാരുടെ ലാപ്ടോപ്പും പണവും വിലപിടിപ്പുള്ള രേഖകളും മോഷ്ടിച്ച വനിത ഡോക്ടർ പിടിയിൽ

ലക്നൗ സ്വദേശി ഡോ. ദീപ്തി സിംഗ് (30)നെ ആണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്