29.3 C
Kollam
Saturday 5th September, 2026 | 04:27:06 PM
Home News Breaking News ഡികെ,ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി

ഡികെ,ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ അധികാരമേറ്റതോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന പദവിയും അദ്ദേഹത്തിന് സ്വന്തം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുവിനെയാണ് ധനികരുടെ കാര്യത്തില്‍ ഡികെ മറികടന്നത്. ശിവകുമാറിന്റെ ആസ്തി 1,413 കോടി രൂപയാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി കശ്മീര്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയാണ്. അദ്ദേഹത്തിന്റെ ആസ്തി 55 ലക്ഷമാണ്

ധനികരില്‍ രണ്ടാമതുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആസ്തി 931 കോടിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ ആസ്തി 648 കോടി രൂപയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആസ്തി 30 കോടി രൂപയും വിഡി സതീശന്റെ ആസ്തി 6.6 കോടിയുമാണ്.

ഹിന്ദി ഹൃദയഭൂമിയില്‍ സമ്പന്നനായ മുഖ്യമന്ത്രി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ആണ്. രണ്ടാമത് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും മൂന്നാമത് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസ്തി 1.46 കോടിയാണ്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സംയോജിത ആസ്തി 107 കോടി രൂപയേയുള്ളൂ. പാവപ്പെട്ട മുഖ്യമന്ത്രിമാരില്‍ കഴിഞ്ഞ തവണ ഒന്നാമത് മമതയും മൂന്നാമത് പിണറായി വിജയനും ആയിരുന്നു.