27.9 C
Kollam
Saturday 5th September, 2026 | 09:01:42 PM
Home News Breaking News നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ട്, പിപി ദിവ്യചെയ്തത് ഈ ഒരു കുറ്റം മാത്രം, പത്തനംതിട്ടയിലെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ട്, പിപി ദിവ്യചെയ്തത് ഈ ഒരു കുറ്റം മാത്രം, പത്തനംതിട്ടയിലെ സിപിഎം നേതാവ്

പത്തനംതിട്ട. നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തെ വിമർശിച്ച് പത്തനംതിട്ടയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി ബി ഹർഷകുമാർ. പി.പി.ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും ഹർഷകുമാറിന്റെ ഫേസ്ബുക്ക് വിഡിയോ.

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ട്. യാത്രയയപ്പ് യോഗത്തിൽ അനുവാദം ഇല്ലാതെ കയറി ചെന്നു എന്ന തെറ്റു മാത്രം ആണ് ദിവ്യ ചെയ്തത്. ദിവ്യ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ഒരാള് ആത്മഹത്യ ചെയ്യില്ല

ദിവ്യ തെറ്റുകാരി അല്ല. സിബിഐ അന്വേഷണം കൊണ്ട് ഒരു കാര്യവും ഇല്ല. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായാൽ ഭരണകർത്താക്കൾ ചോദ്യം ചെയ്യും

വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളും ഒരു ജനതയും ആണ് ഇന്ന് കേരളത്തിലുള്ളത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ് പി.ബി. ഹർഷകുമാർ