കരിപ്പൂരിൽ വീട്ടിൽ നിന്ന് 16 ഗ്രാം എംഡിഎംഎ പിടികൂടി
മലപ്പുറം. കരിപ്പൂരിൽ വീട്ടിൽ നിന്ന് 16 ഗ്രാം എംഡിഎംഎ പിടികൂടി.കരിപ്പൂർ സ്വദേശി അറഫാ വില്ല അസ്ഫാക്ക് (28) പിടിയിൽ. ഓപ്പറേഷൻ തൂഫാൻ – നർക്കോ ഹണ്ടിന്റെ ഭാഗമായി പരിശോധന. വീട്ടിൽ നടത്തിയ റെയ്ഡിൽ 16 ഗ്രാം എംഡിഎംഎ കണ്ടെത്തി ലഹരി വിൽപ്പനയ്ക്കായി സൂക്ഷിച്ചതെന്നാണ് പോലീസ് നിഗമനം. ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിക്ക് അരലക്ഷത്തോളം രൂപ വിലമതിപ്പ്. ലഹരി കടത്ത് സംഘത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് കൊണ്ടോട്ടി പോലീസും DANSAF സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed