Home News Kerala കൊച്ചിയിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട

കൊച്ചിയിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട

Advertisement

കൊച്ചി. ഓപ്പറേഷൻ തൂഫാനിൽ കൊച്ചിയിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട. ഫ്ലാറ്റിൽ വിൽപനയ്ക്കായി സൂക്ഷിച്ച 450 ഗ്രാമിലേറെ എംഡിഎംഎയാണ് പിടികൂടിയത്. പാലക്കാട് സ്വദേശി അർജുൻ, കളമശ്ശേരി സ്വദേശി ആഷിഫ്,
കാസർകോഡ് സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്.

പിടിയിലായ കളമശ്ശേരി സ്വദേശി ആഷിഫ് കൊച്ചിയിലെ പ്രധാന ഡീലർ. ലഹരിക്കടത്ത് വാഹനകച്ചവടത്തിന്റെ മറവിൽ.പിടികൂടിയ 435 ഗ്രാം എംഡിഎംഎ കടത്തിയത് ഡൽഹിയിൽ നിന്ന്. ഡൽഹിയിൽ നിന്ന് വാങ്ങിയ ആഡംബര കാറിലൊളിപ്പിച്ചായിരുന്നു കടത്ത്. എംഡിഎംഎ ഒളിപ്പിച്ചത് കാറിന്റെ സീറ്റിനടിയിൽ രഹസ്യ അറയിൽ

ആഷിഫ് ഡൽഹിക്ക് പോയത് മൂന്ന് മാസം മുൻപ്. ലഹരിമരുന്നുമായി മടങ്ങിയെത്തിയത് ശനിയാഴ്ച

പിടിയിലായത് എംഡിഎംഎ ആവശ്യകർക്ക് വിതരണം ചെയ്യാൻ ശ്രമിക്കവേ. ഒപ്പം പിടിയിലായ അനീഷ്, അർജുൻ എന്നിവർ ഇടപാടിലെ പങ്കാളികൾ. എംഡിഎംഎ കണ്ടെത്തിയത് ലാപ്ടോപ്പ് ബാഗിൽ നിന്ന്

നാല് ഗ്രാം കണ്ടെത്തിയത് കാറിനുള്ളിൽ നിന്ന്.ഒപ്പം പിടിയിലായ രതീഷ്, അർജുൻ എന്നിവർ കൊച്ചിയിലെ ലഹരിവിതരണ ശൃംഖലയിലെ പ്രധാനികളാണെന്ന് പൊലീസ് വ്യക്തമാക്കി. ലക്ഷങ്ങൾ നൽകിയാണ് അരകിലോയ്ക്കടുത്ത് എംഡിഎംഎയാണ് സംഘം കൊച്ചിയിൽ എത്തിച്ചത്. ലഹരി വിൽപ്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here