Home Blog Page 672

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്,കുമ്പനാട്ടിലെ രണ്ടു സംഭവങ്ങളിലായി മാത്രം 1.02 കോടി രൂപ തട്ടി

പത്തനംതിട്ട. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. രാജ്യത്തെ മികച്ച സംരംഭങ്ങളെക്കുറിച്ചു കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന വിഡിയോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട കുമ്പനാട്ടിലെ രണ്ടു സംഭവങ്ങളിലായി മാത്രം 1.02 കോടി രൂപയാണ് നഷ്ടമായത്.

നിർമല സീതാരാമൻ പരാമർശിച്ച ചില സംരംഭങ്ങളിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി മടക്കിക്കിട്ടുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇവയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്നും പണം നിക്ഷേപിക്കാനുള്ള ലിങ്കും ഒപ്പം നൽകും. ഇതു കണ്ടു ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ അക്കൗണ്ട് ആരംഭിച്ചു പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇത്തരത്തിൽ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിന് ഇരയായത്.

പണം നിക്ഷേപിച്ചതിനു പിന്നാലെ, ഇതിന്റെ സ്രോതസ്സിനെക്കുറിച്ച് ഇഡി, സിബിഐ തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തുമെന്നും ഇതൊഴിവാക്കാൻ കൂടുതൽ പണം വേണമെന്നും ആവശ്യപ്പെടും. ഈ വിവരം വീട്ടിലുള്ളവരോ ബാങ്കുകാരോ പൊലീസുകാരോ അറിയാൻ പാടില്ലെന്നു കർശനമായി വിലക്കുകയും ചെയ്യും. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണു തട്ടിപ്പുകാരിൽ കൂടുതലും. ഇംഗ്ലിഷും ഹിന്ദിയുമാണ് സംസാരിക്കുന്നത്. വിഡിയോയുടെ ആധികാരികത സംബന്ധിച്ചു പൊലീസ് സംശയം പ്രകടിപ്പിച്ചു.

വീട് പൂട്ടി ചികില്‍സക്കുപോയി, വീട് കുത്തിത്തുറന്ന് ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂർ: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി കുറുങ്കടവ് റോഡില്‍ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടില്‍ പി മധുസൂദനന്റെ(73) വീട്ടിലാണ് കവര്‍ച്ച നടന്നത്.

മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പു മുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണിയുടെ കൂടെ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്.

ഒന്നര പവന്റെ അമേരിക്കന്‍ ഡയമണ്ട് പിടിപ്പിച്ച ഒരു നെക്ലൈസ്, ഒന്നരപവന്‍ തൂക്കം വരുന്ന ബ്രേസ് ലെറ്റ്, അരപവന്‍ തൂക്കം വരുന്ന രണ്ട് ഇയര്‍ സ്റ്റഡ്, ഒരു പവന്‍ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മല്‍, ആറ് ഗ്രാം തൂക്കം വരുന്ന വെഡിങ് റിങ്ങ്, ഓരോ പവന്‍ വീതം തൂക്കം വരുന്ന മൂന്ന് മോതിരം എന്നിവ ഉള്‍പ്പെടെ എട്ടേകാല്‍ പവനോളം തൂക്കം വരുന്ന ഒൻപത് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്.

മാര്‍ച്ച് 13 ന് രാവിലെ ആറ് മണിയോടെ വീടുപൂട്ടി വീട്ടുകാര്‍ മം​ഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കു പോയിരുന്നു. വ്യാഴാഴ്ച്ച നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പരാതിയില്‍ കേസെടുത്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.

രണ്ടു ദിവസം മുൻപ് തൊട്ടടുത്തു താമസിക്കുന്ന വേണുവിൻ്റെ വീട്ടിലും മോഷണം നടന്നിരുന്നു. വേണു രണ്ടാം തീയതി രാത്രി 9.30 മണിയോടെ വീടു പൂട്ടി മാവിച്ചേരിയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു. രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ജോഡി സ്വർണ കമ്മൽ മോഷണം പോയിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചുകയറി ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം കോഹിനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. അര്‍ധരാത്രിയോടെയാണ് അപകടം.

തൃശൂര്‍ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹാന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

ജനറൽ, സ്പെഷ്യൽ, എൻ.സി.എ.; 16 കാറ്റഗറികളിൽ പി.എസ്.സി. വിജ്ഞാപനം

മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II, ക്ഷീരവികസനവകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫീസർ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) ഗ്രേഡ് II, ആരോഗ്യവകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഗ്രേഡ് II തുടങ്ങി വിവിധ തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹൃദയാഘാതം : ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

ഹൃദയത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുകയും, ഹൃദയപേശികൾക്ക് ഓക്സിജൻ ലഭിക്കാതിരിക്കുകയും, കലകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം (മയോകാർഡിയൽ ഇൻഫ്രാക്ഷൻ) സംഭവിക്കുന്നത്.

ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ

മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുക, ശാരീരിക അധ്വാനം കുറയുക, വാഹനങ്ങളെ അമിതമായി ആശ്രയിക്കുക എന്നിവ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. മുമ്പ് മധ്യവയസ്സിലും വാർദ്ധക്യത്തിലും കൂടുതലായി കണ്ടിരുന്ന പ്രമേഹവും ഹൈപ്പർടെൻഷനും ഇന്ന് യുവാക്കളിലും സാധാരണമായി കണ്ടുവരുന്നു. ഇവ രണ്ടും ഹൃദ്രോഗം വരുന്നതിന്റെ പ്രധാന അപകടഘടകങ്ങളാണ്. ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് അറിയാം

അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ആദ്യ മുന്നറിയിപ്പ് ലക്ഷണങ്ങളിൽ ഒന്നാണ്

അസാധാരണമായ ക്ഷീണമാണ് ആദ്യത്തെ ലക്ഷണം. അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ആദ്യ മുന്നറിയിപ്പ് ലക്ഷണങ്ങളിൽ ഒന്നാണ്. ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, ശരീരത്തിന് നിരന്തരമായ ബലഹീനതയും ക്ഷീണവും അനുഭവപ്പെടാം.

നെഞ്ചിൽ ഭാരം, ഇറുകിയതായി തോന്നൽ അല്ലെങ്കിൽ അസ്വസ്ഥത

നെഞ്ചിലെ മർദ്ദം അല്ലെങ്കിൽ വേദനയാണ് മറ്റൊരു ലക്ഷണം. നെഞ്ചിൽ ഭാരം, ഇറുകിയതായി തോന്നൽ അല്ലെങ്കിൽ അസ്വസ്ഥത എന്നിവ ഹൃദയാഘാതവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്.

ശ്വാസംമുട്ടൽ അനുഭവപ്പെടുകയാണെങ്കിൽ അത് ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം

ശ്വാസതടസ്സവും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. ചെറിയ ദൂരം നടക്കുകയോ പതിവ് ജോലികൾ ചെയ്യുകയോ പോലുള്ളവ ചെയ്യുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുകയാണെങ്കിൽ അത് ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.

പെട്ടെന്ന് വിയർപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം

ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ പലപ്പോഴും അപ്രതീക്ഷിതമായി വിയർക്കുന്നത് റിപ്പോർട്ട് ചെയ്യാറുണ്ട്.
തണുത്ത അന്തരീക്ഷത്തിൽ വിശ്രമിക്കുമ്പോൾ പോലും, വ്യക്തമായ കാരണമൊന്നുമില്ലാതെ തണുത്ത വിയർപ്പ് ഉണ്ടാകുന്നത് ഹൃദയ പ്രശ്നത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ പലപ്പോഴും അപ്രതീക്ഷിതമായി വിയർക്കുന്നത് റിപ്പോർട്ട് ചെയ്യാറുണ്ട്.

വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം

വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം. പെട്ടെന്ന് അസാധാരണമാംവിധം വേഗത്തിൽ മിടിക്കാൻ തുടങ്ങുന്നതോ അല്ലെങ്കിൽ ക്രമരഹിതമായി അനുഭവപ്പെടുന്നതോ ഹൃദയമി‍ടിപ്പ് തള്ളിക്കളയരുത്. ഹൃദയ താളത്തിലുണ്ടാകുന്ന അത്തരം മാറ്റങ്ങൾ, പ്രത്യേകിച്ച് അവ ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.

ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റിയുടെ ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത്.

ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റിയുടെ ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത്. ദഹനക്കേട്, അസിഡിറ്റി, ഗ്യാസ് അല്ലെങ്കിൽ പൊതുവായ ബലഹീനത എന്നിവ പോലെ തോന്നുന്നത് യഥാർത്ഥത്തിൽ ഹൃദയാഘാത മുന്നറിയിപ്പ് അടയാളമായിരിക്കാം.

നെഞ്ചിലെ അസ്വസ്ഥതയോ ശ്വാസതടസ്സമോ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ കണ്ടാൽ അവ​ഗണിക്കരുത്

നെഞ്ചിലെ അസ്വസ്ഥതയോ ശ്വാസതടസ്സമോ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ കണ്ടാൽ അവ​ഗണിക്കരുത്. അത്തരം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ കാലതാമസമില്ലാതെ വൈദ്യസഹായം തേടുകയും ഇസിജി അല്ലെങ്കിൽ എക്കോകാർഡിയോഗ്രാം പോലുള്ള ഹൃദയ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യുക. നേരത്തെയുള്ള രോഗനിർണയം ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.

അണ്ണാമലൈക്ക് വേണ്ടി കരുതിവെച്ചത് വേണ്ടെന്ന് വച്ച് ബിജെപി കേന്ദ്ര നേതൃത്വം; ആന്ധ്രപ്രദേശിലെ നാലിൽ മൂന്ന് രാജ്യസഭ സീറ്റും ടിഡിപിക്ക്

ന്യൂഡൽഹി: തമിഴ്‌നാട് ബിജെപിയിൽ ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ, ആന്ധ്രാപ്രദേശിലെ എൻഡിഎ സഖ്യത്തിന്റെ രാജ്യസഭാ സീറ്റ് വിഭജനത്തെയും സ്വീധീനിച്ചെന്ന് വിവരം. ആന്ധ്രപ്രദേശിൽ തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഒരു രാജ്യസഭാ സീറ്റിലുള്ള അവകാശവാദം ബിജെപി ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈക്ക് വേണ്ടിയായിരുന്നു ഈ സീറ്റ് നേരത്തെ മാറ്റിവെച്ചിരുന്നത്. എന്നാൽ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന വാർത്തകൾ ശക്തമായ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പിന്മാറ്റം.

Also Read: പശ്ചിമ ബംഗാളിൽ തൃണമൂലിനെ പിളർത്തിയ ഋതബ്രത ബാനർജിക്ക് തിരിച്ചടി; മമതയെ കൈവിട്ട വിമതരിൽ ഒരു വിഭാഗം തീരുമാനം പുനഃപരിശോധിക്കുന്നു

ആന്ധ്രാപ്രദേശിൽ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിക്കും അവശേഷിക്കുന്ന ഒരു സീറ്റ് പവൻ കല്യാണിന്റെ ജനസേനാ പാർട്ടിക്കും നൽകാൻ എൻഡിഎ യോഗത്തിൽ തീരുമാനമായി. മുൻപ് നിശ്ചയിച്ചിരുന്ന ഫോർമുല പ്രകാരം ടിഡിപിക്ക് രണ്ടും ബിജെപിക്കും ജനസേനയ്ക്കും ഓരോ സീറ്റ് വീതവുമായിരുന്നു നൽകേണ്ടിയിരുന്നത്. രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പവൻ കല്യാൺ, സംസ്ഥാന ബിജെപി നേതാക്കൾ എന്നിവർ അമരാവതിയിൽ യോഗം ചേർന്നിരുന്നു. സഖ്യകക്ഷികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം തിരുപ്പതി, അമരാവതി, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് പൊതുയോഗങ്ങൾ നടത്താനും എൻഡിഎ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.

മുൻ ഐപിഎസ് ഓഫീസർ കൂടിയായ കെ. അണ്ണാമലൈ പാർട്ടി വിടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി അദ്ദേഹം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും താൻ പാർട്ടി വിടാൻ ആലോചിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.

എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

തിരുവനന്തപുരം. തുറന്നടിച്ച് വിനോദിനി കോടിയേരി.എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണവുമായി കോടിയേരിയുടെ കുടുംബം. സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് വിനോദിനി

കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണന. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരീക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല .വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. ആ നേതാവ് പിണറായി വിജയന്‍ അല്ല. പിണറായിയെ ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി പറഞ്ഞുവിനോദിനി ആരോപിച്ചു.സിപിഎം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് പച്ചക്കുതിര മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് വിനോദിനി ആരോപിച്ചത്.

പശ്ചിമ ബംഗാളിൽ തൃണമൂലിനെ പിളർത്തിയ ഋതബ്രത ബാനർജിക്ക് തിരിച്ചടി; മമതയെ കൈവിട്ട വിമതരിൽ ഒരു വിഭാഗം തീരുമാനം പുനഃപരിശോധിക്കുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ വിമത ശബ്ദമുയർത്തിയ നേതാക്കൾക്കിടയിൽ വലിയ ഭിന്നത ഉടലെടുത്തതായി വിവരം. മമത ബാനർജിയുടെ നേതൃത്വത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ഋതബ്രത ബാനർജിക്കൊപ്പം നിന്ന പന്ത്രണ്ടിലധികം) വിമത എം.എൽ.എമാർ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായാണ് വിവരം. തങ്ങളുടെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ എംഎൽഎമാർ ആശങ്കാകുലരാണെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

Also Read: ‘നടക്കില്ല, ഇത് കീഴടങ്ങുന്നതിന് തുല്ല്യം’; ഇസ്രയേൽ ലെബനൻ സമാധാന കരാർ തള്ളി ഹിസ്ബുല്ല, പിന്മാറില്ലെന്ന് നയീം ഖാസിം

മമതയോടുള്ള എതിർപ്പ് തുടരുന്നത് ഗുണം ചെയ്യില്ലെന്ന് കരുതുന്ന ഇവർ വിമത ക്യാംപ് വിട്ട് തിരികെ മമത ബാനർജിക്കൊപ്പം നിൽക്കാൻ ആലോചിക്കുന്നതായാണ് വിവരം. ഇപ്പോഴത്തെ വിമത നീക്കങ്ങൾ തങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുമെന്ന ഭയം ഇവർക്കുണ്ട്. മമത ബാനർജിയുടെ ജനസ്വാധീനവും പാർട്ടിയിലെ അപ്രമാദിത്വവും നേരിടുക എളുപ്പമല്ലെന്ന് ഇവർ കരുതുന്നു. പാർട്ടി വിട്ടുപോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കുക പ്രയാസകരമാകുമെന്നാണ് ഇവർ കരുതുന്നത്. വോട്ട് നൽകി ജയിപ്പിച്ച ജനങ്ങൾക്കിടയിൽ നിന്ന് എതിർപ്പുണ്ടാവാനുള്ള സാധ്യതയാണ് ഇവരെ തിരിച്ച് ചിന്തിപ്പിക്കുന്നത്.

അതേസമയം മമത ക്യാംപിൽ കാര്യങ്ങൾ ഒട്ടും തന്നെ അനുകൂലമല്ലെന്നാണ് ഡൽഹിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്‌സഭയിലും രാജ്യസഭയിലുമായി 20 ഓളം തൃണമൂൽ എംപിമാർ ബിജെപിയുമായി ചർച്ച നടത്തുകയാണെന്നും അവർ ഏത് നിമിഷവും ബിജെപിയിലേക്ക് ചേക്കേറുമെന്നുമാണ് റിപ്പോർട്ട്. അങ്ങനെ വന്നാൽ നിലവിൽ പാർലമെൻ്റിൽ പ്രതിപക്ഷ നിരയിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവുമധികം അംഗങ്ങളുള്ള തൃണമൂലിന് അത് വലിയ തിരിച്ചടിയായിരിക്കും.

ഫാത്തിമ തഹിലിയയ്ക്ക് സമസ്തയുടെ തിരുത്ത്

കോഴിക്കോട്.ഫാത്തിമ തഹിലിയയ്ക്ക് സമസ്തയുടെ തിരുത്ത്.നിലവിളക്ക് വിവാദത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത.അനിസ്ലാമിക ആചാരങ്ങൾ വർജ്ജിക്കണമെന്ന് ആഹ്വാനം.ഇതരമതക്കാർ നിർവഹിക്കുന്ന ചടങ്ങുകളും ആചാരങ്ങളും വർജ്ജിക്കണം

നിലപാട് വ്യക്തമാക്കിയത് പേരാമ്പ്രയിലെ റെസ്റ്റോറന്റ് ഉദ്ഘാടന വിവാദത്തിൽ.ഫാത്തിമ തഹിലിയ എംഎൽഎ നിലവിളക്ക് കൊളുത്തിയത് വിവാദമായിരുന്നു.സമസ്ത മുശാവറ യോഗത്തിൽ ചർച്ചയായി നിലവിളക്ക് വിവാദം

നീറ്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു

പാലാ : നീറ്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിനി ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയുടെ തുടർപരിശീലനത്തിന് എത്തിയ കാസർഗോഡ് സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കാസർഗോഡ് കാദംബരിയിൽ ഐജ ആർ മഹേഷ് (19) ആണ് മരണമടഞ്ഞത്. കഠിന പരിശീലനത്തെ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാരോപണം.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ വിദ്യാർത്ഥിനി ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണപ്പെട്ടത്. കുട്ടി ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ട് സഹവിദ്യാർത്ഥികൾ ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചു .ഹോസ്റ്റൽ അധികൃതർ കുരുക്കഴിച്ച് താഴെയിറക്കിയപ്പോൾ ജീവനുണ്ടായിരുന്നു.ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റർ സഹായത്തിലായിരുന്ന വിദ്യാർത്ഥിനി ബുധനാഴ്ച ഉച്ചയോടെ മരണത്തിനു കീഴടങ്ങി.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21ന് നടക്കാനിരിക്കുകയാണ്.മെയ് 26നാണ് കുട്ടി തുടർപരിശീലനത്തിനായി പരിശീലന കേന്ദ്രത്തില്‍ തിരിച്ചെത്തിയത്. മാനസിക സംഘർഷത്തിലായ വിദ്യാർത്ഥിനി മാതാപിതാക്കളെ വിളിച്ച് പഠനം തുടരുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരുന്നതായി പറയപ്പെടുന്നു.
സംഭവമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കൾ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തി. കിടങ്ങൂർ പോലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. )