കാസര്‍കോട്: കാസര്‍കോട്, വയനാട്,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
കൊട്ടാരക്കര : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ബിജെപി ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തു റെയിൽവേ സ്റ്റേഷൻ മാസ്റ്ററും ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജും ചേർന്ന് വൃക്ഷ തൈ നട്ടു. അനധികൃതമായ മരം മുറിപ്പ്നു അറുതി വരുത്തണം എന്നതുൾപ്പെടെ ഉള്ള നിരവധി അവശ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള നിവേദനം വനം വകുപ്പ് മന്ത്രി ജില്ലാ ഫോറസ്റ്റ് എക്‌സ്റ്റൻഷൻ ആൻഡ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടെ ഉയർന്ന വനം വകുപ്പ് ഉദ്യഗസ്ഥർക്കും നൽകി. അനിൽ എബ്രഹാം,ഹബീബുള്ളപുനലൂർ,രാജു ടി ഫിലിപ്പോസ്,വിനോദ് മലവിള,ഷാജി ഗ്രീൻവലി, സുനിൽ കുമാർ,വരുൺ നിൽസൺ,എന്നിവർ നേതൃത്വം നൽകി
കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസ്സ് അതോറിറ്റി യുടെ ആഭിമുഖ്യത്തിൽ കോടതി വളപ്പിൽ വൃക്ഷ തൈ നട്ടു പരിസ്ഥിതിതി ദിനചരണം നടത്തി . സിവിൽ ജഡ്ജന്മാരായ രേഷ്മ രാജൻ,കാവ്യ എസ്. എസ് എന്നിവർ ചേർന്ന് കോടതി വളപ്പിൽ വൃക്ഷ തൈ നട്ടു. ബാർ അസോസിയേഷൻ ഭാരവാഹി കളായ ഇ. എം. കുഞ്ഞുമോൻ, സിനി ജെ. കൂടാതെ അഡ്വ.സുധികുമാർ, നൗഫൽ ജലാൽ, പാരാ ലീഗൽ വോളന്റീർന്മാർ തുടങ്ങിയവർ നേതൃത്വം നൽകി.
കാട്ടാക്കട കീഴാറൂർ ഐഫർ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ചെയർമാൻ റവ. ലിജി വർഗീസ്, പ്രിൻസിപ്പൽ രാധാകൃഷ്ണപിള്ള അദ്ധ്യാപകരായ കെ ഷിബു, രാജേഷ് ജെ , നിത്യ എ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ച സ് തിരുവനന്തപുരം ജില്ലാ ഇക്കോളജി കമ്മിഷൻ്റെ നേതൃത്വത്തിൽ ഇ സി ഐ കേരള കന്യാകുമാരി ഡയോസിഷൻ ഓഫീസിൽ അഭി. റെറ്റ്. റവ. സുന്ദർ സിംങ് തിരുമേനിയുടെ സാനിദ്ധ്യത്തിൽ വൃക്ഷ തൈ നട്ടു. ഇക്കോളജി ജില്ലാ കൺവീനർ റവ. ലിജി വർഗീസ്, കെ ഷിബു എന്നിവർ നേതൃത്വം നൽകി.
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഏയ്ഞ്ചൽ കിഡ്സ് ശാസ്താംകോട്ടയിലെ കുട്ടികൾ ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സമൂഹത്തിൽ പോലീസിന്റെ പങ്കിനെക്കുറിച്ചും കുട്ടികൾക്ക് അറിവ് പകരുന്ന ഒരു വ്യത്യസ്ത പഠനാനുഭവമായി സന്ദർശനം മാറി.
ഏയ്ഞ്ചൽ കിഡ്സ് ശാസ്താംകോട്ടയുടെ പ്രത്യേകമായ ARMW ടീച്ചിംഗ് സ്റ്റൈലിന്റെ (Angel Reggio Montessori Waldorf) ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. മോണ്ടിസോറി, വാൾഡോർഫ്, റെജിയോ എമിലിയ എന്നീ ലോകപ്രശസ്ത പഠനരീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ പഠനരീതിയിലൂടെ കുട്ടികൾ ക്ലാസ് മുറിക്ക് പുറത്തേക്ക് ഇറങ്ങി കണ്ടും കേട്ടും അനുഭവിച്ചും ആശയവിനിമയം നടത്തിയും പഠിക്കുന്നു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രശ്മി രഞ്ജിത്ത് വൃക്ഷതൈ നട്ടു ഉദ്‌ഘാടനം നിർവഹിച്ചു. എല്ലാ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ബ്ലോക്ക് കോമ്പൗണ്ടിൽ ഓർമ്മമരങ്ങൾ നട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇന്ദു.എസ്, മെഹറുന്നിസ ബീഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ചങ്കൂരേത്ത്, അസൂറാ അർത്തിയിൽ, നിഖിൽ മനോഹർ, അരവിന്ദ്.എം, കുമാരി അമൃതപ്രിയ.ബി.എസ്, രാഖി പ്രവീൺ, പി.സി.കോശി വൈദ്യൻ, പോരുവഴി ഗ്രാമപഞ്ചായത്ത് അംഗം അശ്വതി, ജോയിൻറ് ബി.ഡി.ഓ രവിവർമ്മകുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസിയ ഷരീഫ്, തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രശ്മി രഞ്ജിത്ത് പരിസ്ഥിതി ദിന സന്ദേശം നൽകി.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിപുലമായ അന്വേഷണം വേണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. സുപ്രീംകോടതിയിലെ പ്രമുഖയും മുതിര്‍ന്ന അഭിഭാഷകയുമായ വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.
കേരള സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് 25 വരെ പിഴ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. സാക്ഷരത, 4, 7, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം. ഏഴാം തരം തുല്യതാ പരീക്ഷയോ, ഔപചാരിക ഏഴാം തരമോ, വിജയിച്ചതോ എസ്.എസ്.എല്‍.സി വിജയിക്കാത്തതോ ആയ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ജനറല്‍ വിഭാഗത്തിനു 1950 രൂപയാണ് ഫീസ്. പത്താംതരം തുല്യതാ പരീക്ഷയോ ഔപചാരിക പത്താം തരമോ വിജയിച്ചതോ പ്രീഡിഗ്രി/ ഹയര്‍സെക്കന്‍ഡറി പാസാകാത്തതോ ആയ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പ്ലസ് വണ്‍ തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. 2600 രൂപയാണ് ഫീസ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ഭിന്നശേഷി പഠിതാക്കള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും കോഴ്‌സ് ഫീസില്‍ ഇളവുണ്ട്. സാക്ഷരത, നാലാം തുല്യത,ഏഴാം തരം തുല്യതാ കോഴ്‌സുകളിലേക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. സെക്രട്ടറിമാരുടെ അണ്ടര്‍ടേക്കിങ് ഹാജരാക്കിയാല്‍ മതി. തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയോ ജില്ലാ സാക്ഷരതാ മിഷന്‍ മുഖേനയോ രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 0474 2798020, 9539928507, 9560664283.
നാഗ്പുര്‍: കാമുകിമാര്‍ക്ക് ആഡംബര ഐ ഫോണുകള്‍ സമ്മാനമായി നല്‍കാന്‍ ഗോഡൗണ്‍ തകര്‍ത്ത് 6.5 ലക്ഷം രൂപയുടെ വിലകൂടിയ ഡിസൈനര്‍ ടാപ്പുകള്‍ മോഷ്ടിച്ച രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടികള്‍ പിടിയിലായി. സ്വര്‍ണനിറത്തിലുള്ള എട്ട് ടാപ്പുകള്‍, ഒമ്പത് റോസ് ഗോള്‍ഡ് ടാപ്പുകള്‍, നാല് വെള്ളിനിറത്തിലുള്ള ടാപ്പുകള്‍ എന്നിവയടക്കം ആകെ 6.5 ലക്ഷം രൂപയുടെ സാനിറ്ററി സാധനങ്ങളാണ് ഇവര്‍ കവര്‍ന്നത്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ ആഡംബര ടാപ്പുകള്‍ വെറും 20,000 രൂപയ്ക്കാണ് ഇവര്‍ പ്രാദേശിക ആക്രിക്കാരന് വിറ്റഴിച്ചത്. പ്രതികളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മുഴുവന്‍ സാനിറ്ററി സാധനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങിയ ഇര്‍ഫാന്‍ അലി (ഇമ്മു റംസാന്‍ അലി) എന്ന ആക്രിക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെയ് 27-ന് രാത്രി ഗോഡൗണിന്റെ മേല്‍ക്കൂരയിലെ ടിന്‍ ഷീറ്റുകള്‍ ഇളക്കിമാറ്റിയാണ് കൗമാരക്കാര്‍ അകത്തുകടന്നത്.
നാഗ്പൂരിലെ പ്രമുഖ ടൈല്‍സ്, സാനിറ്ററി വെയര്‍ വ്യാപാര സ്ഥാപനമായ ‘രാഹുല്‍ സെറാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ ഉടമ രാഹുല്‍ ജയചന്ദ് ബത്ര നല്‍കിയ പരാതിയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സംഭവസ്ഥലത്തെയും പരിസരത്തെയും 35-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
പിടിയിലായ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചത്. 12 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ സാധിച്ചതായി കലാംന പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ റാംലോഡ് അറിയിച്ചു.
ടൊറന്റോ: ഔദ്യോഗിക വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം 60 ആരാധകര്‍ക്ക് ലോകകപ്പ് ടിക്കറ്റുകള്‍ തികച്ചും സൗജന്യമായി ലഭിച്ചതായി ഫിഫ സമ്മതിച്ചു. സിസ്റ്റത്തിലെ പിഴവ് കാരണം പൂജ്യം വില രേഖപ്പെടുത്തി കൈമാറിയ ഈ ടിക്കറ്റുകള്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണകൂടമായ ഫിഫ അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, ടിക്കറ്റ് നഷ്ടമായ ആരാധകര്‍ക്ക് നിശ്ചിത തുക പൂര്‍ണ്ണമായി നല്‍കി ഇവ വീണ്ടും സ്വന്തമാക്കാനുള്ള അവസരം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് വിതരണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടായ ‘ടിക്കറ്റ് ടോക്ക് നെറ്റ്വര്‍ക്ക്’ പുറത്തുവിട്ട കത്തിലാണ് ഫിഫയുടെ ഈ നടപടി വ്യക്തമാക്കുന്നത്. ടിക്കറ്റ് വാങ്ങുന്ന ഘട്ടത്തില്‍ പേയ്മെന്റ് പ്രോസസ്സില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് ഫിഫ സ്ഥിരീകരിച്ചു.
ജൂണ്‍ 3 ബുധനാഴ്ച സൗജന്യ ടിക്കറ്റ് കിട്ടിയ ആരാധകര്‍ക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക സന്ദേശം അയച്ചിട്ടുണ്ടെന്നും, അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഫിഫ അറിയിച്ചു. കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ടിക്കറ്റുകളാണ് ഇത്തരത്തില്‍ തകരാറിലായതെന്നാണ് ലഭിക്കുന്ന വിവരം.
അക്കൗണ്ടുകളില്‍ നിന്ന് ടിക്കറ്റുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിന് മുന്‍പ് അവയ്ക്ക് കൃത്യമായ പണം അടയ്ക്കാന്‍ ആരാധകര്‍ക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ജൂണ്‍ 11 വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്.
ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ പുതിയ പ്രതിസന്ധി. എല്ലാ മത്സരങ്ങളും വിറ്റുതീരുമെന്ന് ഫിഫ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇപ്പോഴും നിരവധി സീറ്റുകള്‍ ലഭ്യമാണ് എന്നതും പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഫിഫ ഇതിനകം തന്നെ മറ്റ് ചില നിയമനടപടികളും നേരിടുന്നുണ്ട്. കൃത്രിമമായി ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്ന്, ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും അറ്റോര്‍ണി ജനറല്‍മാര്‍ കഴിഞ്ഞ ആഴ്ച ഫിഫയുടെ ടിക്കറ്റ് വിതരണ രീതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
ആവശ്യക്കാരും ടിക്കറ്റുകളുടെ ലഭ്യതയും അനുസരിച്ച് നിരക്കുകളില്‍ വ്യത്യാസം വരുത്തുന്ന ‘വേരിയബിള്‍ പ്രൈസിങ്’ രീതിയാണ് ഫിഫ ടിക്കറ്റ് വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇതിന്റെ അവസാന ഘട്ട ഓപ്പണ്‍ സെയില്‍സ് വിന്‍ഡോ ആരംഭിച്ചത്. ടൂര്‍ണമെന്റിന്റെ കിക്കോഫ് വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം. തുമ്പയിലാണ് സംഭവം.കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ ആണ് മരിച്ചത്. ഇന്നലെ രാത്രി അമ്മയെ ബൈക്കിന്റെ പിന്നിലിരുത്തി പോകുന്നതിനിടയിലായിരുന്നു അപകടം . അപകടത്തിൽ അതുലിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുറുകെ ചാടിയ നായയുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ച് ഇരുവരും തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ ആശുപത്രിയിൽ ചികിത്സയിലാണ്. അതുൽ VSSC യിൽ ഗവേഷണ വിദ്യാർത്ഥിയാണ് .മകൻ ഒറ്റയ്ക്ക് ആയതിനാൽ കൂടെ നിൽക്കാൻ കഴിഞ്ഞ ദിവസമാണ് അമ്മ തിരുവനന്തപുരത്ത് എത്തിയത്.
കോഴിക്കോട്. കോട്ടാംപറമ്പിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് രോഗി മരിച്ചു.കൊടുവള്ളി പന്നൂർ സ്വദേശി ജാനകി ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ശ്വാസതടസ്സം നേരിട്ടതോടെ ആംബുലൻസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബ്രേക്ക് തകരാർ ആയതോടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ജാനകിയെഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ആംബുലൻസിൽ മരിച്ച ജാനകിയുടെ മകളും ഭർത്താവും ആംബുലൻസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത് ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ആലപ്പുഴ. ഗൺമാൻമാരുടെ മർദ്ദനത്തിൽ തെളിവ് നശിപ്പിച്ചതിൽ കൂടുതൽ സാക്ഷിമൊഴികൾ.എഡിജിപി ഓഫീസിലെ എ എസ് ഐ മാരാണ് തെളിവ് നശിപ്പിക്കലും ആയി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കോടതിയിൽ സമർപ്പിച്ച റഫർ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത് ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം എന്നാണ് മൊഴി. റഫർ റിപ്പോർട്ടിൽ തെളിവില്ല എന്ന് എഴുതിച്ചേർത്തു.പോലീസ് ഫോട്ടോഗ്രാഫർക്ക് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലായിരുന്നു എന്നും എഎസ്ഐമാർ മൊഴി നൽകി. മൊഴിയുടെ വിശദാംശങ്ങൾ ബിഗ് ടിവിക്ക് ലഭിച്ചു
ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ കേസ് അന്വേഷണം എങ്ങനെ അട്ടിമറിച്ചു എന്നതിന്റെ കൂടുതൽ തെളിവുകളാണ് എസ്ഐടിക്ക് ലഭിക്കുന്നത്.കേസിൽ എഡിജിപി ഓഫീസിലെ രണ്ട് എഎസ്ഐ മാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.കോടതിയിൽ സമർപ്പിച്ച റഫർ റിപ്പോർട്ടിൽ തെളിവുകൾ ഇല്ല എന്ന് എഴുതി ചേർത്തത് ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് എന്നാണ് ഇരുവരും മൊഴി നൽകിയത്. ഇതോടെ നേരത്തെ ലഭിച്ച സമാനമായ മൊഴികൾക്ക് ബലം ലഭിക്കുന്ന തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.ആദ്യ അന്വേഷണസംഘത്തിന്റെ രേഖകൾ തിരുത്താൻ നിർദ്ദേശം ലഭിച്ചതായും മൊഴിയുണ്ട്.സംഭവത്തിൽ അന്വേഷണം നടത്തിയ ആദ്യ സംഘത്തിന് കോടതിയിൽ ഹാജരാക്കാൻ ആവശ്യത്തിന് തെളിവുകൾ ഇല്ലായിരുന്നു.പോലീസ് ഫോട്ടോഗ്രാഫർക്ക് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ല.അന്നത്തെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ ഏറ്റവും അവസാനമായിരുന്നു പോലീസ് ഫോട്ടോഗ്രാഫർ സഞ്ചരിച്ചത്. ഗൺമാൻമാരുടെ ആക്രമണം കഴിഞ്ഞാണ് ഫോട്ടോഗ്രാഫർ സ്ഥലത്തെത്തിയത്. പോലീസ് ഫോട്ടോഗ്രാഫർ സംഭവശേഷം എടുത്ത ഫോട്ടോകളാണ് കോടതിയിൽ റഫർ റിപ്പോർട്ടിനൊപ്പം തെളിവില്ല എന്ന് പറഞ്ഞ് സമർപ്പിച്ചത്. തങ്ങൾക്ക് കേസിൽ നേരിട്ട് ബന്ധമില്ല എന്നും മേൽ ഉദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും മൊഴിയിലുണ്ട്. ഈ മൊഴി വിശദമായി പരിശോധിച്ച് ശേഷം ആവശ്യമെങ്കിൽ എഎസ്ഐ മാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചു വരുത്താനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. കേസിൽ ഇരുവരെയും സാക്ഷികളാക്കാനുള്ള സാധ്യതയും പരിശോധിക്കുകയാണ്.
തിരുവനന്തപുരം. ‘അളിയന്റെ നിയമന’ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നും മന്ത്രി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് ബെന്നി തോമസ്. തന്റെ ചീഫ് ഏജൻറ് ആയിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചത് വലിയ വിവാദമായിരുന്നു.
വേണമെങ്കിൽ ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമായിരുന്നു. അങ്ങനെയൊരു കാപട്യത്തിന് താൻ തയ്യാറല്ല. വരുന്നവരോട് എല്ലാം തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റ് ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടെ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്.
മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഇടത് കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയരുകയായിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്, ഡി സി സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.