27.9 C
Kollam
Saturday 5th September, 2026 | 08:36:42 PM
Home News Breaking News ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് രോഗി മരിച്ചു

ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് രോഗി മരിച്ചു

കോഴിക്കോട്. കോട്ടാംപറമ്പിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് രോഗി മരിച്ചു.കൊടുവള്ളി പന്നൂർ സ്വദേശി ജാനകി ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ശ്വാസതടസ്സം നേരിട്ടതോടെ ആംബുലൻസിൽ
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബ്രേക്ക് തകരാർ ആയതോടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ജാനകിയെഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസമയത്ത് ആംബുലൻസിൽ മരിച്ച ജാനകിയുടെ മകളും ഭർത്താവും ആംബുലൻസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത് ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.