26.6 C
Kollam
Wednesday 21st October, 2026 | 07:39:30 PM
Home News Local അറിവിന്റെ ഹരിശ്രീ നുണഞ്ഞ് കുരുന്നുകൾ

അറിവിന്റെ ഹരിശ്രീ നുണഞ്ഞ് കുരുന്നുകൾ

തലയിണക്കാവ് ശിവപാർവ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും മൈനാഗപ്പള്ളി എംഎസ്എച്ച്എസ് മുൻ ഹെഡ്മാസ്റ്ററുമായ കല്ലട ഗിരീഷ് കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നു

ശാസ്‌താംകോട്ട:കൊഞ്ചിക്കരഞ്ഞും ചിരിച്ചുല്ലസിച്ചും അറിവിന്റെ ലോകത്തേക്ക് കടന്നത് ആയിരക്കണക്കിന് കുരുന്നുകൾ.വിജയദശമി ദിവസമായിരുന്ന ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുന്നത്തൂർ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്.താലൂക്കിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം പുലർച്ചെ മുതൽ തന്നെ ഹരിശ്രീ കുറിക്കാനെത്തിയ കുരുന്നുകളെയും രക്ഷിതാക്കളെയും കൊണ്ട് നിറഞ്ഞിരുന്നു.വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്.

കൊല്ലം പുതിയകാവ് ദേവീക്ഷേത്രത്തില്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പിഎസ് ഗോപകുമാര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു

കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രം,മൈനാഗപ്പളളി മണ്ണൂർക്കാവ് ക്ഷേത്രം,പോരുവഴി പനപ്പെട്ടി ആശ്രമം ദേവീക്ഷേത്രം,ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രം,കാരാളിമുക്ക് കോതപുരം തലയിണക്കാവ് ശിവപാർവ്വതീ ക്ഷേത്രം,ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം, പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം,ഐവർകാല ഭരണിക്കാവ് ഭദ്രകാളി ക്ഷേത്രം,ശൂരനാട് വടക്ക് കരിങ്ങാട്ടിൽ ശിവപാർവ്വതീ ക്ഷേത്രം, കോമളവല്ലീശ്വരം ക്ഷേത്രം,അഴകിയകാവ് ക്ഷേത്രം, ശൂരനാട് തെക്ക് കുമരഞ്ചിറ ക്ഷേത്രം,ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രം,പുത്തനമ്പലം ദേവീക്ഷേത്രം,കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ക്ഷേത്രം,ഭരണിക്കാവ് ദേവീക്ഷേത്രം,കടപുഴ ഉപരികുന്ന് മഹാവിഷ്ണു ക്ഷേത്രം,പടിഞ്ഞാറെ കല്ലട തിരുവാറ്റ ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും വിദ്യാരംഭ ചടങ്ങുകൾ നടന്നത്.

കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് മേൽശാന്തി മൈനാഗപ്പള്ളി മുളയ്ക്കൽ മഠം ബ്രഹ്മശ്രീ അജയ് നമ്പൂതിരി കാർമികത്വം വഹിക്കുന്നു

കുന്നത്തൂർ നെടിയവിള ക്ഷേത്രം,പനപ്പെട്ടി ആശ്രമം ക്ഷേത്രം,മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രം, ആനയടി പഴയിടം ക്ഷേത്രം എന്നിവിടങ്ങളിൽ നടന്നു വന്ന നവരാത്രി സംഗീതോത്സവത്തിനും സമാപനമായി.കുന്നത്തൂർ ,കീച്ചപ്പള്ളിൽ ദേവീക്ഷേത്രം,കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ക്ഷേത്രം, പോരുവഴി പെരുവിരുത്തി മലനട,അമ്പലത്തുംഭാഗം ധർമശാസ്താ ക്ഷേത്രം,കണത്താർകുന്നം മഹാദേവർ ക്ഷേത്രം,പള്ളിശ്ശേരിക്കൽ പാലമ്പള്ളിക്കാവ്,വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമി ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

പുത്തനമ്പലം ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ക്ഷേത്രം മേൽശാന്തി നീലമന മഠം ഉണ്ണികൃഷ്ണ ശർമ്മ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു

പടിഞ്ഞാറേ കല്ലട തലയിണക്കാവ് ശിവപാർവ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും മൈനാഗപ്പള്ളി എംഎസ്എച്ച്എസ് മുൻ ഹെഡ്മാസ്റ്ററുമായ കല്ലട ഗിരീഷ് കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.പുത്തനമ്പലം ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ക്ഷേത്രം മേൽശാന്തി നീലമന മഠം ഉണ്ണികൃഷ്ണ ശർമ്മ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു ക്ഷേത്രം പ്രസിഡൻ്റ് റ്റി.എ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് മേൽശാന്തി മൈനാഗപ്പള്ളി മുളയ്ക്കൽ മഠം ബ്രഹ്മശ്രീ അജയ് നമ്പൂതിരി കാർമികത്വം വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here