ശാസ്‌താംകോട്ട:മൈനാഗപ്പള്ളി മണൂർക്കാ ഭഗവതി ക്ഷേത്രത്തിൽ 10 ദിവസമായി നടന്നുവരുന്ന നവരാത്രി, വിജയലക്ഷ്മി ഉത്സവം സമാപിച്ചു.രാവിലെ നടന്ന വിദ്യാരംഭത്തിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു.ഡോ.എ.മോഹൻ കുമാർ,ഡോ.എസ്.അനൂപ് എന്നിവർ നേതൃത്വം നൽകി. കഥകളി പഠനകേന്ദ്രത്തിലെയും,നൃത്തപഠനകേന്ദ്രത്തിലെയും വിദ്യാർത്ഥികളുടെ അരങ്ങേറ്റവും, കഥകളി, വിവിധ പരിപാടികൾ തുടങ്ങിയവയും നടന്നു.
കഥകളി വേഷം,മേളം, നൃത്തം,സംഗീതം, ചിത്രരചന എന്നിവയിലേക്കുള്ള പുതിയ ബാച്ചുകളിൽ ക്ലാസുകളും ആരംഭിച്ചു.ക്ഷേത്രഭരണസമിതി പ്രസിഡന്റ് രവിമൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള,ട്രഷറർ വി. ആർ.സനിൽ ചന്ദ്രൻ, വൈസ് പ്രസിഡന്റ് റ്റി.സുരേന്ദ്രൻ പിള്ള ജോയിന്റ് സെക്രട്ടറി ഡി.ഗുരുദാസൻ,അംഗങ്ങളായ ശ്രീശൈലം ശിവൻപിള്ള,അജി jശ്രീക്കുട്ടൻ പ്രസാദ് മണ്ണൂർക്കാവ്,വി.രാജീവ്,ഉണ്ണി പ്രാർത്ഥന, സുരേഷ്മദനവിലാസം,അഡ്വ.ആർ.പ്രകാശ്കുമാർ ,രതീഷ് കാക്കര, ജയകൃഷ്ണൻ കാളിയേഴത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
































