27.9 C
Kollam
Saturday 5th September, 2026 | 08:36:19 PM
Home News Kerala മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം; അതിജീവിത ഹൈക്കോടതിയില്‍

മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം; അതിജീവിത ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിപുലമായ അന്വേഷണം വേണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. സുപ്രീംകോടതിയിലെ പ്രമുഖയും മുതിര്‍ന്ന അഭിഭാഷകയുമായ വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.