26.9 C
Kollam
Wednesday 22nd July, 2026 | 11:53:15 AM
Home News Local പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് 25 വരെ പിഴ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. സാക്ഷരത, 4, 7, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം. ഏഴാം തരം തുല്യതാ പരീക്ഷയോ, ഔപചാരിക ഏഴാം തരമോ, വിജയിച്ചതോ എസ്.എസ്.എല്‍.സി വിജയിക്കാത്തതോ ആയ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ജനറല്‍ വിഭാഗത്തിനു 1950 രൂപയാണ് ഫീസ്. പത്താംതരം തുല്യതാ പരീക്ഷയോ ഔപചാരിക പത്താം തരമോ വിജയിച്ചതോ പ്രീഡിഗ്രി/ ഹയര്‍സെക്കന്‍ഡറി പാസാകാത്തതോ ആയ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പ്ലസ് വണ്‍ തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. 2600 രൂപയാണ് ഫീസ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ഭിന്നശേഷി പഠിതാക്കള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും കോഴ്‌സ് ഫീസില്‍ ഇളവുണ്ട്. സാക്ഷരത, നാലാം തുല്യത,ഏഴാം തരം തുല്യതാ കോഴ്‌സുകളിലേക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. സെക്രട്ടറിമാരുടെ അണ്ടര്‍ടേക്കിങ് ഹാജരാക്കിയാല്‍ മതി. തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയോ ജില്ലാ സാക്ഷരതാ മിഷന്‍ മുഖേനയോ രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 0474 2798020, 9539928507, 9560664283.