കൊട്ടാരക്കര : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ബിജെപി ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര
റെയിൽവേ സ്റ്റേഷൻ പരിസരത്തു റെയിൽവേ സ്റ്റേഷൻ മാസ്റ്ററും ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജും ചേർന്ന് വൃക്ഷ തൈ നട്ടു. അനധികൃതമായ മരം മുറിപ്പ്നു അറുതി വരുത്തണം
എന്നതുൾപ്പെടെ ഉള്ള നിരവധി അവശ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള നിവേദനം വനം വകുപ്പ് മന്ത്രി
ജില്ലാ ഫോറസ്റ്റ് എക്‌സ്റ്റൻഷൻ ആൻഡ് ഇൻഫർമേഷൻ ഓഫീസർ
ഉൾപ്പെടെ ഉയർന്ന വനം വകുപ്പ് ഉദ്യഗസ്ഥർക്കും നൽകി. അനിൽ എബ്രഹാം,ഹബീബുള്ളപുനലൂർ,രാജു ടി ഫിലിപ്പോസ്,വിനോദ് മലവിള,ഷാജി ഗ്രീൻവലി, സുനിൽ കുമാർ,വരുൺ നിൽസൺ,എന്നിവർ നേതൃത്വം നൽകി

കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസ്സ് അതോറിറ്റി യുടെ ആഭിമുഖ്യത്തിൽ കോടതി വളപ്പിൽ വൃക്ഷ തൈ നട്ടു പരിസ്ഥിതിതി ദിനചരണം നടത്തി . സിവിൽ ജഡ്ജന്മാരായ രേഷ്മ രാജൻ,കാവ്യ എസ്. എസ് എന്നിവർ ചേർന്ന് കോടതി വളപ്പിൽ വൃക്ഷ തൈ നട്ടു. ബാർ അസോസിയേഷൻ ഭാരവാഹി കളായ ഇ. എം. കുഞ്ഞുമോൻ, സിനി ജെ. കൂടാതെ അഡ്വ.സുധികുമാർ, നൗഫൽ ജലാൽ, പാരാ ലീഗൽ വോളന്റീർന്മാർ തുടങ്ങിയവർ നേതൃത്വം നൽകി.

കാട്ടാക്കട കീഴാറൂർ ഐഫർ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ചെയർമാൻ റവ. ലിജി വർഗീസ്, പ്രിൻസിപ്പൽ രാധാകൃഷ്ണപിള്ള
അദ്ധ്യാപകരായ കെ ഷിബു, രാജേഷ് ജെ , നിത്യ എ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു.

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ച സ് തിരുവനന്തപുരം ജില്ലാ ഇക്കോളജി കമ്മിഷൻ്റെ നേതൃത്വത്തിൽ ഇ സി ഐ കേരള കന്യാകുമാരി ഡയോസിഷൻ ഓഫീസിൽ അഭി. റെറ്റ്. റവ. സുന്ദർ സിംങ് തിരുമേനിയുടെ സാനിദ്ധ്യത്തിൽ വൃക്ഷ തൈ നട്ടു.
ഇക്കോളജി ജില്ലാ കൺവീനർ റവ. ലിജി വർഗീസ്, കെ ഷിബു എന്നിവർ നേതൃത്വം നൽകി.

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഏയ്ഞ്ചൽ കിഡ്സ് ശാസ്താംകോട്ടയിലെ കുട്ടികൾ ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സമൂഹത്തിൽ പോലീസിന്റെ പങ്കിനെക്കുറിച്ചും കുട്ടികൾക്ക് അറിവ് പകരുന്ന ഒരു വ്യത്യസ്ത പഠനാനുഭവമായി സന്ദർശനം മാറി.
ഏയ്ഞ്ചൽ കിഡ്സ് ശാസ്താംകോട്ടയുടെ പ്രത്യേകമായ ARMW ടീച്ചിംഗ് സ്റ്റൈലിന്റെ (Angel Reggio Montessori Waldorf) ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. മോണ്ടിസോറി, വാൾഡോർഫ്, റെജിയോ എമിലിയ എന്നീ ലോകപ്രശസ്ത പഠനരീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ പഠനരീതിയിലൂടെ കുട്ടികൾ ക്ലാസ് മുറിക്ക് പുറത്തേക്ക് ഇറങ്ങി കണ്ടും കേട്ടും അനുഭവിച്ചും ആശയവിനിമയം നടത്തിയും പഠിക്കുന്നു.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രശ്മി രഞ്ജിത്ത് വൃക്ഷതൈ നട്ടു ഉദ്‌ഘാടനം നിർവഹിച്ചു. എല്ലാ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ബ്ലോക്ക് കോമ്പൗണ്ടിൽ ഓർമ്മമരങ്ങൾ നട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇന്ദു.എസ്, മെഹറുന്നിസ ബീഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ചങ്കൂരേത്ത്, അസൂറാ അർത്തിയിൽ, നിഖിൽ മനോഹർ, അരവിന്ദ്.എം, കുമാരി അമൃതപ്രിയ.ബി.എസ്, രാഖി പ്രവീൺ, പി.സി.കോശി വൈദ്യൻ, പോരുവഴി ഗ്രാമപഞ്ചായത്ത് അംഗം അശ്വതി, ജോയിൻറ് ബി.ഡി.ഓ രവിവർമ്മകുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസിയ ഷരീഫ്, തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
രശ്മി രഞ്ജിത്ത് പരിസ്ഥിതി ദിന സന്ദേശം നൽകി.






























