പടിഞ്ഞാറേ കല്ലട. പരിസ്ഥിതി ദിനത്തിൽ പടിഞ്ഞാറേ കല്ലടയിലെ മണലൂറ്റിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ പള്ളിക്കൽ ഭവാനി യെ ആദരിച്ചു വൃക്ഷ ത്തെ നൽകിയും പൊന്നാടയണിയിച്ചും കോൺഗ്രസ്സ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് R കൃഷ്ണകുമാർ, വാർഡ് മെമ്പർമാരായ കലാധരൻ പിള്ള , ഷൈലജ , ഷീജ ബൂത്ത് പ്രസിഡൻ്റ് രവീന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു
ഉദയാ ലൈബ്രറി ലോക പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈകൾ വിതരണവും നടത്തി.
മൈനാഗപ്പള്ളി: ‘പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കു വേണ്ടി, നല്ല നാളേയ്ക്കു വേണ്ടി’ എന്ന സന്ദേശം നല്കി മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ലോകപരിസ്ഥിതി ദിനാചരണവും സൗജന്യ ഫലവൃക്ഷത്തൈകൾ വിരണവും നടത്തി. ലൈബ്രറിയുടേയും ഉദയാ ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെയും മുൻകാല ഭാരവാഹികളും പ്രവർത്തകരുമായിരുന്ന മൺമറഞ്ഞ15 പ്രമുഖ വ്യക്തികളുടെ വീട്ടുവളപ്പുകളിൽ അവരുടെ സ്മരണക്കായി ഓർമ്മ മരം നടീലും നടത്തി.
പ്രമുഖ എഴുത്തുകാരനും മുൻ ഉദയാ റേഡിയോ ക്ലബ്ബ് രക്ഷാധികാരിയുമായ മന്മഥൻ നായർ ദിനാചരണവും ഓർമ്മ മരം നടീലും ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള പരിസ്ഥിതി ദിന സന്ദേശംനല്കി. ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, മുൻ സെക്രട്ടറി കെ. പ്രസന്നകുമാർ, മണക്കാട്ടു രവീന്ദ്രൻ, ആർ.പി.സുക്ഷ്മ, പി.എസ്.സാനു, കോയിക്കൽ സുരേഷ്, ഇഞ്ചക്കോട്ട് ഫിലിപ്പോസ്, ലൈബ്രേറിയൻമാരായ ഇ. ഷജീന, ജെ.ജെയകുമാരി തുടങ്ങിയവർ നേതൃത്വം നല്കി
ഗാർഡ് ഒഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനവേളയിൽ പൊലീസ് നൽകുന്ന ഗാർഡ് ഒഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറിനെ മുഖ്യമന്ത്രി ഇക്കാര്യം നേരിട്ടറിയിച്ചു. പൊലീസിൽ ഉദ്യോഗസ്ഥർക്ക് ക്ഷാമം നേരിടുമ്പോൾ ആചാരപരമായ ചടങ്ങുകൾക്കായി സേനയെ നിയോഗിക്കേണ്ടതില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്.
മുഖ്യമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ഔദ്യോഗിക വേളകളിൽ പൊലീസ് ഉദ്യോഗസ്ഥർ നിരന്നുനിന്ന് അദ്ദേഹത്തെ സ്വീകരിക്കുന്ന ചടങ്ങാണിത്. പ്രധാനമന്ത്രി, മറ്റ് രാഷ്ട്രത്തലവന്മാർ, സൈനിക മേധാവികൾ തുടങ്ങി വിശിഷ്ട വ്യക്തികളെ സ്വീകരിക്കാനും ആദരവ് പ്രകടിപ്പിക്കാനും സൈന്യമോ പൊലീസോ നൽകുന്ന ഔപചാരികവും ആചാരപരവുമായ ബഹുമതിയാണിത്.
യാത്രകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള വലിയ വാഹനവ്യൂഹങ്ങളും അമിത സുരക്ഷാ വാഹനങ്ങളും ഒഴിവാക്കാൻ വി ഡി സതീശൻ നേരത്തെ നിർദേശം നൽകിയിരുന്നു. പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നായിരുന്നു നിർദേശം.
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നൽകിയ നിർദേശം. എസ്കോട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അതൊഴിവാക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.
ബസലേൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം
ശൂരനാട്:ബസലേൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവവും,നവാഗതരായ കുട്ടികൾക്കുള്ള സ്നേഹസമ്മാന വിതരണം നടന്നു.സ്നേഹസമ്മാന വിതരണത്തിന് ആൽബം അലുമിനി അസോസിയേഷൻ നേതൃത്വം കൊടുത്തു. പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി അലക്സ് ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് രഞ്ജിനി അധ്യക്ഷത വഹിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഡോ.സിസ്റ്റർ എമിലിയ സ്വാഗതം പറഞ്ഞു.അനീഷ് സാരഥി,റവ.ഫാ.ഇ.പി വർഗീസ്,മാത്യു ജോൺ പടിപ്പുരയിൽ,ഇ.പി ജോൺസൺ,സുധീഷ് ചന്ദ്രൻ,അബ്ദുൾ ലത്തീഫ്,അഡ്വ.അബ്ദുൾ റാഷിഖ് എന്നിവർ സംസാരിച്ചു.
വെസ്റ്റ് കല്ലട സോളാർ പദ്ധതി യാഥാർത്ഥ്യമാക്കും:ഉല്ലാസ് കോവൂർ എംഎൽഎ
ശാസ്താംകോട്ട:സമയ ബന്ധിതമായി പടിഞ്ഞാറെ കല്ലട സോളാർ പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ ചർച്ചയിൽ ധാരണയായി.നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ അധികൃതരും ഉല്ലാസ് കോവൂർ എംഎൽഎയുമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.അതോടൊപ്പം വയബിലിറ്റി ഗ്യാപ് ഫണ്ട് 2026-27 വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തുവാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നൽകി.
പടിഞ്ഞാറെ കല്ലട സോളാർ പ്രോജക്ട് യാഥാർത്ഥ്യമായ ശേഷം കിഴക്കേകല്ലട ചിറ്റുമല ചിറയിൽ കിഴക്കേകല്ലട സോളാർ പ്രോജക്ടിന് രൂപം നൽകും.ചർച്ചയിൽ ജനറൽ മാനേജർ സാജൻ മൊയ്തീൻ,ഡെപ്യൂട്ടി മാനേജർ(സിവിൽ) ശ്രീകുമാർ,ഡയറക്ടർ വെസ്റ്റ് കല്ലട നോൺവെൻഷനൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സതീഷ് കുമാർ,പടിഞ്ഞാറെ കല്ലട മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.തൃദീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കുത്തു
ഇഡി ആക്രമണക്കേസ്; പ്രതികളുമായി പിണറായി വിജയന്റെ വീടിന് മുന്നിൽ തെളിവെടുപ്പ്
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ച് പോലീസ്.
ജിതിൻ രാജ്, മനോജ്, ജീവൻ, ഷാഹിൻ, ശ്രീജിത് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. കേസിൽ ആദ്യം അറസ്റ്റിലായ പ്രതികളായ ഇവർ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ വാടകവീടിന് പുറത്താണ് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. ഇതേ സ്ഥലത്താണ് പ്രതികളുമായി പോലീസ് സംഘം എത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്.
സംഭവസ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിണറായി വിജയന്റെ വീട്ടിലെ പരിശോധന പൂർത്തിയാക്കി പുറത്തേക്ക് വന്ന ഇഡി ഉദ്യോഗസ്ഥർക്ക് നേരെ കല്ലും മുട്ടയും എറിയുകയും, ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ വലിയ ഇഷ്ടിക ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തുവെന്നാണ് കേസ്.
ആക്രമണത്തിന്റെ സാഹചര്യങ്ങളും സംഭവക്രമങ്ങളും സംബന്ധിച്ച് പ്രതികളിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
പ്രതികളെ ജാമ്യത്തിൽ വിട്ടാൽ തെളിവുകൾ നശിപ്പിക്കാനോ അന്വേഷണത്തെ ബാധിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ആർ.സിന്ധു അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും
ശാസ്താംകോട്ട:കോൺഗ്രസ്
പടിഞ്ഞാറെ കല്ലട നടുവിലക്കര വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ആർ.സിന്ധുവിന്റെ രണ്ടാമത് അനുസ്മരണ സമ്മേളനവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.അനുസ്മരണ പ്രഭാഷണവും അവാർഡ് വിതരണവും സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് എബി പാപ്പച്ചൻ നിർവ്വഹിച്ചു.ആർ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് ആർ.കൃഷണകുമാർ,ബ്ലോക്ക് ഭാരവാഹികളായ സുരേഷ് ചന്ദ്രൻ,ജി.ബാബുകുട്ടൻ, സുബ്രമണ്യൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈലജ,ഗിരിജകുമാരി,മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പ്രീതാ ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.
60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന്,728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു,തൂഫാന് മുന്നേറുന്നു
തിരുവനന്തപുരം: മയക്കുമരുന്ന് ശ്യംഖലയുടെ വേററുക്കാന് തുടക്കം കുറിച്ച ഓപ്പറേഷന് തൂഫാന്റെ മേല്‍നോട്ടത്തിന് സ്പെഷല്‍ ഓഫീസര്‍ ഐജി പുട്ട വിമല ദീപ്തയെ ചുമതലപ്പെടുത്തിതയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാന വ്യാപകമായി നടപടികള്‍ സ്വീകരിക്കുകയാണെന്നും വിവിധ ലഹരി വില്പന ശൃംഖലകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകള്‍ക്ക് മുന്നിലുള്ള പുകയില വില്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും വില്ക്കുന്നവരെ കര്‍ശനമായ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘ഓപ്പറേഷന് തൂഫാന് ആരംഭിച്ച ജൂണ്‍ രണ്ടിന് ശേഷം 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു. 625 ഗ്രാം എംഡിഎംഎയും 48.49 കിലോഗ്രാം കഞ്ചാവുമടക്കം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതുവരെ പിടികൂടിയത്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും ഇതിലൂടെ പിടികൂടാനായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്തളം പൊലീസ് ഒരു നൈജീരിയന്‍ പൗരനേയും പെരിനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു വിദേശവനിതയേയും പിടികൂടി. ഡല്‍ഹിയില്‍നിന്നും ബംഗളൂരുവില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. ഓപ്പറേഷനില്‍ ഇത് പ്രധാനപ്പെട്ട നേട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.
വിദ്യാര്‍ഥികളെ ചുറ്റിപ്പറ്റി വ്യാപാരം നടത്താനാണ് അന്താരാഷ്ട്ര ലഹരി സംഘങ്ങളുടെ ശ്രമം. ലഹരി സംഘങ്ങളെ പിടികൂടാനായി 84 പൊലീസ് ഡിവിഷനുകളില്‍ 16 അംഗങ്ങളുള്ള നാല് ടീമുകള്‍ രൂപീകരിച്ചു. ഇവര്‍ പകലും രാത്രിയിലുമായി ലഹരിമരുന്നുകളുടെ ഉറവിടങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനം നടത്തും. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് ഓപ്പറേഷന് പിന്തുണ ലഭിക്കുന്നുണ്ട്. നാട്ടില്‍ ലഹരി വ്യാപകമാകുന്നെന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരമറിയിക്കാം. തികച്ചും കോണ്‍ഫിഡന്‍ഷ്യലായിരിക്കും ഇവരുടെ വിവരം. 949797 9794, 9497927797 എന്നീ രണ്ട് നമ്പറുകളില്‍ വിളിച്ചറിയിക്കാം. 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലും രഹസ്യവിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം’. ചെന്നിത്തല പറഞ്ഞു.
സിനിമ ചെയ്യണം, വരുമാനം നിലച്ചു; കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി
ന്യൂ ഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ജൂൺ പകുതിയോടെ നടക്കാനിരിക്കെ, തന്നെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി ഉന്നത നേതൃത്വത്തിനെ ഇക്കാര്യം അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാനമായ നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചിരുന്നത്.
സിനിമാ അഭിനയം തുടരാനാണ് തനിക്ക് ആഗ്രഹമെന്നും, ഒരുപാട് സമ്പാദിക്കേണ്ടതുണ്ടെന്നും എന്നാൽ നിലവിൽ വരുമാനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. പാർട്ടിയിലെ ഏറ്റവും ഇളയ അംഗങ്ങളിലൊരാളായ തന്നെ ഒഴിവാക്കി പകരം സദാനന്ദനെ മന്ത്രിയാക്കണമെന്ന ആഗ്രഹവും അദ്ദേഹം നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്.
വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി
പത്തനംതിട്ട: റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി. വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ നിന്നാണ് മദ്യം പിടികൂടിയത്. കൊല്ലമുള ചാത്തന്‍തറ സ്വദേശി നസീര്‍ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ 86 കുപ്പി വിദേശമദ്യമാണ് വില്പനക്കായി സൂക്ഷിച്ചിരുന്നത്.
ഓര്‍ഡര്‍ അനുസരിച്ച് ഓട്ടോയില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്
കുറച്ചുനാളായി എക്സ്സൈസ് ഷഡോ സംഘത്തിലന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇയാള്‍ വലിയ തരത്തിലുള്ള മദ്യവില്‍പ്പന നടത്തിയിരുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.





































