മൈനാഗപ്പള്ളി: ‘പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കു വേണ്ടി, നല്ല നാളേയ്ക്കു വേണ്ടി’ എന്ന സന്ദേശം നല്കി മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ലോകപരിസ്ഥിതി ദിനാചരണവും സൗജന്യ ഫലവൃക്ഷത്തൈകൾ വിരണവും നടത്തി. ലൈബ്രറിയുടേയും ഉദയാ ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെയും മുൻകാല ഭാരവാഹികളും പ്രവർത്തകരുമായിരുന്ന മൺമറഞ്ഞ15 പ്രമുഖ വ്യക്തികളുടെ വീട്ടുവളപ്പുകളിൽ അവരുടെ സ്മരണക്കായി ഓർമ്മ മരം നടീലും നടത്തി.
പ്രമുഖ എഴുത്തുകാരനും മുൻ ഉദയാ റേഡിയോ ക്ലബ്ബ് രക്ഷാധികാരിയുമായ മന്മഥൻ നായർ ദിനാചരണവും ഓർമ്മ മരം നടീലും ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള പരിസ്ഥിതി ദിന സന്ദേശംനല്കി. ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, മുൻ സെക്രട്ടറി കെ. പ്രസന്നകുമാർ, മണക്കാട്ടു രവീന്ദ്രൻ, ആർ.പി.സുക്ഷ്മ, പി.എസ്.സാനു, കോയിക്കൽ സുരേഷ്, ഇഞ്ചക്കോട്ട് ഫിലിപ്പോസ്, ലൈബ്രേറിയൻമാരായ ഇ. ഷജീന, ജെ.ജെയകുമാരി തുടങ്ങിയവർ നേതൃത്വം നല്കി
































