ശാസ്താംകോട്ട:സമയ ബന്ധിതമായി പടിഞ്ഞാറെ കല്ലട സോളാർ പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ ചർച്ചയിൽ ധാരണയായി.നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ അധികൃതരും ഉല്ലാസ് കോവൂർ എംഎൽഎയുമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.അതോടൊപ്പം വയബിലിറ്റി ഗ്യാപ് ഫണ്ട് 2026-27 വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തുവാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നൽകി.
പടിഞ്ഞാറെ കല്ലട സോളാർ പ്രോജക്ട് യാഥാർത്ഥ്യമായ ശേഷം കിഴക്കേകല്ലട ചിറ്റുമല ചിറയിൽ കിഴക്കേകല്ലട സോളാർ പ്രോജക്ടിന് രൂപം നൽകും.ചർച്ചയിൽ ജനറൽ മാനേജർ സാജൻ മൊയ്തീൻ,ഡെപ്യൂട്ടി മാനേജർ(സിവിൽ) ശ്രീകുമാർ,ഡയറക്ടർ വെസ്റ്റ് കല്ലട നോൺവെൻഷനൽ എനർജി പ്രമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സതീഷ് കുമാർ,പടിഞ്ഞാറെ കല്ലട മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.തൃദീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കുത്തു
































