27.1 C
Kollam
Saturday 5th September, 2026 | 10:39:31 PM
Home News Local ബസലേൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം

ബസലേൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം

ശൂരനാട്:ബസലേൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവവും,നവാഗതരായ കുട്ടികൾക്കുള്ള സ്നേഹസമ്മാന വിതരണം നടന്നു.സ്നേഹസമ്മാന വിതരണത്തിന് ആൽബം അലുമിനി അസോസിയേഷൻ നേതൃത്വം കൊടുത്തു. പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി അലക്സ് ഉദ്ഘാടനം നിർവഹിച്ചു.

പിടിഎ വൈസ് പ്രസിഡന്റ് രഞ്ജിനി അധ്യക്ഷത വഹിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഡോ.സിസ്റ്റർ എമിലിയ സ്വാഗതം പറഞ്ഞു.അനീഷ് സാരഥി,റവ.ഫാ.ഇ.പി വർഗീസ്,മാത്യു ജോൺ പടിപ്പുരയിൽ,ഇ.പി ജോൺസൺ,സുധീഷ് ചന്ദ്രൻ,അബ്‌ദുൾ ലത്തീഫ്,അഡ്വ.അബ്‌ദുൾ റാഷിഖ് എന്നിവർ സംസാരിച്ചു.