25.7 C
Kollam
Wednesday 22nd July, 2026 | 03:33:59 AM
Home News Local ആർ.സിന്ധു അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും

ആർ.സിന്ധു അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും

ശാസ്താംകോട്ട:കോൺഗ്രസ്
പടിഞ്ഞാറെ കല്ലട നടുവിലക്കര വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ആർ.സിന്ധുവിന്റെ രണ്ടാമത് അനുസ്മരണ സമ്മേളനവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.അനുസ്മരണ പ്രഭാഷണവും അവാർഡ് വിതരണവും സംസ്‌കാര സാഹിതി ജില്ലാ പ്രസിഡന്റ് എബി പാപ്പച്ചൻ നിർവ്വഹിച്ചു.ആർ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് ആർ.കൃഷണകുമാർ,ബ്ലോക്ക് ഭാരവാഹികളായ സുരേഷ് ചന്ദ്രൻ,ജി.ബാബുകുട്ടൻ, സുബ്രമണ്യൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈലജ,ഗിരിജകുമാരി,മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പ്രീതാ ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.