മകനൊപ്പം താമസിക്കാനെത്തിയ അമ്മയുമായി പോകുമ്പോള്‍ തെരുവ് നായ കുറുകെ ചാടി, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവനന്തപുരം. തുമ്പയിലാണ് സംഭവം.കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ ആണ് മരിച്ചത്. ഇന്നലെ രാത്രി അമ്മയെ ബൈക്കിന്റെ പിന്നിലിരുത്തി പോകുന്നതിനിടയിലായിരുന്നു അപകടം . അപകടത്തിൽ അതുലിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കുറുകെ ചാടിയ നായയുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ച് ഇരുവരും തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ ആശുപത്രിയിൽ ചികിത്സയിലാണ്. അതുൽ VSSC യിൽ ഗവേഷണ വിദ്യാർത്ഥിയാണ് .മകൻ ഒറ്റയ്ക്ക് ആയതിനാൽ കൂടെ നിൽക്കാൻ കഴിഞ്ഞ ദിവസമാണ് … Continue reading മകനൊപ്പം താമസിക്കാനെത്തിയ അമ്മയുമായി പോകുമ്പോള്‍ തെരുവ് നായ കുറുകെ ചാടി, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു