ന്യൂഡെല്‍ഹി. എംബിബിഎസ് പഠനത്തിനായി ഈടാക്കിയ ആറുമാസത്തെ അധിക ഫീസ് വാങ്ങിയത് തിരിച്ചു നൽകാൻ ഉത്തരവ്
എല്ലാ മെഡിക്കൽ കോളേജുകൾക്കും ബാധകം. നാലര വർഷത്തെ കോഴ്സിന് അഞ്ചുവർഷത്തെ ഫീസിടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ദേശീയ മെഡിക്കൽ കമ്മീഷന്റെതാണ് ഇടപെടൽ
കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍, മൂന്ന് അസം സ്വദേശികള്‍ പിടിയില്‍
മലപ്പുറം.കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലെത്തിച്ച 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വളാഞ്ചേരിയിൽ ലഹരി സംഘത്തെ പിടികൂടിയത്. സമീപ കാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ബ്രൗൻഷുഗർ വേട്ടയാണ് വളാഞ്ചേരിയിൽ പോലീസ് നടത്തിയത്
അസമില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്ക് കടത്തിയ വന്‍ തോതിലുള്ള ബ്രൗണ്‍ഷുഗര്‍ ശേഖരമാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വളാഞ്ചേരി പൊലീസ് പിടികൂടിയത്. റോഡ് മാര്‍ഗം ലഹരി എത്തുന്നുണ്ടെന്ന ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി എത്തുന്ന വിവരം അറിഞ്ഞ് പോലീസ് പെട്രോളിംങ് ശക്തമാക്കിയിരുന്നു. വളാഞ്ചേരി കൊട്ടാരത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്നു അസം സ്വദേശികളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗാവ് സ്വദേശി സദ്ദാം ഹുസൈന്, നഗോണ്‍ സ്വദേശി റഷീദുല്‍ ഇസ്ലാം, നഗോണ്‍ സല്‍മാര സ്വദേശി ഇസാസുല്‍ ഹഖ് എന്നിവരാണ് പിടിയിലായത്.
അസമില്‍ നിന്ന് കാറിലാണ് മൂവരും ബ്രൗണ്‍ഷുഗറുമായി കേരളത്തിലെത്തിയത്
പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കുപ്പിയിലാക്കി കാറിന്റെ ബംപറിനുള്ളിലാണ് പ്രതികൾ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനാണ് ബ്രൗണ്‍ഷുഗര്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വളാഞ്ചേരി പോലീസും നാര്‍ക്കോട്ടിക് സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്
സ്വര്‍ണ്ണം പൊട്ടിക്കലോ,യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂര മർദ്ദനത്തിന് ഇരയാക്കി
മലപ്പുറം. ആനക്കയത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂര മർദ്ദനത്തിന് ഇരയാക്കി ,കാര്‍ തടഞ്ഞ് നിര്‍ത്തിയാണ് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഒന്നരക്കിലോ സ്വർണ്ണം എവിടെയെന്ന് ചോദിച്ചായിരുന്നു മർദനം
മലപ്പുറം എടയൂര്‍ സ്വദേശി മുസ്തഫക്കാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കെറ്റത്. കാറിന് കൈ കാണിച്ച് നിർത്തിച്ച സംഘം കാറിൽ കയറി മുസ്തഫയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയായായിരുന്നു. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. ആക്രമണത്തിൽ മുസ്തഫക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സ്വർണം എവിടെ എന്ന് ചോദിച്ചായിരുന്നു അജ്ഞാത സംഘത്തിന്റെ മർദനം
ആക്രമികളിൽ നിന്നും രക്ഷപ്പെട്ട മുസ്തഫ മഞ്ചേരി പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പോലീസാണ് മുസ്തഫയെ ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമിച്ച സംഘം ആളുമാറി മുസ്തഫയെ മർദിച്ചത് ആണോ എന്ന സംശയവും പോലീസിനുണ്ട്
പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് 2 കുട്ടികൾക്ക് പരുക്ക്
തിരുവനന്തപുരം.പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം ഉണ്ടായതായി പരാതി.2 കുട്ടികൾക്ക് പരുക്ക്.സാരമായ പരുക്കാണ്
സംഭവം ചെറുകോട് സിഇടി എൻജിനീയറിങ് കോളേജിന് സമീപത്ത്.പോലീസുകാരൻ മദ്യപിച്ചതായി കുടുംബത്തിൻ്റെ പരാതി.ചെറുകോട് സ്വദേശിയായ പ്രിജിത്താണ്
അരുവിക്കര പോലീസിൽ പരാതി നൽകിയത്
വലിയതുറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ അനൂപിനെ തിരെയാണ് പരാതി
“സ്നേഹാമൃത് “സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്ത് അംഗം അമൃതപ്രിയയും ശാസ്താംകോട്ട ദേവി ഐ ഹോസ്പിറ്റലും ചേർന്നു നിർധനരായ രോഗികൾക്ക് “സ്നേഹാമൃത് “സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശാസ്താംകോട്ട ഗവ.സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.അമൃതപ്രിയ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്,ശാസ്താംകോട്ട സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശിവകല,ഡോ.ബിജു പി.ആർ,പഞ്ചായത്ത് മെമ്പർമാരായ അനിൽ പനപ്പെട്ടി,നബീസത്ത്,എം.വൈ നിസാർ,സൈറസ് പോൾ,അബ്ദുൽ റഷീദ്,എം.എസ് വിനോദ് എന്നിവർ സസാരിച്ചു.ദേവി ഐ ഹോസ്പിറ്റലിലെ ഡോക്ടർമാരായ സഞ്ജയ് രാജു,കെ.ആർ.ജിജി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ക്യാമ്പിന് നേതൃത്വം നൽകി.
‘തീരുമാനങ്ങള്‍ എടുക്കുന്നത് ഞാന്‍ തന്നെയാണ്, അത് അംഗീകരിക്കുകയല്ലാതെ നെതന്യാഹുവിന് വേറെ വഴിയുണ്ടാകില്ല’ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായി അമേരിക്ക നടത്തുന്ന സമാധാന-ആണവ ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കുന്നതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അമേരിക്ക മുന്നോട്ടു വെയ്ക്കുന്ന ഏതു കരാറും അംഗീകരിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
‘തീരുമാനങ്ങള്‍ എടുക്കുന്നത് ഞാന്‍ തന്നെയാണ്. അത് അംഗീകരിക്കുകയല്ലാതെ നെതന്യാഹുവിന് വേറെ വഴിയുണ്ടാകില്ല‘ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന. അടുത്തിടെ ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന് ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ ഏറ്റുമുട്ടലുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ഈ ആക്രമണങ്ങള്‍ അമേരിക്കയും ഇറാനും തമ്മില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക-ഇറാന് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും ധാരണയിലെത്തുകയാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
കൊല്ലത്ത് സ്കൂള്‍ പരിസരത്ത് കഞ്ചാവ് ചെടികള്‍
കൊല്ലം: കടപ്പാക്കട ടികെഡിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം കടപ്പാക്കട നഗറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒാപ്പറേഷന് തണ്ടറിന്റെ ഭാഗമായി കരുമ്പാലില്‍ ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കഞ്ചാവിനോട് സാദൃശ്യമുള്ള ചെടികള്‍ വളരുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ബി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു.
ആദ്യം സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് സമീപമാണ് ഒരു ചെടി കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി തൊട്ടടുത്തുള്ള കാടുകള്‍ പരിശോധിച്ചപ്പോള്‍ രണ്ട് ചെടികള്‍ കൂടി കണ്ടെത്തുകയായിരുന്നു. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീപപ്രദേശങ്ങളില്‍ യുവാക്കള്‍ സ്ഥിരമായി തമ്പടിക്കാറുള്ള സ്ഥലങ്ങളിലും എക്സൈസ് സംഘം പരിശോധന നടത്തി.
പ്രിവന്റീവ് ഓഫീസര്‍മാരായ പ്രസാദ് കുമാര്‍, അനീഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്. എം. ആര്., ജോജോ ജെ., അജീഷ്, ബാലു എസ്. സുന്ദര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വര്‍ഷ വിവേക് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സ്കൂള്‍ പരിസരങ്ങളില്‍ ലഹരിവില്‍പ്പനയും ഉപയോഗവും തടയുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് എക്സൈസ് അധികൃതരുടെ തീരുമാനം.
വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ 14 പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ 14 പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച അതീവ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിമാനത്താവള പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് ക്രിമിനൽ സംഘം വലയിലായത്. ഇന്നലെ രാത്രിയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന പാർക്കിംഗ് ഏരിയയിലും അന്താരാഷ്ട്ര ആഗമന ടെർമിനലിലും വിവിധ സംഘങ്ങളായി തിരിഞ്ഞ് സംശയാസ്പദമായ സാഹചര്യത്തിൽ നിലയുറപ്പിച്ചിരുന്ന ഇവരെ പോലീസ് സംഘം വളയുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയുടെ ചുരുളഴിഞ്ഞതും സംഘം പൊലീസ് പിടിയിലാവുന്നതും. കവർച്ചാ സംഘം വിമാനത്താവളത്തിലെത്താൻ ഉപയോഗിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പോലീസ് സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തിട്ടുണ്ട്.
കർണാടക വിരാജ്പേട്ട സ്വദേശിയായ എൻ. എ. അഭിഷേക് (31), കണ്ണൂർ മുഴക്കുന്ന് സ്വദേശി ജുനൈദ്. കെ.പി (27), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശികളായ ശരത് വി (35), കനഗരാജ് കെ കെ. (28), അക്ഷയ്. കെകെ. (26), ധനീഷ് കെ. (29), തില്ലങ്കേരി സ്വദേശി രഞ്ജിത്ത്. ടി. (41), ചക്കരക്കല്ല് സ്വദേശി താജുദ്ധീൻ (32), വാരം സ്വദേശി ഷാരോൺ (23), കൂത്തുപറമ്പ് സ്വദേശി സ്വരലാൽ. കെ. (38), തിരൂർ പുതിയ കടപ്പുറം സ്വദേശി റിയാസ് (29), ബേപ്പൂർ സ്വദേശി സുജിത്ത്. പി. (26), വളാഞ്ചേരി തിരുവേഗപുര സ്വദേശി ഇർഫാൻ. എ. കെ. (26) എന്നിവരടക്കമുള്ള സംഘമാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ പടന്നോട്ട് സ്വദേശിയായ കൈപ്പേകണ്ടി അൻസാർ, പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശിയായ അലി അക്ബർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് കവർച്ചാ സംഘം വിമാനത്താവളത്തിൽ ഒത്തുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കവർച്ചയ്ക്കായുള്ള ആസൂത്രണവും മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളും അടങ്ങുന്ന വാട്സാപ്പ് ചാറ്റുകൾ പ്രതികളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെടുമ്പോൾ ഇവരുടെ കയ്യിലുണ്ടായിരുന്ന 14 ബ്രാൻഡ് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കേസിൽ വിശദമായ തുടരന്വേഷണം പുരോഗമിക്കുകയാണ്.
വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്
കൊച്ചി: വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലര്‍ക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നതായും പൊലീസിന്റെ കുറിപ്പില്‍ പറയുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്നും പോസ്റ്റില്‍ പറയുന്നു.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓര്‍മ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാമെന്നും പൊലീസ് കുറിച്ചു.
കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരൻപിള്ള മെമ്മോറിയൽ N.S.S കരയോഗം കുട്ടികൾക്ക് എൻഡോവ്മെന്റുകളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു
ശൂരനാട് തെക്ക്. ആയിക്കുന്നം 56-ാം നമ്പർ കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരൻപിള്ള മെമ്മോറിയൽ N.S.S കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് വിവിധ എൻഡോവ്മെന്റുകളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കരയോഗ അംഗങ്ങളുടെ 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
യൂണിയന് പ്രസിഡന്റ് വിആര്‍കെ ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കൊമ്പിപ്പിള്ളില്‍ സന്തോഷ് അധ്യക്ഷത വഹിച്ചു.യൂണിയന് വൈസ് പ്രസിഡന്റ് തോട്ടുവ മുരളി പഠനോപകരണ വിതരണവും യൂണിയന് സെക്രട്ടറി എം അനില്‍കുമാര്‍ എന്‍ഡോവുമെന്റ് വിതരണവും നടത്തി.യൂണിയന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ സോമന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി ചെറുകുന്നത്ത് രാജേന്ദ്രന്‍പിള്ള, യൂണിയന് കമ്മിറ്റി അംഗം പി കെ ഹരികൃഷ്ണന്,എസ് സുരേഷ്കുമാര്‍,പ്രീത,ജി സഹദേവന്‍പിള്ള,ജി രാധാകൃഷ്ണപിള്ള,ഗീതാകുമാരി,സരളാദേവി,മംഗലത്ത് ബാബുപിള്ള എന്നിവര്‍ പ്രസംഗിച്ചു.





































