Home News Local കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരൻപിള്ള മെമ്മോറിയൽ N.S.S കരയോഗം കുട്ടികൾക്ക് എൻഡോവ്മെന്റുകളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു

കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരൻപിള്ള മെമ്മോറിയൽ N.S.S കരയോഗം കുട്ടികൾക്ക് എൻഡോവ്മെന്റുകളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു

Advertisement

ശൂരനാട് തെക്ക്. ആയിക്കുന്നം 56-ാം നമ്പർ കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരൻപിള്ള മെമ്മോറിയൽ N.S.S കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് വിവിധ എൻഡോവ്മെന്റുകളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കരയോഗ അംഗങ്ങളുടെ 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

യൂണിയന്‍ പ്രസിഡന്‌റ് വിആര്‍കെ ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‌റ് കൊമ്പിപ്പിള്ളില്‍ സന്തോഷ് അധ്യക്ഷത വഹിച്ചു.യൂണിയന്‍ വൈസ് പ്രസിഡന്‌റ് തോട്ടുവ മുരളി പഠനോപകരണ വിതരണവും യൂണിയന്‍ സെക്രട്ടറി എം അനില്‍കുമാര്‍ എന്‍ഡോവുമെന്റ് വിതരണവും നടത്തി.യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ സോമന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി ചെറുകുന്നത്ത് രാജേന്ദ്രന്‍പിള്ള, യൂണിയന്‍ കമ്മിറ്റി അംഗം പി കെ ഹരികൃഷ്ണന്‍,എസ് സുരേഷ്‌കുമാര്‍,പ്രീത,ജി സഹദേവന്‍പിള്ള,ജി രാധാകൃഷ്ണപിള്ള,ഗീതാകുമാരി,സരളാദേവി,മംഗലത്ത് ബാബുപിള്ള എന്നിവര്‍ പ്രസംഗിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here