Home Blog Page 649

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചത് ദൈവകൃപ, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചത് ദൈവകൃപയായി കരുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്നും ആപ്തവാക്യം ജനസേവനം മാത്രമാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എന്‍ഡിഎ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ എന്നെങ്കിലും ഈ നാഴികക്കല്ല് കൈവരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോദി പറഞ്ഞു. ഈ നിമിഷം അവിസ്മരണീയമാക്കിയതിന് സഖ്യകക്ഷി നേതാക്കള്‍ക്ക് മോദി നന്ദി അറിയിച്ചു. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടായിരുന്നു തന്റെ രാഷ്ട്രീയയാത്ര. മുന്നോട്ട്, മുന്നോട്ട് എന്ന മന്ത്രം ഉരുവിട്ടാണാണ് ഇവിടെ വരെ എത്തിയത്. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കണക്കാക്കുന്നുവെന്നും മോദി പറഞ്ഞു.

താലൂക്ക് ഹോസ്പിറ്റൽ മെറ്റേണിറ്റി ബ്ലോക്കിന്റെ പണി പൂർത്തീകരിക്കാൻ സർക്കാരിനെ സമീപിക്കും,താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം100 രൂപ വർദ്ധിപ്പിക്കും


ശാസ്താംകോട്ട: ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ ജീവനക്കാർക്ക് ദിവസവേതനം 100 രൂപ വർദ്ധിപ്പിക്കാനും സാങ്കേതികകാരണത്താൽ പണി മുടങ്ങി കിടക്കുന്ന മെറ്റേണിറ്റി ബ്ലോക്കിന്റെ പണി പൂർത്തീകരിക്കാൻ സർക്കാരിനെ സമീപിക്കുവാനും ശാസ്താംകോട്ട ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ മാനേജ് മെന്റ്കമ്മിറ്റി യോഗം തീരുമാനിച്ചു. എം.എൽ.എ ആയതിന് ശേഷം ആദ്യമായി പങ്കെടുത്ത യോഗം എന്ന നിലയിൽ ഉല്ലാസ് കോവൂർ എം.എൽ.എ എച്ച്.എം.സി അംഗങ്ങളെ ലഡുവിതരണം ചെയ്ത് സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രജ്ഞിത് അദ്ധ്യക്ഷത വഹിച്ചു.ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ഷഹാന.കെ.മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കലാദേവി,വൈസ് പ്രസിഡന്റ് ബി.ശിവശങ്കരപിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷരായമെഹറു നിസബീഗം, എസ്. ഇന്ദു , ബി.എസ്.അമൃത പ്രിയ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ വൈ.ഷാജഹാൻ, അഡ്വ. അൻസർഷാഫി, ഗ്രാമപഞ്ചായത്ത് അംഗം. എസ്.ദിലീപ്കുമാർ, എച്ച്.എം.സി അംഗങ്ങളായ ദർശൻ ,എസ്.സുഭാഷ്, ജോണി, ആർ.എം.ഒ ഡോ. എസ്.അനൂപ്, ജോയിന്റ് ബി.ഡി.ഒ ഫൈസൽ തുടങ്ങിയവർപങ്കെടുത്തു

ലഹരിവല തകര്‍ത്ത് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ പ്രതീക്ഷ വച്ച് നാട്

തിരുവനന്തപുരം. സംസ്ഥാനത്തെ ലഹരി മാഫിയക്കെതിരെ ആഞ്ഞടിച്ച് നടക്കുന്ന ഓപ്പറേഷൻ തൂഫാനില്‍ പ്രതീക്ഷവച്ച് നാട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡിൽ 151 പേരെയാണ് അറസ്റ്റ് ചെയ്തത്. 144 കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചിയിൽ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയും പിടിയിലായി. ഉദ്യോഗസ്ഥര്‍ക്ക് ഇത്രയുമൊക്കെ കഴിയുമോ എന്ന് അമ്പരക്കുകയാണ് ജനങ്ങള്‍. ലഹരി സംഘങ്ങളുടെ വിളയാട്ടം സമൂഹത്തെ അത്രമേല്‍ തകര്‍ത്തിട്ടിരിക്കയാണ്.

സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പ്രതിരോധം ശക്തമാക്കുകയാണ് പൊലീസ്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത് മുതൽ ഇന്നലെവരെ ആകെ സംസ്ഥാനത്ത് 1568 കേസുകൾ രജിസ്റ്റർ ചെയ്തു. 1710 പേരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നാകെ 1.185 കിലോഗ്രാം MDMA, 112.199 കിലോഗ്രാം കഞ്ചാവ്. 1017 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ എടുത്ത കേസുകളുടെ എണ്ണം 144 ആണ്. കൊച്ചിയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണി ഡാൻസാഫിന്റെ പിടിയിലായി. ബംഗാൾ സ്വദേശി അൻവർ ഹുസൈൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 3 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒരുകിലോ കഞ്ചാവ് 23000 രൂപയ്ക്കാണ് വിദ്യാർത്ഥികൾക്ക് വിറ്റിരുന്നത്. വിദ്യാർത്ഥികളുമായി സംഘം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് 10 കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി നശിപ്പിച്ചു.9 മാസം വളർച്ച എത്തിയ ചെടികളാണ് കണ്ടെത്തിയത്.ഇതര സംസ്ഥാന തൊഴിലാളികൾ വളർത്തിയതാണ് എന്നാണ് നിഗമനം.തിരുവനന്തപുരം നെടുമങ്ങാടും കഞ്ചാവ് കടത്തിയ സംഘം പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നൗഫൽ, ശരത് വിനോദ്, മുഹമ്മദ്‌ റാഷിദ്‌ എന്നിവരെയാണ് തച്ചരുക്കോണത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 1.20കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കാറിലും ബൈക്കുകളിലുമായി എത്തിയ സംഘം ചെറുപൊതികളാക്കി മറ്റു സ്ഥലത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. അഞ്ചുപേരിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു.

സമൂഹമാധ്യമത്തിലും ലഹരിപോരാട്ടം വലിയ ചര്‍ച്ചയാണ്. അതിലേറെപ്പേര്‍ക്കും വലിയ പ്രതീക്ഷയാണീനടപടി. പല കുടുംബങ്ങളും തകര്‍ത്തെറി‍ഞ്ഞതാണ് ലഹരിക്കൈകള്‍. ലോഡുകണക്കിന് വരുന്ന ലഹരി നാടിന് എന്തുമാത്രം പ്രശ്നമാണ് ഉണ്ടാ ക്കിയിരുന്നതെന്ന് ഈ ചര്‍ച്ചകളില്‍കാണാം.

ലഹരിക്കേസുകളില്‍ അറസ്റ്റിലാവുന്നവര്‍ പെട്ടെന്ന് പുറത്തിറങ്ങി അതേ ബിസിനസ് ചെയ്യുന്നതാണ് കാണുന്നതെന്ന് വിമര്‍ശനമുണ്ട്. മയക്കുമരുന്നു കേസുകളില്‍പെട്ടാല്‍ പുറത്തുവരില്ലെന്നതൊക്കെ പഴയ ധാരണയാണ്. സ്ഥിരം കച്ചവടക്കാരും ഗുണ്ടകളും പുഷ്പംപോലെ പുറത്തുവരുന്നു. മറ്റൊരു വലിയ നിര്‍ദ്ദേശവും ചിലര്‍മുന്നോട്ടുവയ്ക്കുന്നു. വലിയ ജയിലുകള്‍ ഇനിയും നിര്‍മ്മിക്കണം. അസൈലം ആയാലും മതി. മയക്കുമരുന്നു കേസുകാരെ കൈകാര്യം ചെയ്യാനായി മാത്രം ജയിലുകള്‍ വേണം. അവരില്‍ നല്ല നടപ്പിന് യോഗ്യരായവരെ കണ്ടെത്തി മാനസാന്തരപ്പെടുത്തി വിടണം.

പ്രതീക്ഷനശിച്ചിരുന്ന സമൂഹത്തിന്‍റെ പ്രത്യാശയാണ് ഇതിലെല്ലാം കാണാനാവുന്നത്.

ബ്രസീൽ ഗോളടിച്ചാൽ മഞ്ഞൾപ്പൊടി, അർജന്‍റീനക്ക് പായസം മിക്സ്, ഫുട്ബോൾ ആരാധകർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ

കൊച്ചി: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി സപ്ലൈകോ പ്രത്യേക ഓഫർ പദ്ധതിയായ ‘സപ്ലൈകോ സോക്കർ ഇലവൻ’ അവതരിപ്പിക്കുന്നു. ജൂൺ 15 മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകൾ നൽകും.
ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഇതിനായി പരിഗണിക്കില്ല.

Also Read:



ഓരോ ടീമിന്‍റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്‍റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. തുടർന്ന് പുതിയ മത്സരത്തിലെ ഗോൾനേട്ടത്തിന്‍റെ അടിസ്ഥാനത്തിൽ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്താകുന്ന ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കും.

ബ്രസീൽ, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാണ് ‘സപ്ലൈകോ ഇലവൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നങ്ങൾ:
നെതർലാൻഡ് – ശബരി സാമ്പാർപ്പൊടി 
സ്പെയിൻ – ശബരി പുട്ടുപൊടി
അർജന്റീന – ശബരി പായസം മിക്സ് 
ബെൽജിയം – ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ
പോർച്ചുഗൽ – ശബരി മുളകുപൊടി
ക്രൊയേഷ്യ – ശബരി വെളിച്ചെണ്ണ
ഇംഗ്ലണ്ട് – ശബരി ഉപ്പ്
മൊറോക്കോ – ശബരി ഹോട്ടൽ ബ്ലെൻഡ് ടീ
ഫ്രാൻസ് – ശബരി ഗോൾഡ് ടീ

പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം, ഈ 11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ നേടുകയാണെങ്കിൽ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നം ഉപഭോക്താക്കൾക്ക് അധിക വിലക്കുറവിൽ നൽകും. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ഓഫർ പദ്ധതി ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു. സപ്ലൈകോ വിൽപനശാലകളിൽ നിലവിൽ ലഭ്യമായ വിലക്കുറവിന് പുറമേയാണ് ഈ വിലക്കിഴിവ്.

ശബരിമല സ്വർണ്ണകൊള്ള ,വിഡി സതീശനെതിരായ കേസിൽ കടകംപള്ളി സുരേന്ദ്രന് തിരിച്ചടി

തിരുവനന്തപുരം. ശബരിമല സ്വർണ്ണകൊള്ള വിവാദവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിഡി സതീശനെതിരായ കേസിൽ കടകംപള്ളി സുരേന്ദ്രന് തിരിച്ചടി. കടകംപള്ളിയുടെ ഹർജി കോടതി തള്ളി. സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ തനിക്കെതിരെ വി.ഡി സതീശൻ പറയുന്നത് നടയണമെന്ന ഉപഹർജിയിലാണ് ഇടക്കാല ഉത്തരവ്.

തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ വി.ഡി. സതീശൻ പരസ്യമായി മാപ്പ് പറയണമെന്നും, സമാനമായ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ മാനനഷ്ടക്കേസാണ് തിരുവനന്തപുരം സബ് കോടതി തള്ളിയത്.
മാനനഷ്ടക്കേസിൽ ഇടക്കാല ഹർജികളിലെ ഉത്തരവാണ് കോടതി പറഞ്ഞത്.എന്നാൽ അപകീർത്തി കേസ് നടപടികൾ കോടതിയിൽ തുടരും.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസന

തിരുവനന്തപുരം.ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമണത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. ഓഫീസിൽ വിളിച്ചുവരുത്തി ആയിരുന്നു കമ്മീഷണർ കെ കാർത്തിക് ഉദ്യോഗസ്ഥരെ ശാസിച്ചത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ സംഭവ ദിവസത്തെ ദൃശ്യങ്ങൾ അടക്കം പ്രദർശിപ്പിച്ചു.

അക്രമത്തിന് പോലീസ് സഹായം ചെയ്തു നൽകിയില്ലേ എന്ന് ചോദിച്ചു. മുട്ടയറിയുമ്പോൾ പ്രതിക്കൊപ്പം പോലീസ് ഓടിയതല്ലാതെ തടഞ്ഞില്ലെന്ന് കമ്മീഷണർ. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എന്തുകൊണ്ട് ലാത്തി വീശിയില്ലെന്നും കമ്മീഷണർ ചോദിച്ചു. അപ്രതീക്ഷിത ആക്രമണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചില്ലെന്നും പോലീസുകാരുടെ മറുപടി. സതീശന്‍ സര്‍ക്കാര്‍ ഭരണമേറ്റതിനു പിന്നാലെ നടന്ന സംഭവം വലിയ നാണക്കേടാണ് യുഡിഎഫ് സര്‍ക്കാരിനുണ്ടാക്കിയത്.

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം വടകര സ്‌ക്വാഡ് എന്ന വാട്ട്‌സ് ആപ് ഗ്രൂപ്പിലേക്ക്

കോഴിക്കോട്.കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം വടകര സ്‌ക്വാഡ് എന്ന വാട്ട്‌സ് ആപ് ഗ്രൂപ്പിലേക്ക്.ഗ്രൂപ്പിൻ്റെ 5 അഡ്‌മിൻമാരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.വ്യാജ സ്‌ക്രീൻഷോട്ട് ആദ്യമെത്തിയത് വടകര സ്‌ക്വാഡ് വാട്ട്സ് അപ് ഗ്രൂപ്പിലെന്ന് പൊലിസ് വിലയിരുത്തൽ.നേരത്തെ ചോദ്യം ചെയ്ത ജിതിൻ ഭാസ്കരന് സ്ക്രീൻഷോട്ട് നിർമ്മിച്ചതിൽ പങ്കുണ്ടോയെന്ന് പരിശോധന.

ഇന്ന് ചോദ്യം ചെയ്ത ഗ്രൂപ്പ് അഡ്മിന്മാരിൽ Dyfi ബ്ലോക്ക് കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവർ.വിവാദ സ്ക്രീൻ ഷോട്ടിനു പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കും. പോസ്റ്റ് ഷെയര് ചെയ്ത മുതിർന്ന സിപിഐഎം നേതാക്കൾക്കും നോട്ടീസ് നൽകിയേക്കും.

കോഴിക്കോട് നിപ സംശയം….ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു.

Also Read:



2018ലാണ് സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് കോഴിക്കോടും മലപ്പുറത്തുമായി 17 പേര്‍ മരിച്ചിരുന്നു. പിന്നീട് 2019ല്‍ കൊച്ചിയിലും 2021ലും 2023ലും കോഴിക്കോട്ടും 2024ല്‍ മലപ്പുറത്തും നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തനിക്ക് പിണറായിവിജയന്‍റെ പിആര്‍ഒ , ഷിബു ബേബിജോണ്‍ ഒന്നു ഞെട്ടി

തിരുവനന്തപുരം.വനം മന്ത്രിക്ക് അതൃപ്തി പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്ഥനെ മാറ്റി. വനം വകുപ്പ് പി ആർ ഓ എ സി അഭിലാഷിനെയാണ് മാറ്റിയത്. അഭിലാഷ് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ വിഭാഗം PRO ആയിരുന്നു

താൻ അറിയാതെയാണ് അഭിലാഷിന്റെ നിയമനം എന്ന് വനം വകുപ്പ് മന്ത്രി. അത് അംഗീകരിക്കാൻ ആകില്ലെന്ന് നിലപാടെടുത്തതോടെയാണ് അഭിലാഷിനെ മാറ്റിയത്. പിണറായി ഭരണകാലത്തെ പലരും നിര്‍ണായക പോസ്റ്റുകളില്‍ തുടരുന്നത് അധികാമേല്‍ക്കലും അതിനുപിന്നാലെ വന്നു വീഴുന്ന വന്‍ തിരക്കിലും പലരും അറിഞ്ഞിട്ടില്ല. ഇടതു മന്ത്രി സഭയുടെ നയപരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാനും അസമയത്ത് പാരവരാതിരിക്കാനും ഇവരെ പാടേ മാറ്റിപ്രതിഷ്ഠിക്കുക എന്ന നയമാണ് മന്ത്രിമാര്‍ പൊതുവേ എടുത്തത്. എന്നാല്‍ അസാധാരണ മെയ്വഴക്കത്തോടെ പലരും ഇപ്പോഴും പലപോസ്റ്റുകളിലുമുണ്ട്.

മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു… നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മലപ്പുറം: കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൊണ്ടോട്ടി വലിയ പറമ്പ് ചെറുമുറ്റം റോഡിൽ കിണറുപടിയിൽ ഇന്ന് രാവിലെ 8.35 നാണ് സംഭവം. അതിലൂടെ വന്ന ബസ് ജീവനക്കാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടുകാരെ ഏൽപ്പിച്ചത്.

Also Read:



റോഡിന് സമീപത്തുള്ള വീട്ടിൽ നിന്ന് രക്ഷിതാക്കളുടെ ശ്രദ്ധതെ റ്റിയപ്പോഴാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിന്റെ നടുവിലെത്തിയത്. പുതിയേടത്ത് പറമ്പിൽ നിന്ന് ഫറൂഖിലേക്ക് സർവീസ് നടത്തുന്ന സഫ മർവ ബസിലെ ജീവനക്കാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ കണ്ടപ്പോൾ തന്നെ ഡ്രൈവർ രാമചന്ദ്രൻ ബസ് നിർത്തുകയും കണ്ടക്ടറായ നവാസ് ഇറങ്ങിച്ചെന്ന് കുഞ്ഞിനെ എടുക്കുകയുമായിരുന്നു. ബസിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
സമീപത്തെ വീട്ടിൽ നിന്ന് വീട്ടുകാർ അറിയാതെ കുഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നു. എപ്പോഴും വാഹനങ്ങൾ കടന്നു പോകാറുള്ള റോഡിൽ നിന്ന് അപകടം സംഭവിക്കാതെ കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.