ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസന

തിരുവനന്തപുരം.ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമണത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. ഓഫീസിൽ വിളിച്ചുവരുത്തി ആയിരുന്നു കമ്മീഷണർ കെ കാർത്തിക് ഉദ്യോഗസ്ഥരെ ശാസിച്ചത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ സംഭവ ദിവസത്തെ ദൃശ്യങ്ങൾ അടക്കം പ്രദർശിപ്പിച്ചു. അക്രമത്തിന് പോലീസ് സഹായം ചെയ്തു നൽകിയില്ലേ എന്ന് ചോദിച്ചു. മുട്ടയറിയുമ്പോൾ പ്രതിക്കൊപ്പം പോലീസ് ഓടിയതല്ലാതെ തടഞ്ഞില്ലെന്ന് കമ്മീഷണർ. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എന്തുകൊണ്ട് ലാത്തി വീശിയില്ലെന്നും കമ്മീഷണർ ചോദിച്ചു. അപ്രതീക്ഷിത ആക്രമണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചില്ലെന്നും പോലീസുകാരുടെ മറുപടി. … Continue reading ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസന