ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചത് ദൈവകൃപയായി കരുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്നും ആപ്തവാക്യം ജനസേവനം മാത്രമാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എന്‍ഡിഎ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ എന്നെങ്കിലും ഈ നാഴികക്കല്ല് കൈവരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോദി പറഞ്ഞു. ഈ നിമിഷം അവിസ്മരണീയമാക്കിയതിന് സഖ്യകക്ഷി നേതാക്കള്‍ക്ക് മോദി നന്ദി അറിയിച്ചു. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടായിരുന്നു തന്റെ രാഷ്ട്രീയയാത്ര. മുന്നോട്ട്, മുന്നോട്ട് എന്ന മന്ത്രം ഉരുവിട്ടാണാണ് ഇവിടെ വരെ എത്തിയത്. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കണക്കാക്കുന്നുവെന്നും മോദി പറഞ്ഞു.

































