27.6 C
Kollam
Thursday 17th September, 2026 | 09:47:14 AM
Home News Breaking News പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ഇന്ന്, ആഘോഷമാക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ഇന്ന്, ആഘോഷമാക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി

ന്യൂഡൽഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ആഘോഷമാക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി. രാജ്യവ്യാപകമായി ഇന്ന് സേവാ ദിവസ് ആയി ആചരിക്കും. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വീടുകളിൽ ദീപം തെളിയിക്കാനും സേവന പ്രവർത്തനങ്ങൾ ഏർപ്പെടാനുമാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ മോദി 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സേവാ സങ്കൽപ്പ് അഭിയാന് ബി.ജെ.പി.ഇന്ന് തുടക്കം കുറിക്കും.

ഒരുമാസം നീണ്ടുനിൽക്കുന്ന ക്ഷേമ, സേവന പ്രവർത്തനങ്ങളാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്. ബി.ജെ.പിയുടെ ദേശീയ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി വീടുകളിൽ ദീപം തെളിയിച്ച് പ്രാർഥിക്കാൻ നേരത്തെ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആഹ്വാനം ചെയ്തിരുന്നു.

മോദിയുടെ ജന്മദേശമായ ഗുജറാത്തിലെ വഡ്നഗറിൽ ഇന്ന് നടക്കുന്ന മഹാ ആരതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. അഹമ്മദാബാദിൽ വൈഷ്ണോദേവി സർക്കിളിന് സമീപം പ്രത്യേക പരിപാടി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ

സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിൽ ഏകദേശം 5,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here