31.2 C
Kollam
Sunday 27th September, 2026 | 03:42:36 PM
Home News Local താലൂക്ക് ഹോസ്പിറ്റൽ മെറ്റേണിറ്റി ബ്ലോക്കിന്റെ പണി പൂർത്തീകരിക്കാൻ സർക്കാരിനെ സമീപിക്കും,താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം100 രൂപ വർദ്ധിപ്പിക്കും

താലൂക്ക് ഹോസ്പിറ്റൽ മെറ്റേണിറ്റി ബ്ലോക്കിന്റെ പണി പൂർത്തീകരിക്കാൻ സർക്കാരിനെ സമീപിക്കും,താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം100 രൂപ വർദ്ധിപ്പിക്കും


ശാസ്താംകോട്ട: ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ ജീവനക്കാർക്ക് ദിവസവേതനം 100 രൂപ വർദ്ധിപ്പിക്കാനും സാങ്കേതികകാരണത്താൽ പണി മുടങ്ങി കിടക്കുന്ന മെറ്റേണിറ്റി ബ്ലോക്കിന്റെ പണി പൂർത്തീകരിക്കാൻ സർക്കാരിനെ സമീപിക്കുവാനും ശാസ്താംകോട്ട ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ മാനേജ് മെന്റ്കമ്മിറ്റി യോഗം തീരുമാനിച്ചു. എം.എൽ.എ ആയതിന് ശേഷം ആദ്യമായി പങ്കെടുത്ത യോഗം എന്ന നിലയിൽ ഉല്ലാസ് കോവൂർ എം.എൽ.എ എച്ച്.എം.സി അംഗങ്ങളെ ലഡുവിതരണം ചെയ്ത് സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രജ്ഞിത് അദ്ധ്യക്ഷത വഹിച്ചു.ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ഷഹാന.കെ.മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കലാദേവി,വൈസ് പ്രസിഡന്റ് ബി.ശിവശങ്കരപിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷരായമെഹറു നിസബീഗം, എസ്. ഇന്ദു , ബി.എസ്.അമൃത പ്രിയ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ വൈ.ഷാജഹാൻ, അഡ്വ. അൻസർഷാഫി, ഗ്രാമപഞ്ചായത്ത് അംഗം. എസ്.ദിലീപ്കുമാർ, എച്ച്.എം.സി അംഗങ്ങളായ ദർശൻ ,എസ്.സുഭാഷ്, ജോണി, ആർ.എം.ഒ ഡോ. എസ്.അനൂപ്, ജോയിന്റ് ബി.ഡി.ഒ ഫൈസൽ തുടങ്ങിയവർപങ്കെടുത്തു