Home Blog Page 500

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി,സ്വകാര്യ ബസ് ഉടമകൾ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക്

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ സംയുക്ത സമരത്തിന് ഒരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ഓട്ടോ തൊഴിലാളികളെയും ടൂറിസ്റ്റ് ബസ് ഉടമകളെയും ഉൾപ്പെടുത്തി സംസ്ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.

പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് നേരിടേണ്ടി വരുന്നതെന്ന് ബസ് ഉടമകൾ പറയുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ദിവസേന കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. ഇതോടെ പല ബസുകളും സർവീസ് നിർത്തലാക്കുന്ന സാഹചര്മാണ്.പ്രതിസന്ധി രൂക്ഷമായിട്ടും സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്നാണ് ബസ് ഉടമകളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് ഓട്ടോ തൊഴിലാളികളെയും ടൂറിസ്റ്റ് ബസ് ഉടമകളെയും ഉൾപ്പെടുത്തി സംയുക്ത സമരത്തിന് രൂപം നൽകാൻ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

പ്രിയദർശിനി പദ്ധതി ആരംഭിച്ച് 13 ദിവസം പിന്നിടുമ്പോൾ മാത്രം സ്വകാര്യ ബസുകൾക്ക് 28 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബസ് ഉടമകളുടെ വിലയിരുത്തൽ. ഒരു ബസിന്റെ പ്രതിദിന വരുമാനത്തിൽ ആയിരം മുതൽ ആറായിരം രൂപ വരെ കുറവുണ്ടായതായും അവർ പറയുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ബസ് ഉടമകൾ പരാതിപ്പെടുന്നു.ബസ് ഉടമകളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമോ, അതോ സമരം ശക്തമാകുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്ത്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; സർക്കാർ നിലപാട് ന്യായീകരിച്ച് കെ. മുരളീധരൻ

തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരിക. ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചതെന്നും വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തിൽ എത്തിയിട്ടില്ല. സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണ്. പ്രതിപക്ഷം ദുരുദ്ദേശത്തിൽ കാണുന്നത് ദൗർഭാഗ്യകരമാണെന്നും സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വർണ മോഷണക്കേസിൽ എസ്ഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.

സ്വർണ കൊള്ളയെ കുറിച്ച് ആക്ഷേപിക്കുന്ന ചിലരോട് അയോധ്യയുടെത് എന്താണ് സ്ഥിതി എന്നാണ് ചോദിക്കാനുള്ളത്. അവർ പറയുന്നതിന്റെ വികാരം ഉൾക്കൊള്ളുന്നു. ഇതുപോലെ ഭക്തജനങ്ങൾ അയോധ്യയിലും ഉണ്ടല്ലോ. എന്തുകൊണ്ട് അയോധ്യയിലെ സ്വർണ്ണം കട്ടു എന്നത് കൂടി പറയണമെന്നും മുരളീധരൻ പറഞ്ഞു. പകർച്ചവ്യാധി വ്യാപനം നിലവിൽ നിയന്ത്രണ വിധേയമാണ്. ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നു. മരണങ്ങൾ മൂന്നാലു ദിവസമായി ഉണ്ടായിട്ടില്ല. ഡെങ്കിപ്പനിയും നിയന്ത്രണ വിധേയം. മഴ കനത്താൽ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അപകടം. ബോധവൽക്കരണത്തിന്റെ ഭാഗമായി മറ്റന്നാൾ തിരുവനന്തപുരത്ത് മന്ത്രിമാരുടെ സംയുക്ത പ്രതിജ്ഞ പരിപാടി നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.

അറസ്റ്റ്ചെയ്ത പ്രതി വെളിയില്‍പോയി സൗകര്യം പോലെ തിരിച്ചുവന്നു, പിന്നെ കോടതി,കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ചികിത്സ പിഴവ് കേസ് പ്രതിക്ക് വിവിഐപി പരിഗണന ലഭിച്ച സംഭവത്തിൽ അന്വേഷണം

കൊച്ചി.കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ചികിത്സ പിഴവ് കേസ് പ്രതിക്ക് വിവിഐപി പരിഗണന ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു..കൊച്ചി സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല..സംഭവത്തിൽ കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസറോടും മറ്റ് ഉദ്യോഗസ്ഥരോടും വിശദീകരണം തേടി.

ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം..സ്വകാര്യ ഡെറ്റൽ ക്ലീനിക്കിലെ ചികിത്സ പിഴവിൽ പ്രതിയായ ഡോ.വരുൺ നമ്പ്യാർക്കാണ് കടവന്ത്ര പോലിസ് സ്റ്റേഷനിൽ വിവിഐപി പരിഗണന ലഭിച്ചത്.ഈ മാസം 22ന് രാവിലെ 9 മണിക്ക് കടവവന്ത്ര പൊലീസിൽ കീഴടങ്ങിയ വരുൺ നമ്പ്യാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് രാവിലെ 10.02നാണ് .. കസ്റ്റഡിയിൽ വെയ്ക്കേണ്ട പ്രതി സ്വന്തം ഇഷ്ടപ്രകാരം പുറത്ത് പോയി..

പിന്നീട് പ്രതി തിരികെ സ്റ്റേഷനിൽ എത്തിയത് ഉച്ചയ്ത്ക്ക് 2 മണിക്കാണ്..സ്വന്തം ആവശ്യങ്ങൾ എല്ലാം കഴിഞ്ഞ് സ്റ്റേഷനിലെത്തിയ പ്രതിയെ മൂന്നരയോടെ പൊലീസ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു..
കേസുമായി ബന്ധപ്പെട്ട് മുൻപും പ്രതിയെ പൊലീസ് സഹായിച്ചിട്ടുണ്ട്..
പരാതിയിൽ നടപടി എടുക്കാൻ വൈകിപ്പിച്ചായിരുന്നു സഹായം..കേസ് എടുക്കാൻ വൈകിയതിലും കോടതി വിമർശനവും ഉയർന്നിരുന്നു..

റീൽസ് ചിത്രീകരണത്തിനായി വനിതാ സ്കൂട്ടർ യാത്രികരെ ബൈക്ക് ഇടിപ്പിച്ച് വിനോദം കണ്ടെത്തിയിരുന്ന റൈഡർ യൂട്യൂബർ പിടിയിൽ

ന്യൂഡൽഹി: സ്കൂട്ടറിൽ യാത്ര ചെയ്യുന്ന വനിതകളെ റീൽസ് ചിത്രീകരണത്തിനായി ബൈക്ക് ഇടിപ്പിച്ച് വിനോദം കണ്ടെത്തിയിരുന്ന റൈഡർ യൂട്യൂബർ പിടിയിൽ. 32 കാരനായ ഗുർമാൻ സിംഗ് ആണ് പൊലീസിന്റെ പിടിയിലായത്. ‘റോഡ് സേഫ്റ്റി വാല’ എന്ന പേരിലുള്ള സോഷ്യൽമീഡിയ അക്കൗണ്ടിലേയ്ക്ക് വീഡിയോ ഇടുന്നതിനായിരുന്നു ഇയാൾ വനിതാ സ്കൂട്ടർ യാത്രികരെ ഇടിച്ചിട്ടുകൊണ്ടിരിക്കുന്നത്. സംശയം തോന്നാതിരിക്കാൻ ഉടൻ തന്നെ “സോറി സഹോദരി” എന്ന് പറഞ്ഞ് മാപ്പ് ചോദിക്കും. തുടർന്ന് ഇടിച്ചിടുന്നതിന്റെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പേജുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ഇയാളുടെ പതിവ് രീതി. ഡൽഹിയിലെ സുഭാഷ് നഗറിൽ നിന്നാണ് ഇയാൾ പിടിയിലായത്.


ജൂൺ 2-ന് രാജ ഗാർഡൻ സ്വദേശി സണ്ണി അറോറ നൽകിയ പരാതിയിലാണ് യൂട്യൂബ‌റുടെ വിനോദം പുറംലോകം അറിഞ്ഞത്. തന്റെ പെൺമക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മനഃപൂർവം ബൈക്ക് ഇടിപ്പിക്കുകയും അവരെ പിന്തുടർന്ന് മോശമായി സംസാരിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചതായി കണ്ടെത്തിയത്.



നിരത്തുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഗുർമാൻ സിംഗ് ലക്ഷ്യം വെക്കുകയും മനഃപൂർവ്വം അവരുടെ വാഹനങ്ങളിൽ ഇടിക്കുകയുമാണ് പതിവെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതിൽ നിന്ന്, ഭൂരിഭാഗം വീഡിയോകളിലും സ്ത്രീകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണുള്ളതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ ഫോറൻസിക്, സാങ്കേതിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെ കൂട്ടാനും, വീഡിയോകൾ വൈറലാക്കി സമൂഹമാധ്യമങ്ങളിൽ നിന്നും വരുമാനം കണ്ടെത്താനുമാണ് ഇത്തരം വീഡിയോകൾ ചെയ്തതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കൂടുതൽ ആളുകളെ ആകർഷിക്കാനും സ്വന്തം തൃപ്തിക്കുമായി ബോധപൂർവ്വം സ്ത്രീകളെ ടാർഗെറ്റ് ചെയ്തതായും ഇയാൾ സമ്മതിച്ചു. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിച്ചു.

അധികൃതരേ ടെന്‍ഷന്‍ വേണ്ട,അതിദാരിദ്രമില്ലാത്ത ലോകത്തേക്ക് ആ കുടുംബം യാത്രയായി

കൊച്ചി. അതിദാരിദ്യം മൂലം ആത്മഹത്യ ചെയ്ത കുടുംബത്തിലെ മകളുടെയും മൃതദേഹം കണ്ടെത്തി. മൂവാറ്റുപുഴ ആറിൽ മുങ്ങി മരിച്ച 3 പേരുടെയും സംസ്കാരം നടന്നു. വിജി, ഭർത്താവ് നാരായണൻ , 2 വയസ്സുള്ള മകൻ എന്നിവരുടെ സംസ്കാരമാണ് നടന്നത്. തൃപ്പൂണിത്തുറയിലെ പൊതു ശ്മശാനത്തിൽ ആയിരുന്നു സംസ്കാരം

ഇന്ന് കണ്ടെത്തിയ ഹന്നയുടെ മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ. വിജിയുടെ സഹോദരനാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. ഹന്നയുടെ പോസ്റ്റ്മോർട്ടം കളമശ്ശേരി മെഡിക്കൽ കോളേജിൽ ആകും നടക്കുക. അതിനുശേഷം സംസ്കാരം

കാഴ്ച പരിമിതിയുള്ള കുടുംബം അതിദാരിദ്ര്യത്തിലായിരുന്നു. വാടക വീട്ടില്‍ താമസിച്ച ഇവര്‍ സഹായം തേടി പൊലീസിനെ സമീപിക്കുകയും അവര്‍ താല്‍ക്കാലികമായി ഒരു ഭവനം എടുത്തു നല്‍കുകയുമായിരുന്നു.കഴിഞ്ഞ ദിവസമാണ് ഇവര്‍ കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇവരെ പോലീസ് സഹായിച്ചിരുന്നു. എന്നാല്‍ ഈ വീട്ടിലേക്കു മാറും മുമ്പാണ് ആത്മഹത്യ. മരണത്തില്‍ ദുരൂഹത നീങ്ങാനുണ്ട്. ഇവര്‍ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ഥന നടത്തുന്ന ചിത്രം കിട്ടിയിട്ടുണ്ട്.

അതേ സമയം അതിദരിദ്രരില്ലാത്ത സമൂഹമെന്ന പ്രകടനത്തിലെ വഞ്ചന ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ നൂറുകണക്കിന് അഭിപ്രായങ്ങളാണ് ഉയരുന്നത്.

മണ്ണ്മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സിഐയുടെ തൊപ്പി മണ്ണില്‍പ്പോയി

കൊച്ചി.രാത്രിയിൽ ക്വാർട്ടേഴ്സിൽ വെച്ച് മണ്ണ്മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സിഐ വിജിലൻസിന്റെ പിടിയിൽ. കുറുപ്പംപടി സിഐ രാജേഷ്കുമാറാണ് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. മണ്ണ്കടത്ത് കേസിലെ പ്രതിയെയും ക്വാട്ടേഴ്സിൽ നിന്ന് പിടികൂടി. നാൽപ്പതിനായിരം രൂപയാണ് ഇയാളിൽ നിന്ന് സിഐ വാങ്ങിയത്. വൻതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ രണ്ട് മാസത്തിലേറെയായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.

രാത്രി കാലങ്ങളിൽ ക്വാട്ടേഴ്സിൽ വെച്ചാണ് കൈക്കൂലിയിടപാടുകളെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്നായിരുന്നു മിന്നൽ പരിശോധന. പുല്ലുവഴി മലമുറിമല ഇടിച്ച് മണ്ണെടുക്കുന്നതായി വ്യാപക പരാതിയുണ്ട്. ഇതിൽ നടപടി ഒഴിവാക്കാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് സൂചന. പരിശോധനയ്ക്ക് ശേഷം പണം പിടിച്ചെടുത്ത വിജിലൻസ് വിശദമായ റിപ്പാർട്ട് അഭ്യന്തരവകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും സിഐക്കെതിരായ നടപടി.

മഴയില്‍ സ്കിഡ് ചെയ്ത് നിയന്ത്രണം വിട്ട ലോറി ബൈക്കിൽ ഇടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്

മലപ്പുറം. മഴയില്‍ സ്കിഡ് ചെയ്ത് നിയന്ത്രണം വിട്ട ലോറി ബൈക്കിൽ ഇടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്. വൈലത്തൂർ പൊൻമുണ്ടത്താണ് അപകടം. അപകടത്തിന്റെ cctv ദൃശ്യങ്ങൾ പുറത്ത്

ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരേ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഒരു യുവാവും രണ്ടു കുട്ടികളുമാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ ഗുണ്ട ആക്രമണം

ഹരിപ്പാട്.ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ യുവാവിന് നേരെ ഗുണ്ട ആക്രമണം.മുഖം മൂടി വച്ച് എത്തിയ ഗുണ്ടാസംഘം യുവാവിന്റെ കാൽ തല്ലിയൊടിച്ചു. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ ആവാതെ ഹരിപ്പാട് പോലീസ്.അക്രമത്തിനിരയായ അരുണിൻ്റെ കുടുംബം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.അനധികൃതമായി മണൽ കടത്തിയ വിവരം പോലീസിന് കൈമാറി എന്ന് കരുതിയായിരുന്നു ക്രൂരമർദ്ദനം.

ഗുണ്ടകൾക്കും ലഹരി മാഫിയക്കെതിരെയും സംസ്ഥാനത്ത് ശക്തമായ നടപടികൾക്ക് ആഭ്യന്തരമന്ത്രി നേതൃത്വം നൽകുമ്പോൾ ആണ് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഒരു യുവാവിനെ ഗുണ്ടാസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. നിയമവിരുദ്ധമായി മണൽ കടത്തിയ വിവരം പോലീസിനെ അറിയിച്ചു എന്ന് പറഞ്ഞായിരുന്നു അഞ്ചംഗസംഘം മുഖംമൂടിവച്ചെത്തി യുവാവിനെ തല്ലി ചതിച്ചത്. തൃക്കുന്നപ്പുഴ സ്വദേശി അരുൺ ചന്ദ്രനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. ഹരിപ്പാട് കരുവാറ്റയ്ക്ക് സമീപത്തായിരുന്നു ഈ മാസം 24ന് ഗുണ്ടാസംഘത്തിന്റെ അതിക്രമം നടന്നത്.ബൈക്കിന്റെ ഷോക്ക് അബ്സർ ഉപയോഗിച്ച് നടുവിന് അടിക്കുകയും കാൽ തല്ലിയൊടിക്കുകയും ആയിരുന്നു.നാട്ടുകാർ ഓടി വന്നതോടെയാണ് ഗുണ്ടാസംഘം കടന്നു കളഞ്ഞത്.

മർദ്ദനത്തിനിടയിൽ അരുണിന്റെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചു.കയ്യിൽ ഉണ്ടായിരുന്ന ഐഫോണും ഗുണ്ടാസംഘം തട്ടിപ്പറിച്ചു.

സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികൾ ഒളിവിൽ എന്ന മറുപടി മാത്രമാണ് ഹരിപ്പാട് പോലീസിന് പറയാനുള്ളത്. അരുണിനെ ആക്രമിച്ച സംഘം അരുണിനെ തേടി ബൈക്കിൽ പ്രദേശത്ത് കറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.പോലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താത്തതിനെ തുടർന്ന് അരുണിന്റെ കുടുംബം ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതിയും നൽകിയിട്ടുണ്ട്

ആലപ്പുഴ ജില്ലയില്‍ കായംകുളം ഹരിപ്പാട് മേഖലകളില്‍ ഗുണ്ടാസംഘങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സജീവമാണ്. ഇവര്‍ കൊല്ലം ജില്ലയുടെ വടക്കന്‍ മേഖലയിലെത്തിയും അക്രമങ്ങള്‍ നടത്തി മടങ്ങാറുണ്ട്. ഇരു ജില്ലയിലും ഒളിയിടങ്ങളുണ്ടെന്നതാണ് പ്രത്യേകത. സാദാപൊലീസിന്‍റെ പരിശോധനയില്‍ ജില്ലമാറി മാറി കളിക്കും.

ഓപ്പറേഷന്‍ തൂഫാന്‍ പോലെ അത്യാവശ്യമാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്ന പദ്ധതിയുമെന്ന് ആവശ്യമുയരുകയാണ്.

സുസജ്ജമായ ആരോഗ്യസംവിധാനങ്ങളൊരുക്കും: മന്ത്രി ബിന്ദു കൃഷ്ണ

ജില്ലയിൽ സുസജ്ജമായ ആരോഗ്യസംവിധാനങ്ങൾ ഒരുക്കുമെന്ന് വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സർക്കാർ  വിക്ടോറിയ ആശുപത്രിയിൽ പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വാക്സിനേഷൻ പ്രവർത്തനങ്ങളും അവബോധ പരിപാടികളിലൂടെയും പോളിയോ കാര്യക്ഷമമായി പ്രതിരോധിക്കാനായെങ്കിലും നിതാന്ത ജാഗ്രത തുടരണം. ശിശുപരിചരണ മേഖലയിൽ കാലോചിത മാറ്റങ്ങൾ നടപ്പാക്കും. ജില്ലാ ആശുപത്രിയുടെ തുടർവികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേയർ എ കെ ഹഫീസ് അധ്യക്ഷനായി. ജില്ലാ കലക്ടർ ആനി ജൂലാ തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ എ എൽ ഷീജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബി ജയന്തി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എ അഗസ്റ്റസ് മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ മാർട്ടിൻ ഗ്ലാക്സ്റ്റൺ, ആശുപത്രി ആർ എം ഒ ഡോ ആർ ശരണ്യബാബു, കൊല്ലം ആർ സി എച്ച് ഓഫീസർ ഡോ ലിൻഡ ജോസഫ്, ആശുപത്രി ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഹൈബ്രിഡ് കഞ്ചാവ് വേട്ട,വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചവരടക്കം പിടിയില്‍

കൊച്ചി.പെരുമ്പാവൂരിലെ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ലഹരി റാക്കറ്റിലെ പ്രധാന കണ്ണികൾ കൂടി പിടിയിൽ. പിടിയിലായത് ഒറ്റപ്പാലം സ്വദേശി കളായ ഹരികൃഷ്ണൻ, ശ്രീജേഷ്, സഞ്ജയ്, പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രജിത്ത് എന്നിവർ. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച ആളുകൾ അടക്കമാണ് പിടിയിലായത്. നേരത്തെ വൈപ്പിൻ സ്വദേശികളായ ദമ്പതികളെ 18 കോടിയുടെ ലഹരിയുമായി പിടികൂടിയിരുന്നു

ഓപ്പറേഷൻ തൂഫാനില്‍ നിര്‍ണായക നേട്ടമാണിത്. തായ്‌ലൻഡിൽ നിന്ന് കഞ്ചാവ് കടത്തിയത് പ്രജിത്ത്. കാരിയർമാരെ നിയോഗിച്ചതും നിയന്ത്രിച്ചതും ഹരികൃഷ്ണൻ. വിസിറ്റിങ് വിസയിൽ യുവതി യുവാക്കളെ ബാങ്കോക്കിലേക്ക് അയക്കും

ഇവർ മടങ്ങുമ്പോൾ ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കും