25.8 C
Kollam
Sunday 27th September, 2026 | 04:55:33 AM
Home News Breaking News ഹൈബ്രിഡ് കഞ്ചാവ് വേട്ട,വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചവരടക്കം പിടിയില്‍

ഹൈബ്രിഡ് കഞ്ചാവ് വേട്ട,വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചവരടക്കം പിടിയില്‍

കൊച്ചി.പെരുമ്പാവൂരിലെ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ലഹരി റാക്കറ്റിലെ പ്രധാന കണ്ണികൾ കൂടി പിടിയിൽ. പിടിയിലായത് ഒറ്റപ്പാലം സ്വദേശി കളായ ഹരികൃഷ്ണൻ, ശ്രീജേഷ്, സഞ്ജയ്, പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രജിത്ത് എന്നിവർ. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച ആളുകൾ അടക്കമാണ് പിടിയിലായത്. നേരത്തെ വൈപ്പിൻ സ്വദേശികളായ ദമ്പതികളെ 18 കോടിയുടെ ലഹരിയുമായി പിടികൂടിയിരുന്നു

ഓപ്പറേഷൻ തൂഫാനില്‍ നിര്‍ണായക നേട്ടമാണിത്. തായ്‌ലൻഡിൽ നിന്ന് കഞ്ചാവ് കടത്തിയത് പ്രജിത്ത്. കാരിയർമാരെ നിയോഗിച്ചതും നിയന്ത്രിച്ചതും ഹരികൃഷ്ണൻ. വിസിറ്റിങ് വിസയിൽ യുവതി യുവാക്കളെ ബാങ്കോക്കിലേക്ക് അയക്കും

ഇവർ മടങ്ങുമ്പോൾ ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കും