26.8 C
Kollam
Sunday 27th September, 2026 | 01:25:52 AM
Home News Breaking News സ്ത്രീയുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തി

സ്ത്രീയുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തി

തൃശ്ശൂര്‍.സ്ത്രീകളുടെ രഹസ്യ ഭാഗത്ത് എംഡിഎംഎ സൂക്ഷിച്ച നിലയില്‍ കണ്ടത് പ്രതികളുടെ ശരീര പരിശോധനയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുമെന്നതിന്‍റെ സൂചനയായി. സിറ്റി ഡാൻസാഫിന്റെ വൻ എംഡിഎംഎ വേട്ട സമൂഹത്തില്‍ എത്ര വ്യാപകമായി മയക്കുമരുന്ന് വേരോടി എന്നതിന് തെളിവാണ്. .ഡാൻസാഫിന്റെ പരിശോധനയില്‍ ഒട്ടാകെ 320 ഗ്രാം എംഡി എം എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിലായി. ഒരു സ്ത്രീയുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ഗ്രാം എംഡി എം എ.


ഗുരുവായൂർ – പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, അൻഷാദ്, ഷബീർ, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ വാണിയംപാറയിൽ നടത്തിയ ആദ്യഘട്ട വാഹന പരിശോധനയിൽ ആണ് ഷിഫാസ്, ജിഷ്ണു,വിദ്യ, ശ്രീലക്ഷ്മി എന്നിവർ പിടിയിലാകുന്നത്. ഇതിൽ ഒരു സ്ത്രീയുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡി എം എ കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്തതോടെ ഷിഫാസിന്റെ വീട്ടിൽ നിന്നും 18 ഗ്രാം എംഡിഎംഐ കൂടി കണ്ടെടുത്തു. ഇതോടെ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ചാവക്കാട് പഞ്ചാര മുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നിന്നും 300 ഗ്രാം എംഡിഎംഐ കൂടി കണ്ടെടുത്തത്. ഈ സംഭവത്തിൽ ആണ്
,പാലയൂർ സ്വദേശി അൻഷാദും,ചക്കംകണ്ടം സ്വദേശി ഷബീറും പിടിയിലായത്. ഒരു കവറിൽ മൂന്ന് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിൽ ആയിരുന്നു കടയിൽ നിന്നും എംഡി എം എ കണ്ടെടുത്തത്. ഇവരുടെ ബാങ്ക് വിവരങ്ങൾ അടക്കം ശേഖരിച്ച് ഇടപാടുകാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.