26.8 C
Kollam
Sunday 27th September, 2026 | 02:30:10 AM
Home News Kerala പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശിക്കായി ഇന്നും തിരച്ചിൽ തുടരും

പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശിക്കായി ഇന്നും തിരച്ചിൽ തുടരും

കോഴിക്കോട്. കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശിക്കായി ഇന്നും തിരച്ചിൽ തുടരും. ഇന്നലെ വൈകിട്ടാണ് മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലി പതങ്കയത്ത് ഒഴുക്കിൽപ്പെട്ടത്. ആന്ധ്ര പ്രദേശിൽ നിന്നുള്ള വിനോദസഞ്ചാരികളോടൊപ്പം ഗൈഡ് ആയി എത്തിയതായിരുന്നു ഷിബിലി.

മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരികളെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെതുടർന്ന് ഇന്നലെ നിർത്തിവച്ച തിരച്ചിൽ ഇന്ന് 7മണിയോടെ പുനരാരംഭിക്കും.