27.1 C
Kollam
Thursday 8th October, 2026 | 10:57:56 PM
Home News Kerala ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു

മലപ്പുറം. ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. മമ്പാട് സ്വദേശി യാശിഖിന് വേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്.
ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട യുവാവിനായി ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
മമ്പാട് മുതൽ വാഴക്കാട് വരെയുള്ള ഭാഗങ്ങളിൽ ഇന്ന് വ്യാപക പരിശോധന നടത്തുന്നത്. ശക്തമായ ഒഴുക്കാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ഒഴുകിയെത്തിയ മരം പിടിക്കുന്നതിനിടെയാണ് യാശിഖ് ഒഴുക്കിൽപെട്ടത്. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടിരുന്നു.