കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളിലായി മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വടകര മണിയൂര്‍ പാലയാട് നടയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികളാണ് മരിച്ചത്. കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനഞ്ചുകാരനും മരിച്ചു.
പാലയാട് നടയില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാലയാട് സ്വദേശി നബീല്‍ (19), ഓര്‍ക്കാട്ടേരി വരപ്പുറത്ത് സിനാന്‍ (12) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. പുഴയില്‍ നീന്തല്‍ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കരീറ്റിപറമ്പ് സ്വദേശിയായ മുഹമ്മദ് ഷഹിന്‍ (15) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. പുഴയില്‍ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.






























