28.6 C
Kollam
Wednesday 16th September, 2026 | 06:18:59 PM
Home News Kerala ദൈവത്തിന്റെ കൈ പോലെ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച ബസ് ക്ലീനര്‍ക്ക് നിറഞ്ഞ കൈയ്യടി

ദൈവത്തിന്റെ കൈ പോലെ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച ബസ് ക്ലീനര്‍ക്ക് നിറഞ്ഞ കൈയ്യടി

കണ്ണൂര്‍. ദൈവത്തിന്റെ കൈ പോലെ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച ബസ് ക്ലീനര്‍ക്ക് നിറഞ്ഞ കൈയ്യടി. ബസില്‍ കയറുന്നതിനിടെ പിന്നിലേക്ക് തെന്നി വീണ വയോധികനായ യാത്രക്കാരനെയാണ് ക്ലീനര്‍ കൊളച്ചേരി സ്വദേശി അതുല്‍ കുക്കു (30) താങ്ങിപ്പിടിച്ചു ഉയര്‍ത്തിയത്.

കണ്ണൂര്‍ – കുറ്റിയാട്ടൂര്‍ റൂട്ടിലോടുന്ന പാര്‍വ്വതി ബസ് സര്‍വീസ് നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ പത്താംമൈല്‍ എന്ന സ്ഥലത്ത് വെച്ച് സംഭവം നടന്നത്. ബസിന്റെ പിന്‍വശത്തുകൂടി പടികള്‍ കയറിയ വയോധികന്‍ സീറ്റിന്റെ കൈവരിയില്‍ പിടിക്കുന്നതിനിടെ പിന്നോട്ടെക്ക് വീഴുകയായിരുന്നു ഉടന്‍ പിന്‍ സീറ്റിലിരുന്ന ക്ലീനര്‍ യാത്രക്കാരനെ താങ്ങിയെടുക്കുകയായിരുന്നു.

യാത്രക്കാരനെ ക്ലീനറും മറ്റൊരു സഹയാത്രക്കാരനും ചേര്‍ന്ന് രക്ഷിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. നിറഞ്ഞ കൈയ്യടിയാണ് അതുലിന് സമൂഹ മാധ്യമത്തില്‍ നിന്നും ലഭിക്കുന്നത്.