27.4 C
Kollam
Wednesday 12th August, 2026 | 04:50:04 PM
Home News Breaking News അധികൃതരേ ടെന്‍ഷന്‍ വേണ്ട,അതിദാരിദ്രമില്ലാത്ത ലോകത്തേക്ക് ആ കുടുംബം യാത്രയായി

അധികൃതരേ ടെന്‍ഷന്‍ വേണ്ട,അതിദാരിദ്രമില്ലാത്ത ലോകത്തേക്ക് ആ കുടുംബം യാത്രയായി

കൊച്ചി. അതിദാരിദ്യം മൂലം ആത്മഹത്യ ചെയ്ത കുടുംബത്തിലെ മകളുടെയും മൃതദേഹം കണ്ടെത്തി. മൂവാറ്റുപുഴ ആറിൽ മുങ്ങി മരിച്ച 3 പേരുടെയും സംസ്കാരം നടന്നു. വിജി, ഭർത്താവ് നാരായണൻ , 2 വയസ്സുള്ള മകൻ എന്നിവരുടെ സംസ്കാരമാണ് നടന്നത്. തൃപ്പൂണിത്തുറയിലെ പൊതു ശ്മശാനത്തിൽ ആയിരുന്നു സംസ്കാരം

ഇന്ന് കണ്ടെത്തിയ ഹന്നയുടെ മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ. വിജിയുടെ സഹോദരനാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. ഹന്നയുടെ പോസ്റ്റ്മോർട്ടം കളമശ്ശേരി മെഡിക്കൽ കോളേജിൽ ആകും നടക്കുക. അതിനുശേഷം സംസ്കാരം

കാഴ്ച പരിമിതിയുള്ള കുടുംബം അതിദാരിദ്ര്യത്തിലായിരുന്നു. വാടക വീട്ടില്‍ താമസിച്ച ഇവര്‍ സഹായം തേടി പൊലീസിനെ സമീപിക്കുകയും അവര്‍ താല്‍ക്കാലികമായി ഒരു ഭവനം എടുത്തു നല്‍കുകയുമായിരുന്നു.കഴിഞ്ഞ ദിവസമാണ് ഇവര്‍ കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇവരെ പോലീസ് സഹായിച്ചിരുന്നു. എന്നാല്‍ ഈ വീട്ടിലേക്കു മാറും മുമ്പാണ് ആത്മഹത്യ. മരണത്തില്‍ ദുരൂഹത നീങ്ങാനുണ്ട്. ഇവര്‍ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ഥന നടത്തുന്ന ചിത്രം കിട്ടിയിട്ടുണ്ട്.

അതേ സമയം അതിദരിദ്രരില്ലാത്ത സമൂഹമെന്ന പ്രകടനത്തിലെ വഞ്ചന ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ നൂറുകണക്കിന് അഭിപ്രായങ്ങളാണ് ഉയരുന്നത്.