30.1 C
Kollam
Sunday 27th September, 2026 | 07:15:34 PM
Home News Breaking News മീന്‍പിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മീന്‍പിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ചാലിയാറില്‍ മീന്‍പിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മാവൂര്‍ കുതിരാടം സ്വദേശി ബാസിലാണ് (23) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചാലിയാല്‍ മണന്തലക്കടവിന് സമീപം പൂളക്കോട് ഭാഗത്ത് മീന്‍പിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു.
കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. ഇവര്‍ നീന്തുന്നതിനിടെ നോക്കിയപ്പോഴാണ് ബാസില്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി തെരച്ചില്‍ ആരംഭിച്ചു. അഗ്‌നിശമനസേനയുടെ സ്‌കൂബാ ടീമും സ്ഥലത്തെത്തി. തോണി മറിഞ്ഞ അതേ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.