ഹരിപ്പാട്.ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ യുവാവിന് നേരെ ഗുണ്ട ആക്രമണം.മുഖം മൂടി വച്ച് എത്തിയ ഗുണ്ടാസംഘം യുവാവിന്റെ കാൽ തല്ലിയൊടിച്ചു. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ ആവാതെ ഹരിപ്പാട് പോലീസ്.അക്രമത്തിനിരയായ അരുണിൻ്റെ കുടുംബം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.അനധികൃതമായി മണൽ കടത്തിയ വിവരം പോലീസിന് കൈമാറി എന്ന് കരുതിയായിരുന്നു ക്രൂരമർദ്ദനം.
ഗുണ്ടകൾക്കും ലഹരി മാഫിയക്കെതിരെയും സംസ്ഥാനത്ത് ശക്തമായ നടപടികൾക്ക് ആഭ്യന്തരമന്ത്രി നേതൃത്വം നൽകുമ്പോൾ ആണ് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഒരു യുവാവിനെ ഗുണ്ടാസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. നിയമവിരുദ്ധമായി മണൽ കടത്തിയ വിവരം പോലീസിനെ അറിയിച്ചു എന്ന് പറഞ്ഞായിരുന്നു അഞ്ചംഗസംഘം മുഖംമൂടിവച്ചെത്തി യുവാവിനെ തല്ലി ചതിച്ചത്. തൃക്കുന്നപ്പുഴ സ്വദേശി അരുൺ ചന്ദ്രനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. ഹരിപ്പാട് കരുവാറ്റയ്ക്ക് സമീപത്തായിരുന്നു ഈ മാസം 24ന് ഗുണ്ടാസംഘത്തിന്റെ അതിക്രമം നടന്നത്.ബൈക്കിന്റെ ഷോക്ക് അബ്സർ ഉപയോഗിച്ച് നടുവിന് അടിക്കുകയും കാൽ തല്ലിയൊടിക്കുകയും ആയിരുന്നു.നാട്ടുകാർ ഓടി വന്നതോടെയാണ് ഗുണ്ടാസംഘം കടന്നു കളഞ്ഞത്.
മർദ്ദനത്തിനിടയിൽ അരുണിന്റെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചു.കയ്യിൽ ഉണ്ടായിരുന്ന ഐഫോണും ഗുണ്ടാസംഘം തട്ടിപ്പറിച്ചു.
സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികൾ ഒളിവിൽ എന്ന മറുപടി മാത്രമാണ് ഹരിപ്പാട് പോലീസിന് പറയാനുള്ളത്. അരുണിനെ ആക്രമിച്ച സംഘം അരുണിനെ തേടി ബൈക്കിൽ പ്രദേശത്ത് കറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.പോലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താത്തതിനെ തുടർന്ന് അരുണിന്റെ കുടുംബം ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതിയും നൽകിയിട്ടുണ്ട്
ആലപ്പുഴ ജില്ലയില്‍ കായംകുളം ഹരിപ്പാട് മേഖലകളില്‍ ഗുണ്ടാസംഘങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സജീവമാണ്. ഇവര്‍ കൊല്ലം ജില്ലയുടെ വടക്കന്‍ മേഖലയിലെത്തിയും അക്രമങ്ങള്‍ നടത്തി മടങ്ങാറുണ്ട്. ഇരു ജില്ലയിലും ഒളിയിടങ്ങളുണ്ടെന്നതാണ് പ്രത്യേകത. സാദാപൊലീസിന്‍റെ പരിശോധനയില്‍ ജില്ലമാറി മാറി കളിക്കും.
ഓപ്പറേഷന്‍ തൂഫാന്‍ പോലെ അത്യാവശ്യമാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്ന പദ്ധതിയുമെന്ന് ആവശ്യമുയരുകയാണ്.



































