Home Blog Page 832

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്

കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. കേസ് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിക്കാന്‍ ആലപ്പുഴ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

സംഭവത്തില്‍ പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിതിന് പിന്നാലെയാണ് ഡിജിപിയുടെ നീക്കം. കേസ് ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.

നിലവില്‍ കായംകുളം ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതലയെങ്കിലും, ആദ്യഘട്ടത്തില്‍ കായംകുളം പൊലീസ് സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് യുവതി ആരോപിച്ചു. താന്‍ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ ആണ് പൊലീസ് ചുമത്തിയതെന്നും യുവതി പറയുന്നു. കായംകുളം പൊലീസ് സത്യസന്ധമായി കേസ് അന്വേഷിക്കില്ലെന്നും ഒന്നാം പ്രതിയെ സഹായിക്കുന്ന പ്രവര്‍ത്തികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായും യുവതിയുടെ പരാതിയിലുണ്ട്.

കേസിലെ പ്രതിയായ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെ കൃത്യസമയത്ത് വൈദ്യപരിശോധന നടത്താനോ രഹസ്യമൊഴി രേഖപ്പെടുത്താനോ പൊലീസ് തയ്യാറായില്ലെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതി പിന്‍വലിക്കാന്‍ പ്രതിയുടെ സുഹൃത്തുക്കള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും യുവതി വെളിപ്പെടുത്തിയിരുന്നു.

കനാലിൽ ജലം തുറന്ന് വിടണംകോൺഗ്രസ്സ്

ശാസ്താംകോട്ട.
കുന്നത്തൂർ താലൂക്കിലെ ജലക്ഷാമംപരിഹരിക്കുന്നതിനും വേനൽചൂട് ഒരു പരിധിവരെശമിപ്പിക്കുന്നതിനും കനാൽജലംതുറന്ന് വിടണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഐവർകാലവരെമാത്രമാണ് കനാലിൽ ജലം എത്തുന്നത്. അവിടെ നിന്നും കിഴക്കോട്ട് തിരിച്ച് വിടുകയാണ്.നിലവിൽ ശാസ്താംകോട്ട – ചവറ – മൈനാഗപ്പള്ളി ഡിസ്ട്രിബൂട്ടറുകളിൽ ജലം എത്തുന്നില്ല. ജലം തുറന്ന് വിടുന്നതിന് നടപടി സ്വീകരിച്ചില്ലങ്കിൽ നാളെ മുതൽ ശാസ്താംകോട്ട കെ.ഐ. പി ആഫീസിന് മുന്നിൽശക്തമായ സമരം ആരംഭിക്കുമെന്ന് പ്രസിഡന്റ് വൈ. ഷാജഹാൻ പറഞ്ഞു.

നാട് അതിരൂക്ഷമായ വരള്‍ച്ച നേരിടുമ്പോള്‍ കനാല്‍ ജലം ആശ്വാസമാണ്. കിണറുകളില്‍ ജലമെത്തും. ചവറ ഡിസ്ട്രിബ്യൂട്ടറി തുറക്കുന്നതുവഴി തടാകത്തിലേക്കും ഉറവ കിട്ടും. തടാകത്തിലെ ജല നിരപ്പും വല്ലാതെ താഴ്ന്നു കഴിഞ്ഞു. വേനലില്‍ മാത്രമാണ് ഈ വകുപ്പുകൊണ്ട് ജനങ്ങള്‍ക്ക് ഉപയോഗം ആസമയത്തും നിരുത്തരവാദപരമായ സ്വഭാവമാണ് ഉദ്യോഗസ്ഥര്‍ കാണിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വയനാട്ടിലെ ദുരന്തബാധിതർക്ക് അഭിപ്രായം പറയണമെങ്കിൽ ഡിവൈഎഫ്ഐയെ പേടിക്കണോയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് OJ ജെനീഷ്

കോഴിക്കോട്.വയനാട് ടൗൺ ഷിപ്പ് വിള്ളൽ മന്ത്രി രാജൻ ഏറ്റവും ചുരുങ്ങിയത് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് നൗഫലിനെനൗഫലിനോട് സംസാരിക്കാതെ മന്ത്രി സിപിഎം ജില്ലാ സെക്രട്ടറിയോടാണ് സംസാരിച്ചത്

മന്ത്രി കിളി പോയതുപോലെ പെരുമാറി എന്നാണ് നൗഫൽ തന്നോട് പറഞ്ഞത്. DYFI ക്ക് സൈബർ ലിഞ്ചിംഗ് നടത്താൻ ആരും അവകാശം നൽകിയിട്ടില്ല.വയനാട്ടിലെ ദുരന്തബാധിതർക്ക് അഭിപ്രായം പറയണമെങ്കിൽ ഡിവൈഎഫ്ഐയെ പേടിക്കണോ ?.ഡിവൈഎഫ്ഐക്കാരെ ജനങ്ങൾ ഏത് രീതിയിൽ ബഹുമാനിക്കണം എന്ന് വി വസീഫ് വ്യക്തമാക്കണം

കേരളത്തിലെ ജനങ്ങളിൽ നിന്ന് പണം പിരിച്ചു ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറി ഡിവൈഎഫ്ഐ എല്ലാവരെയും പറ്റിക്കുന്നു.മമ്മൂട്ടിക്കും നൗഫലിനും കേരളത്തിലുള്ളത് ഒരേ അവകാശം. 16 കുടുംബാംഗങ്ങളെയും സർക്കാരിൽ ഉള്ള വിശ്വാസത്തെയുമാണ് നൗഫലിന് നഷ്ടപ്പെട്ടത്. മന്ത്രി കെ രാജൻ നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണം

നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്. നൗഫലിന്റെ തൊട്ടടുത്ത വീടുകളിലും വിള്ളൽ ഉണ്ടായിരുന്നു അവിടെ രാജൻ പരിശോധന നടത്തിയില്ല. ദുരന്തബാധിതരെ മുൻനിർത്തി രാഷ്ട്രീയം പറഞ്ഞതും അപമാനിച്ചതും ശരിയായില്ല.

വയനാട് ദുരിതാശ്വാസനിധി CMDRF ന് കൈമാറും എന്നായിരുന്നു വി കെ സനോണ്ട് പറഞ്ഞത്. CMDRF ൽ ലഭിച്ച 278 കോടിയിൽ DYFI നൽകിയ 20 കോടിയില്ല.ഇത് സനോജ് പുറത്തുവിട്ട രേഖകൾ പ്രകാരം വ്യക്തമാണ്

അങ്കമാലിയിലെ കാനറ ബാങ്കിലേക്ക് ആണ് പണം കൈമാറിയത്.

കോഴിക്കോട് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നതായി ആരോപണം, വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നതായി ആരോപണം. രാവിലെ പതിനൊന്നരയോടെയാണ് സ്‌ട്രോങ് റൂം തുറന്നത്. എന്നാല്‍ ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംഭവത്തില്‍ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവന്‍, ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.

സ്‌ട്രോങ് റൂമിന്റെ സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ‘സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. അട്ടിമറി ശ്രമമാണ് നടന്നത്. ഈ പ്രദേശം പൂര്‍ണമായും ബിഎസ്എഫിന്റെ സുരക്ഷയിലാക്കണം. സ്‌ട്രോങ് റൂമിന്റെ പരിസരത്തുള്ള സ്‌പെയര്‍ റൂം പൂര്‍ണമായും അടച്ചുപൂട്ടണം’, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ‘സ്‌ട്രോങ് റൂമിന് സമീപത്തെ മുറി തുറന്നതില്‍ തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ട്. മെറ്റീരിയല്‍ സൂക്ഷിക്കേണ്ടത് സ്‌ട്രോങ്ങ് റൂമിന് അടുത്തല്ല. കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും കേരള പോലീസും കയറി. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’, യുഡിഎഫ് ആവശ്യപ്പെട്ടു.

അതേസമയം, സ്‌ട്രോങ് റൂമിനു സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിങ് ഓഫിസര്‍ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് അറിയിച്ചത്. ഒമ്പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താന്‍ എത്തുമ്പോഴേക്കും മുറി തുറന്നിരുന്നതായും തഹ്‌ലിയ പറഞ്ഞു.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് യുഡിഎഫ് ജില്ലാ നേതൃത്വം പരാതി നൽകിയത്.നടന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യുഡിഎഫ് നേതാക്കളുടെയും, സ്ഥാനാർഥികളുടെയും പരാതിയിൽ.

സെന്‍സസ് 2027; പരിശീലനം തുടങ്ങി….ആദ്യ ഡിജിറ്റല്‍ സെന്‍സസ്

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസിനുള്ള തയ്യാറെടുപ്പ് ജില്ലയില്‍ തുടങ്ങി. ജില്ലാ-താലൂക്ക്തല നിര്‍വഹണഉദ്യോഗസ്ഥര്‍ക്കും ഇതര ജീവനക്കാര്‍ക്കും കലക്ട്രേറ്റ് ഐ.ടി. ഹാളിലാണ് പ്രാഥമിക പരിശീലനം നല്‍കിയത്.
രണ്ട് ബാച്ചുകളിലായി 6 ദിവസം നീളുന്ന പരിശീലനപരിപാടി പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിനിര്‍ണയിക്കുന്ന ഭരണഘടനാപരമായഉത്തരവാദിത്തമാണ് വിവരശേഖരണം എന്ന് പറഞ്ഞു. പുതിയകാലത്തിന്ചേരുംവിധം ആധുനികസാങ്കേതികവിദ്യ വിനിയോഗിച്ചുള്ള സെന്‍സസ്പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഉദ്യോഗസ്ഥരും കൃത്യതയോടെപങ്കെടുക്കണമെന്ന് നിര്‍ദേശിച്ചു.
ഇന്ത്യ സ്വാതന്ത്ര്യംനേടിയശേഷമുള്ള എട്ടാമത്തെ സെന്‍സസാണിത്. സെന്‍സസ്2027-എച്ച്.എല്‍.ഒ മൊബൈല്‍ ആപ്ലിക്കേഷന്‍, സെന്‍സസ് മാനേജ്മെന്റ് ആന്‍ഡ് മോണിറ്ററിങ്സിസ്റ്റം (സി എം എം എസ്) പോര്‍ട്ടല്‍ എന്നിവ പ്രവര്‍ത്തനഏകോപനത്തിന് വിനിയോഗിക്കും. സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയയും ഇത്തവണ ഏര്‍പ്പെടുത്തി. സെന്‍സസ് രണ്ട്ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടത്തില്‍ വീടുകളുടെപട്ടികതയ്യാറാക്കലും വീടുകളുടെ സെന്‍സസുമുണ്ടാകും. രണ്ടാംഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്.
ജൂലൈ 1 മുതല്‍ 30 വരെയാണ് വീടുകള്‍തോറുമുള്ള വിവരശേഖരണം. വീടുകളുടെ പട്ടികതയ്യാറാക്കി സെന്‍സസിന്റെഅടിസ്ഥാനമായ ഹൗസ്ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിക്കും. ജില്ലയെ ആറ് ഗ്രാമീണമേഖലകളായും 5 നഗരമേഖലകളായും തിരിക്കും. കൊല്ലം കോര്‍പ്പറേഷന്‍ മേഖലയില്‍ രണ്ട് ചാര്‍ജ് ഓഫീസര്‍മാരെയും മറ്റുള്ളമേഖലകളില്‍ ഓരോ ചാര്‍ജ് ഓഫീസറേയും ക്രമീകരിക്കും. ആദ്യഘട്ടത്തിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ സെല്‍ഫ് എന്യുമറേഷന്‍ ചെയ്യാം. വ്യക്തികള്‍ക്ക് സെല്‍ഫ് എന്യുമറേഷന്‍ വെബ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ സുരക്ഷിതമായി രേഖപ്പെടുത്താം.
എ ഡി എം ടി. കെ. വിനീത് അധ്യക്ഷനായി. സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി സി നിഷ, സീനിയര്‍ കമ്പൈലര്‍ ആര്‍ ശ്രീലക്ഷ്മി എന്നിവര്‍ ക്ലാസ് നയിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഗതാഗതനിയമലംഘനം; ചെലാനുകള്‍ക്ക് 50 ശതമാനം ഇളവ്

ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ടുള്ള പിഴഒടുക്കുന്നതിന് ഇളവ്. 2024 ഡിസംബര്‍ 31 വരെയുള്ള ചെലാനുകളുടെ 50 ശതമാനംതുക നല്‍കിയാല്‍ മതിയാകുമെന്ന് ആര്‍.ടി.ഒ കെ. അജിത്കുമാര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെയാണ് അവസരം. https://services.mvd.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി നടപടികള്‍ പൂര്‍ത്തിയാക്കാം. ആര്‍ ടി ഓഫീസിലെ ചെലാന്‍കൗണ്ടര്‍ വഴിയും പണമടയ്ക്കാം.

കൊല്ലത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പുനലൂര്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരവാളൂര്‍, തിരുവഴിമുക്ക് , പുല്ലരിമുക്ക് കടയ്‌ക്കോട് കുടുംബം അനുപമ ഭവനില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ സരള (70)ആണ് വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ ഉപയോഗശൂന്യമായി തറപറ്റിക്കിടന്ന കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
കരവാളൂരിലുള്ള മോനിഷയുടെ വീട്ടില്‍ ശിനയാഴ്ച ഗ്യാസ് സിലിണ്ടര്‍ വന്നത് എടുത്ത് വയ്ക്കാനും വീട് വൃത്തിയാക്കുന്നതിനുമാണ് സരള കലയനാട്ടുളള മൂത്ത മകള്‍ സ്മിതയുടെ വീട്ടില്‍ നിന്നും ഇവിടെ എത്തിയത്.
ഞായറാഴ്ച ഏകദേശം 11 മണിയോടുകൂടി സരളയെ കാണാതായതിനെ തുടര്‍ന്ന് പുനലൂര്‍ ഫയര്‍ഫോഴ്‌സില്‍ മക്കള്‍ വിവരമറിയിക്കുകയും നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് വീടിന് തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ സരളയുടെ മൃതശരീരം ഫയര്‍ഫോഴ്‌സ് കണ്ടെത്തുകയും തുടര്‍ന്ന് പുറത്തെടുക്കുകയും ചെയ്തു.
ഈ കിണര്‍ തറപ്പറ്റി കിടക്കുന്നത് കണ്ടു മുമ്പ് സരള അത് ആസ്‌പെക്ടോസ് ഷീറ്റ് കൊണ്ട് മൂടിയിട്ടുണ്ട് അതേ കിണറ്റില്‍ നിന്നാണ് സരളയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കാല്‍വഴുതി കിണറ്റില്‍ വീഴാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഏകദേശം 20 അടിയോളം താഴ്ച്ചയുണ്ട് ഈ കിണറിന്.സ്മിത , മോനിമ മക്കളും വിജു , സജിത്ത് മരുമക്കളുമാണ്.

കൊല്ലത്ത് ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി….ഒന്നാം പ്രതിയായ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു

കടയ്ക്കല്‍: ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഭര്‍ത്താവ് ഉള്‍പ്പെടെ പ്രതികളായ മറ്റ് മൂന്നുപേരെയും കോടതി വെറുതേവിട്ടു.

Also Read:


കടയ്ക്കല്‍ കുമ്മിള്‍ പുള്ളിപ്പച്ച തടത്തരികത്തുവീട്ടില്‍ ഷാജഹാന്റെ ഭാര്യ റംലാബീവിയെ (40) മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. ചടയമംഗലം പോരേടം ചരുവിള പുത്തന്‍വീട്ടില്‍ നവാസിനെയാണ് (44) കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി.ആര്‍. റീനാദാസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവുശിക്ഷ അനുഭവിക്കണം. കേസിലെ ഒന്നാംപ്രതി ഷാജഹാന്‍ (60), മൂന്നാം പ്രതി ചടയമംഗലം മേടയില്‍ റാണി മന്‍സിലില്‍ അജി (43), പുള്ളിപ്പച്ച സലീനാ മന്‍സിലില്‍ ഷംസീര്‍ (44) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.
2019 ഫെബ്രുവരി 24നായിരുന്നു സംഭവം. ഷാജഹാനുമായി പിണങ്ങിക്കഴിഞ്ഞിരുന്ന റംലാ ബീവിയും മക്കളും കൊട്ടാരക്കര കുടുംബകോടതി അദാലത്തിലെ തീര്‍പ്പിനെത്തുടര്‍ന്നാണ് ഷാജഹാന്റെ വീട്ടില്‍ താമസം ആരംഭിച്ചത്. ഭാര്യയെ സംശയിച്ചിരുന്ന ഷാജഹാന്‍ ഇവരെയും മക്കളെയും വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. തന്റെ എതിര്‍പ്പ് അവഗണിച്ച് വീട്ടില്‍ തുടര്‍ന്ന റംലാബീവിയെ കൊലപ്പെടുത്താന്‍ ഷാജഹാന്‍ ഗൂഢാലോചന നടത്തുകയും ഷംസീര്‍ വഴി നവാസിന് ക്വട്ടേഷന്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് രാത്രി നവാസും അജിയും ഷാജഹാന്റെ വീട്ടിലെത്തി. ആറും പന്ത്രണ്ടും വയസുള്ള മക്കളോടൊപ്പം ഹാളില്‍ ടിവി കണ്ടുകൊണ്ടിരുന്ന റംലാബീവിയെ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം നവാസ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയും ക്വട്ടേഷനും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തെളിവുകളുടെ അഭാവത്തിലാണ് മറ്റ് മൂന്ന് പ്രതികളെയും വെറുതേവിട്ടത്. 36 സാക്ഷികളുണ്ടായിരുന്ന കേസില്‍ പത്ത് തൊണ്ടിമുതലും കോടതി പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകന്‍ ഡി.എസ്. സോനു ഹാജരായി.

പീഡന പരാതിയിൽ കേസ്, വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ചതിലുള്ള പക പോക്കലെന്ന് KSU കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ

കണ്ണൂര്‍.പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഫേസ്ബുക്കിൽ കുറിപ്പുമായി KSU കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ.
പരാതിക്ക് പിന്നിൽ വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ചതിലുള്ള പക പോക്കലെന്നാണ് അതുലിന്റെ പക്ഷം. താൻ
ഒരു തെറ്റും ചെയ്തിട്ടില്ല. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കുമെന്നും അതുൽ കുറിച്ചു.


അതുലിനെ പിന്തുണച്ചു പോസ്റ്റിനു താഴെ കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. കോടതി തെറ്റുകാരനെന്ന് പറയുന്നത് വരെ അതുലിനെ തള്ളിപറയില്ലെഎന്നായിരുന്നു രാഹുലിന്റെ കമന്റ്. 28 കാരുടെ പരാതിയിൽ കേസടുത്തതിന് പിന്നാലെ അതുൽ ഒളിവിലാണ്.

ട്രെയിനിൽ വനിതാ ടിടിഇ യ്ക്ക് നേരെ കയ്യേറ്റ ശ്രമം: യുവാവ് പിടിയിൽ

ആലപ്പുഴ .ട്രെയിനിൽ വനിതാ ടിടിഇ യ്ക്ക് നേരെ കയ്യേറ്റ ശ്രമം: ആലപ്പുഴയിൽ യുവാവ് പിടിയിൽ.തിരുവല്ല സ്വദേശി മനീഷിനെ ആണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത് .ഏറനാട് എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദിച്ചപ്പോഴാണ് ടിടിഇയെ അസഭ്യം പറയുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്

ഇയാൾക്കെതിരെ ഗുരുവായൂർ പൊലീസിൽ മോഷണകേസുണ്ട്