Home News Kerala കൊല്ലത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കൊല്ലത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പുനലൂര്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരവാളൂര്‍, തിരുവഴിമുക്ക് , പുല്ലരിമുക്ക് കടയ്‌ക്കോട് കുടുംബം അനുപമ ഭവനില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ സരള (70)ആണ് വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ ഉപയോഗശൂന്യമായി തറപറ്റിക്കിടന്ന കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
കരവാളൂരിലുള്ള മോനിഷയുടെ വീട്ടില്‍ ശിനയാഴ്ച ഗ്യാസ് സിലിണ്ടര്‍ വന്നത് എടുത്ത് വയ്ക്കാനും വീട് വൃത്തിയാക്കുന്നതിനുമാണ് സരള കലയനാട്ടുളള മൂത്ത മകള്‍ സ്മിതയുടെ വീട്ടില്‍ നിന്നും ഇവിടെ എത്തിയത്.
ഞായറാഴ്ച ഏകദേശം 11 മണിയോടുകൂടി സരളയെ കാണാതായതിനെ തുടര്‍ന്ന് പുനലൂര്‍ ഫയര്‍ഫോഴ്‌സില്‍ മക്കള്‍ വിവരമറിയിക്കുകയും നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് വീടിന് തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ സരളയുടെ മൃതശരീരം ഫയര്‍ഫോഴ്‌സ് കണ്ടെത്തുകയും തുടര്‍ന്ന് പുറത്തെടുക്കുകയും ചെയ്തു.
ഈ കിണര്‍ തറപ്പറ്റി കിടക്കുന്നത് കണ്ടു മുമ്പ് സരള അത് ആസ്‌പെക്ടോസ് ഷീറ്റ് കൊണ്ട് മൂടിയിട്ടുണ്ട് അതേ കിണറ്റില്‍ നിന്നാണ് സരളയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കാല്‍വഴുതി കിണറ്റില്‍ വീഴാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഏകദേശം 20 അടിയോളം താഴ്ച്ചയുണ്ട് ഈ കിണറിന്.സ്മിത , മോനിമ മക്കളും വിജു , സജിത്ത് മരുമക്കളുമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here